തൃശൂർ എൻജിനീയറിങ് കോളജ് പൂർവവിദ്യാർഥി കൂട്ടായ്മ കേരളോത്സവം സംഘടിപ്പിച്ചു
ഖത്തറിലെ, തൃശൂർ എൻജിനീയറിങ് കോളജിലെ പൂർവ്വവിദ്യാർഥികളുടെ സംഘടനയായ ക്യു ജെറ്റ് (QGET) ഓണവും കേരളപ്പിറവിയും, "കേരളോത്സവം" ആഘോഷിച്ചു.

ദോഹ ∙ ഖത്തറിലെ, തൃശൂർ എൻജിനീയറിങ് കോളജിലെ പൂർവവിദ്യാർഥികളുടെ സംഘടനയായ ക്യു ജെറ്റ് (QGET) ഓണവും കേരളപ്പിറവിയും, "കേരളോത്സവം" ആഘോഷിച്ചു. അബു ഹമൗറിലെ ഹാമിൽട്ടൺ ഇന്‍റർനാഷനൽ സ്കൂളിൽ ഓണ സദ്യയോടെ തുടങ്ങിയ പരിപാടികൾ, ദോഹയിലെ പ്രമുഖ സംഗീത ബാൻഡായ, ദി ഇക്കോസ് അവതരിപ്പിച്ച സംഗീത നിശയോടെ സമാപിച്ചു.
കലാപരിപാടികൾക്ക് തുടക്കം കുറിച്ച് നടന്ന കലാ സാംസ്കാരിക സമ്മേളനം മുതിർന്ന അംഗങ്ങളായ ജോൺ ഇ ജെ, രാജൻ സി കെ എന്നിവരോടൊപ്പം മാനേജ്‌മെന്‍റ് കമ്മിറ്റി അംഗങ്ങളും അതിഥികളും ചേർന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്, കെ വി ടോമി അധ്യക്ഷം വഹിച്ചു. ട്രഷറർ, വർഗീസ് വർഗീസ് സ്വാഗതം ആശംസിക്കുകയും ജനറൽ സെക്രട്ടറി, ഗോപു രാജശേഖർ നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡന്‍റ് ഡോ. ഗോപാൽ റാവു, മാനേജ്‌മെന്‍റ് കമ്മിറ്റി അംഗങ്ങളായ ഷഹ്നാ സുബൈർ, ലക്ഷ്മി, അംജദ്, സുദേവ്, ഇല്യാസ്, നിഷാബ്, ഇന്ത്യൻ സ്പോർട്സ് സെന്‍റർ പ്രസിഡന്‍റ് ഇ പി അബ്ദുൾ റഹ്മാൻ, ഇന്ത്യൻ കൾച്ചറൽ സെന്‍റർ വൈസ് പ്രസിഡന്‍റ്, സുബ്ബ്രമണ്യ ഹെബ്ബഗലു, ഐബിപിസി വൈസ് പ്രസിഡന്‍റ്, രാമകൃഷ്ണൻ, മറ്റു എൻജിനീയറിങ് കോളേജ് സംഘടന പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. കലാസാംസ്കാരിക സമ്മേളനത്തിന് മുന്നോടിയായി ഓണം ഘോഷയാത്രക്ക് മേളം ദോഹയിലെ വാദ്യ കലാകാരൻമാർ ഒരുക്കിയ ചെണ്ടമേളം, മാവേലി, തനതു വേഷം ധരിച്ചുവന്ന അംഗങ്ങൾ എന്നിവർ പരിപാടിക്ക് മാറ്റു കൂട്ടി.