അഞ്ചാംപനി:ബൂസ്റ്റർ ഡോസുമായി യുഎഇ
യുഎഇയിൽ 7 വയസ്സു വരെയുള്ള കുട്ടികൾക്ക് അഞ്ചാം പനിക്കെതിരെയുള്ള ബൂസ്റ്റർ ഡോസ് കുത്തിവയ്പ് നൽകണമെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. ആഗോളതലത്തിൽ അഞ്ചാംപനി പടരുന്ന പശ്ചാത്തലത്തിലാണ് നടപടി.

അബുദാബി∙ യുഎഇയിൽ 7 വയസ്സു വരെയുള്ള കുട്ടികൾക്ക് അഞ്ചാം പനിക്കെതിരെയുള്ള ബൂസ്റ്റർ ഡോസ് കുത്തിവയ്പ് നൽകണമെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം. ആഗോളതലത്തിൽ അഞ്ചാംപനി പടരുന്ന പശ്ചാത്തലത്തിലാണ് നടപടി. ആരോഗ്യ കേന്ദ്രങ്ങൾ, സ്കൂൾ ക്ലിനിക്കുകൾ എന്നിവിടങ്ങളിൽനിന്ന് സൗജന്യ പ്രതിരോധ കുത്തിവയ്പ്പെടുക്കാം.
എമിറേറ്റ്സ് ഹെൽത്ത് സർവീസസ്, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ, ദുബായ് ഹെൽത്ത് അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ക്യാംപെയ്ൻ.
'സ്വയം പരിരക്ഷ ഉറപ്പാക്കി സമൂഹത്തെ രക്ഷിക്കൂ' എന്ന പ്രമേയത്തിലാണ് ക്യാംപെയ്ൻ. അഞ്ചാം പനിക്കു പുറമെ മുണ്ടിനീര് (മുണ്ടിവീക്കം), റുബെല്ല എന്നിവയ്ക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്താൻ ബൂസ്റ്റർ ഡോസ് നൽകാൻ ആലോചിക്കുന്നുണ്ട്.