സൗദി അറേബ്യയ്ക്ക് ടൂറിസം മേഖലയിൽ മുന്നേറ്റം; വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലും ധനവിനിയോഗത്തിലും വൻ വർധനവ്
ടൂറിസം മേഖലയിൽ അതിവേഗം വളർച്ച കൈവരിച്ച് സൗദി അറേബ്യ. വേൾഡ് ടൂറിസം ഓർഗനൈസേഷന്‍റെ റിപ്പോർട്ട് പ്രകാരം, വിദേശ ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തിൽ ആഗോള തലത്തിൽ സൗദി അറേബ്യ പന്ത്രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു.

ജിദ്ദ ∙ ടൂറിസം മേഖലയിൽ അതിവേഗം വളർച്ച കൈവരിച്ച് സൗദി അറേബ്യ. വേൾഡ് ടൂറിസം ഓർഗനൈസേഷന്‍റെ റിപ്പോർട്ട് പ്രകാരം, വിദേശ ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തിൽ ആഗോള തലത്തിൽ സൗദി അറേബ്യ പന്ത്രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു.
2019-ൽ ഈ പട്ടികയിൽ 27-ാം സ്ഥാനത്തായിരുന്ന സൗദി അറേബ്യ, നാല് വർഷത്തിനുള്ളിലാണ് 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയിരിക്കുന്നത്. ആദ്യ 50 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ സ്ഥാനം മെച്ചപ്പെടുത്തിയത് സൗദി അറേബ്യയാണ്.
ഈ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ജി-20 രാജ്യങ്ങളിൽ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലും ധനവിനിയോഗത്തിലും ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയത് സൗദി അറേബ്യയിലായിരുന്നു. 2019 ലെ അതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ, ഈ വർഷം സൗദിയിൽ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 73 ശതമാനവും വിദേശ വിനോദസഞ്ചാരികളുടെ ധനവിനിയോഗത്തിൽ 207 ശതമാനവും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
ടൂറിസ്റ്റുകളുടെ എണ്ണത്തിലെ ഗണ്യമായ വർധനവ് സൗദിയിലെ ആകർഷകമായ ടൂറിസം ഓപ്ഷനുകളിലും അവയുടെ വൈവിധ്യത്തിലും യാത്രക്കാരുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോള തലത്തിൽ 2019 നെ അപേക്ഷിച്ച് ഈ കൊല്ലം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 93 ശതമാനം വർധന രേഖപ്പെടുത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.