ഖത്തർ ഭരണഘടന ഭേദഗതി: ഹിതപരിശോധനയിൽ പങ്കാളികളാകണമെന്ന് ജനറൽ റഫറണ്ടം കമ്മിറ്റി
ദോഹ ∙ ഖത്തർ ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട് നവംബർ 5 ചൊവ്വാഴ്ച നടക്കുന്ന ഹിതപരിശോധനയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള 18 വയസ്സും അതിൽ കൂടുതലുമുള്ള ഖത്തർ പൗരന്മാരോട് അവരുടെ വോട്ടവകാശം വിനിയോഗിക്കാൻ ജനറൽ റഫറണ്ടം കമ്മിറ്റി ആഹ്വാനം ചെയ്തു. രാവിലെ 7:00 മുതൽ വൈകിട്ട് 7:00 വരെ നടക്കുന്ന ഹിതപരിശോധനയുടെ

ദോഹ ∙ ഖത്തർ ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട് നവംബർ 5 ചൊവ്വാഴ്ച നടക്കുന്ന ഹിതപരിശോധനയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള 18 വയസ്സും അതിൽ കൂടുതലുമുള്ള ഖത്തർ പൗരന്മാരോട് അവരുടെ വോട്ടവകാശം വിനിയോഗിക്കാൻ ജനറൽ റഫറണ്ടം കമ്മിറ്റി ആഹ്വാനം ചെയ്തു. രാവിലെ 7:00 മുതൽ വൈകിട്ട് 7:00 വരെ നടക്കുന്ന ഹിതപരിശോധനയുടെ വിജയം ഉറപ്പാക്കുന്നതിൽ പൗരന്മാരുടെ പങ്കാളിത്തം ഏറെ പ്രധാനപെട്ടതാണെന്ന് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
വോട്ട് രേഖപ്പെടുത്താൻ രണ്ടു തരം സംവിധാനങ്ങളാണ് ഒരുക്കിയത് .പോളിങ് സ്റ്റേഷനിൽ എത്തിയും മെട്രാഷ് ടൂ ആപ്പ് ഉപയോഗിച്ചും വോട്ട് ചെയ്യാം . വോട്ടർമാർക്ക് പോളിങ് സ്റ്റേഷനുകളിൽ നേരിട്ട് ഹാജരായി പേപ്പർ ബാലറ്റോ ഐപാഡോ ഉപയോഗിച്ച് വോട്ടുകൾ രേഖപെടുത്താം. ഖത്തർ ഐഡി അല്ലെങ്കിൽ ഡിജിറ്റൽ ഖത്തർ ഐഡി ഹാജരാക്കുകയും വേണം. രാജ്യത്തിനകത്തും പുറത്തുമുള്ള പൗരന്മാർക്ക് "മെട്രാഷ്2" ആപ്പ് ഉപയോഗിച്ചുള്ള റിമോട്ട് വോട്ടിങ് ആണ് രണ്ടാമത്തേത്. ഹിതപരിശോധനക്ക് ശേഷം കമ്മിറ്റി വോട്ടുകൾ തരംതിരിക്കാനും എണ്ണാനും തുടങ്ങും, ഹിതപരിശോധന അവസാനിച്ച് 24 മണിക്കൂറിനുള്ളിൽ ഫലങ്ങൾ പ്രഖ്യാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജനറൽ റഫറണ്ടം കമ്മിറ്റി അറിയിച്ചു