ADVERTISEMENT

അബുദാബി ∙ ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു.  ലുലു ഐപിഒ ഓഹരികൾക്ക് ആവശ്യക്കാർ കൂടിയതോടെയാണ് ലിസ്റ്റിങ്ങ് 30 ശതമാനമായി വർധിപ്പിച്ചത്. 25 ശതമാനം ഓഹരികളാണ് ആദ്യം ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും ഡിമാൻഡ് ഉയർന്നതോടെയാണ് 5 ശതമാനം ഓഹരികൾ കൂടി അധികം ലിസ്റ്റ് ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു. ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായാണ് അധിക ഓഹരികൾ. ഓഹരി ഇഷ്യൂ വില  1.94 ദിർഹം മുതൽ 2.04 ദിർഹം വരെയായി തുടരും. 

30 ശതമാനം വർധിപ്പിച്ചതോ‌ടെ, ലുലുവിന്റെ 309.8 കോടി ഓഹരികളാണ് ഇപ്പോൾ ലിസ്റ്റ് ചെയ്യുന്നത്.  601 കോടി ദിർഹം മുതൽ 632 കോടി ദിർഹം വരെയാണ് ലുലു റീട്ടെയിലിന്റെ ഐപിഒ.

 20.04 ബില്യൻ മുതൽ 21.07 ബില്യൻ ദിർഹം വരെ വിപണി മൂല്യമുണ്ട്.  നാളെ( 5)യാണ് സബ്സ്ക്രിബ്ഷനുള്ള അവസാന തീയതി.

ആറിന് ഓഹരിയുടെ അന്തിമ വില പ്രഖ്യാപിക്കും.  അബുദാബി  സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ഇൗ മാസം 14നാണ് ലിസ്റ്റിങ്.

English Summary:

Lulu IPO share listing has increased by 30 percent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com