ദീപാവലി ഉത്സവമാക്കി യുഎഇ; ആഘോഷം തുടരും, അന്നക്കൂട്ട് നാളെയും മറ്റന്നാളും, റജിസ്ട്രേഷൻ നിർബന്ധം, വിഡിയോ
അബുദാബി∙ മെർമെയ്ഡ്സ് ഓഫ് അറേബ്യ എന്ന പേരിൽ വെള്ളത്തിനടിയിലെ റെക്കോർഡ് നൃത്തവും വിവിധയിടങ്ങളിൽ വെടിക്കെട്ടും മധുരപലഹാര വിതരണവുമായി പ്രവാസികൾക്കൊപ്പം ദീപാവലി ആഘോഷമാക്കി യുഎഇ.
അബുദാബി∙ മെർമെയ്ഡ്സ് ഓഫ് അറേബ്യ എന്ന പേരിൽ വെള്ളത്തിനടിയിലെ റെക്കോർഡ് നൃത്തവും വിവിധയിടങ്ങളിൽ വെടിക്കെട്ടും മധുരപലഹാര വിതരണവുമായി പ്രവാസികൾക്കൊപ്പം ദീപാവലി ആഘോഷമാക്കി യുഎഇ.
അബുദാബി∙ മെർമെയ്ഡ്സ് ഓഫ് അറേബ്യ എന്ന പേരിൽ വെള്ളത്തിനടിയിലെ റെക്കോർഡ് നൃത്തവും വിവിധയിടങ്ങളിൽ വെടിക്കെട്ടും മധുരപലഹാര വിതരണവുമായി പ്രവാസികൾക്കൊപ്പം ദീപാവലി ആഘോഷമാക്കി യുഎഇ.
അബുദാബി ∙ മെർമെയ്ഡ്സ് ഓഫ് അറേബ്യ എന്ന പേരിൽ വെള്ളത്തിനടിയിലെ റെക്കോർഡ് നൃത്തവും വിവിധയിടങ്ങളിൽ വെടിക്കെട്ടും മധുരപലഹാര വിതരണവുമായി പ്രവാസികൾക്കൊപ്പം ദീപാവലി ആഘോഷമാക്കി യുഎഇ. ദീപാവലി ആശംസ നേർന്ന് യുഎഇ ഭരണാധികാരികളും ആഘോഷത്തിന്റെ ഭാഗമായത് ഇന്ത്യക്കാർക്ക് ഇരട്ടിമധുരമായി.
അബുദാബി നാഷനൽ അക്വേറിയത്തിൽ ദീപാവലി ആഘോഷം മൂന്നാം തീയതി വരെ തുടരും. വിനോദവും വിജ്ഞാനവും സാഹസികതയും സമന്വയിച്ച അക്വേറിയത്തിലെ ദീപാവലിക്കാഴ്ചകൾ ഫ്രെയിമിലാക്കുന്ന തിരക്കിലായിരുന്നു സന്ദർശകർ. വർണ ദീപങ്ങൾകൊണ്ട് അലങ്കരിച്ച വീടുകളിൽ ആരതി ഉഴിഞ്ഞും പ്രാർഥിച്ചും മറുനാട്ടുകാർക്ക് മധുര പലഹാരങ്ങൾ കൈമാറിയും പ്രവാസികൾ ഉത്സവം കേമമാക്കി.
ദുബായിൽ ആഘോഷം ഈ മാസം 7 വരെ തുടരും. സംഗീതം, നൃത്തം, വെടിക്കെട്ട്, പരമ്പരാഗത വിപണി തുടങ്ങി ഒട്ടേറെ പരിപാടികളാണ് നടക്കുന്നത്. രംഗോലി, കരിമരുന്ന് പ്രയോഗം തുടങ്ങി ഗ്ലോബൽ വില്ലേജിലെ ആഘോഷം ഈ മാസം 3 വരെ തുടരും. വർണവെളിച്ചത്തിൽ തിളങ്ങുകയാണ് ഇന്ത്യാ പവിലിയൻ. ദുബായിലെ അൽസീഫ് സ്ട്രീറ്റ്, മീന ബസാർ, ഊദ് മേത്ത, ബർദുബായ്, അബുദാബി ടൂറിസ്റ്റ് ക്ലബ് ഏരിയ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ദീപങ്ങളാൽ അലംകൃതമാണ്. ഇന്നും നാളെയും ഗ്ലോബൽ വില്ലേജിൽ രാത്രി 9ന് വെടിക്കെട്ടും ഉണ്ടാകും.
സഹിന്ദു മന്ദിറിൽ തിരക്ക്; അന്നക്കൂട്ടിന് റജിസ്ട്രേഷൻ നിർബന്ധം
മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രമായ ബിഎപിഎസ് ഹിന്ദു മന്ദിർ ഉദ്ഘാടനം ചെയ്ത ശേഷമുള്ള ആദ്യ ദീപാവലിയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 8ന് ആരംഭിച്ച ആഘോഷ പരിപാടികൾ രാത്രി 9 വരെ തുടർന്നു. മുൻകൂട്ടി ബുക്ക് ചെയ്താണ് എത്തിയതെങ്കിലും തിരക്ക് നിയന്ത്രിക്കാൻ സംഘാടകർ ഏറെ പാടുപെട്ടു. ഇന്നലെ നടന്ന ധൻതേരസ് പ്രാർഥനകളിൽ വെർച്വലായി ആയിരങ്ങൾ പങ്കെടുത്തു.
ഹിന്ദു പുതുവത്സരത്തിന്റെ ഭാഗമായുള്ള അന്നക്കൂട്ട് നാളെയും മറ്റന്നാളും നടക്കും. മരുഭൂമിയിലെ താമര, മയിലുകൾ, രാമ സേതു പാലം, കൈലാസ പർവതം തുടങ്ങിയ പരമ്പരാഗത ചിഹ്നങ്ങൾ ആലേഖനം ചെയ്ത നൂറുകണക്കിന് വെജിറ്റേറിയൻ വിഭവങ്ങൾ അന്നക്കൂട്ടിൽ പ്രദർശിപ്പിക്കും. www.mandir.ae വെബ്സൈറ്റിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്ത് എത്തണം. വാഹനം അൽ ഷഹാമ എഫ്-1 പാർക്കിങ്ങിൽ നിർത്തിയശേഷം ഷട്ടിൽ ബസ് സർവീസ് ഉപയോഗിച്ച് ക്ഷേത്രത്തിലെത്താം. ബാഗുകൾ, ലോഹ വസ്തുക്കൾ, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ പാടില്ല.