ഗാസയ്ക്ക് കപ്പൽമാർഗം 5,112 ടൺ അവശ്യവസ്തുക്കളയച്ച് യുഎഇ
അബുദാബി ∙ ഗാസയിലേക്കുള്ള ദുരിതാശ്വാസ വസ്തുക്കളുമായി യുഎഇയുടെ അഞ്ചാമത്തെ കപ്പൽ പുറപ്പെട്ടു.
അബുദാബി ∙ ഗാസയിലേക്കുള്ള ദുരിതാശ്വാസ വസ്തുക്കളുമായി യുഎഇയുടെ അഞ്ചാമത്തെ കപ്പൽ പുറപ്പെട്ടു.
അബുദാബി ∙ ഗാസയിലേക്കുള്ള ദുരിതാശ്വാസ വസ്തുക്കളുമായി യുഎഇയുടെ അഞ്ചാമത്തെ കപ്പൽ പുറപ്പെട്ടു.
അബുദാബി ∙ ഗാസയിലേക്കുള്ള ദുരിതാശ്വാസ വസ്തുക്കളുമായി യുഎഇയുടെ അഞ്ചാമത്തെ കപ്പൽ പുറപ്പെട്ടു. മരുന്ന്, ഭക്ഷ്യോൽപന്നങ്ങൾ തുടങ്ങി 5,112 ടൺ അവശ്യവസ്തുക്കളാണ് അയച്ചത്. ഇതുവരെ ഗാസയിലേക്ക് മൊത്തം 34,000 ടൺ ദുരിതാശ്വാസ വസ്തുക്കൾ എത്തിച്ചു. കൂടാതെ അടിയന്തര ചികിത്സയ്ക്കായി 2 ഫീൽഡ് ആശുപത്രിയും ഗാസയിലെ കരയിലും കടലിലുമായി പ്രവർത്തിക്കുന്നു.
പ്രാദേശിക ഭക്ഷണ ലഭ്യത ഉറപ്പാക്കാൻ 13 ബേക്കറികളും പ്രവർത്തിക്കുന്നുണ്ട്. ദിവസേന 20 ലക്ഷം ഗാലൻ വെള്ളം ഉൽപാദിപ്പിക്കുന്ന 6 ശുദ്ധജല സംസ്കരണ പ്ലാന്റുകളും യുഎഇ സജ്ജമാക്കി.
ഇതു 6 ലക്ഷത്തിലേറെ പേർക്ക് പ്രയോജനം ചെയ്തു. വിദൂര സ്ഥലങ്ങളിൽ ഭക്ഷണം എത്തിക്കുന്നതിന് 53 എയർഡ്രോപ് സർവീസ് നടത്തി. കര, കടൽ, വ്യോമ മാർഗങ്ങൾ വഴി ഗാസയിലെ ദുരിതബാധിതരെ സഹായിച്ചുവരികയാണ് യുഎഇ. ഇതര രാജ്യങ്ങളുമായി സഹകരിച്ച് ഗാസയിലെ പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരുമെന്നും യുഎഇ വ്യക്തമാക്കി.