അബുദാബി ആർട്ട് എക്സിബിഷൻ 20 മുതൽ
അബുദാബി ∙ നൂതന സാങ്കേതിക വിദ്യകളെ കലയിൽ സമന്വയിപ്പിച്ച് അബുദാബി ആർട്ട് എക്സിബിഷൻ 20 മുതൽ 24 വരെ മനാറത് അൽ സാദിയാത്തിൽ നടക്കും.

അബുദാബി ∙ നൂതന സാങ്കേതിക വിദ്യകളെ കലയിൽ സമന്വയിപ്പിച്ച് അബുദാബി ആർട്ട് എക്സിബിഷൻ 20 മുതൽ 24 വരെ മനാറത് അൽ സാദിയാത്തിൽ നടക്കും. അബുദാബി സാംസ്കാരിക, ടൂറിസം വിഭാഗം (ഡിസിടി) സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രാദേശിക, രാജ്യാന്തര തലത്തിലുള്ള 100 കലാസൃഷ്ടികൾ പ്രദർശിപ്പിക്കും.
ഇതിൽ ഇമറാത്തി ആർട്ടിസ്റ്റ് മുഹമ്മദ് കാസിമിന്റെ വിഷ്വൽ ആർട്ടിസ്റ്റ് സൃഷ്ടികളിൽ യുഎഇയുടെ തനിമ അറിയാം. മധ്യേഷ്യയിൽനിന്നുള്ള കലാകാരന്മാരുടെ സൃഷ്ടികൾ നിറയെ പുതുമ നിറഞ്ഞതാണ്.. സമകാലിക സംഭവങ്ങളെ കോർത്തിണക്കിയുള്ള കലാസൃഷ്ടികൾ സന്ദർശകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും.
ഇതിനു പുറമെ വിവിധ കലാപരിപാടികളും ശിൽപശാലകളും അരങ്ങേറും. അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി.