ബഹ്‌റൈൻ പ്രതിഭ നാടക രചനക്ക് മാത്രമായി ഏർപ്പെടുത്തിയ രാജ്യാന്തര പുരസ്‌കാരത്തിന് ഡോ. ചന്ദ്രദാസ് അർഹനായി

ബഹ്‌റൈൻ പ്രതിഭ നാടക രചനക്ക് മാത്രമായി ഏർപ്പെടുത്തിയ രാജ്യാന്തര പുരസ്‌കാരത്തിന് ഡോ. ചന്ദ്രദാസ് അർഹനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബഹ്‌റൈൻ പ്രതിഭ നാടക രചനക്ക് മാത്രമായി ഏർപ്പെടുത്തിയ രാജ്യാന്തര പുരസ്‌കാരത്തിന് ഡോ. ചന്ദ്രദാസ് അർഹനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ബഹ്‌റൈൻ പ്രതിഭ നാടക രചനക്ക് മാത്രമായി ഏർപ്പെടുത്തിയ രാജ്യാന്തര പുരസ്‌കാരത്തിന് ഡോ. ചന്ദ്രദാസ് അർഹനായി. ’റിയലി സോറി ഇതൊരു ഷേക്സ്പിയർ നാടകമല്ല’  എന്ന നാടകത്തിന്‍റെ രചനയ്ക്കാണ് പുരസ്‌കാരമെന്ന് ബഹ്‌റൈൻ പ്രതിഭ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇരുപത്തയ്യായിരം രൂപയും  ഫലകവുമടങ്ങിയതാണ് അവാർഡ്. ഡോ. ചന്ദ്രദാസ് കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലോകധർമി തിയറ്റര്‍ ഗ്രൂപ്പ് ഡയറക്ടര്‍ കൂടിയാണ്.

‌കവിയും ചിന്തകനും, സാഹിത്യ അക്കാദമി ചെയർമാനുമായ കെ.സച്ചിദാനന്ദൻ ചെയർമാനായ  നാടക പ്രവർത്തകനായ ഡോ: സാംകുട്ടി പട്ടംകരി അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. മൺമറഞ്ഞ നാടക കലാകാരൻ പപ്പൻ ചിരന്തനയുടെ പേരിൽ ഓടിൽ തീർത്ത ഫലകം രൂപ കല്പന ചെയ്തതും ചിത്രകാരൻ കൂടിയായ  ഡോ. സാംകുട്ടി പട്ടംകരിയാണ്.

ADVERTISEMENT

കണ്ണൂരിലെ പ്രസിദ്ധ ശിൽപി പ്രവീൺ രുഗ്മയാണ് ഫലകം നിർമിച്ചിരിക്കുന്നത്.ഇത്തവണത്തെ 39 എൻട്രികളിൽ അഞ്ചു നാടകങ്ങളാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഖബറുകൾക്ക് പറയാനുള്ളത്: റഫീഖ് മംഗലശ്ശേരി,ഉണ്ടയുടെ പ്രേതം- വിമീഷ് മണിയൂര് ,സഖാവ്‌ അരാക്കല്‍ - മൊറാഴ സമര  നായകന്‍,ശ്രീധരന്‍ സംഘമിത്ര,ഗന്ധ ചരിതം- ശരത് ചന്ദ്രൻ. എന്‍ എന്നിവയാണ് മറ്റ് നാല് നാടകങ്ങൾ.

കേരളത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി അവാർഡ് സമ്മാനിക്കും. ജനറൽ സെക്രടറി മിജോഷ് മൊറാഴ, പ്രസിഡന്റ്  ബിനു മണ്ണിൽ നാടക വേദി കൺവീനർ എൻ.കെ. അശോകൻ, രക്ഷാധികാരി സമിതി അംഗം എൻ കെ വീര മണി, കേന്ദ്ര കമ്മിറ്റി അംഗം നിഷ സതീശ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

English Summary:

Bahrain Prathibha International Drama script writing Award to Dr. Chandradas

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT