ദുബായ് ∙ നഗരത്തിൽ പുതിയ ട്രാം സർവീസ് ഉൾപ്പെടെ പൊതുഗതാഗത രംഗത്തു പുത്തൻ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ആർടിഎ.

ദുബായ് ∙ നഗരത്തിൽ പുതിയ ട്രാം സർവീസ് ഉൾപ്പെടെ പൊതുഗതാഗത രംഗത്തു പുത്തൻ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ആർടിഎ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ നഗരത്തിൽ പുതിയ ട്രാം സർവീസ് ഉൾപ്പെടെ പൊതുഗതാഗത രംഗത്തു പുത്തൻ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ആർടിഎ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ നഗരത്തിൽ പുതിയ ട്രാം സർവീസ് ഉൾപ്പെടെ പൊതുഗതാഗത രംഗത്തു പുത്തൻ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ആർടിഎ. വരുന്ന മൂന്നു വർഷത്തിനുള്ളിൽ ദുബായിൽ നടപ്പാക്കുന്നത് 1600 കോടി ദിർഹത്തിന്റെ റോഡ് വികസന പദ്ധതികളാണ്. ദുബായിയുടെ റോഡ് ശൃംഖല മെച്ചപ്പെടുത്തുന്നതിന് പുതിയതായി 22 പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതുവഴി 60 ലക്ഷം ജനങ്ങൾക്കാണ് പ്രയോജനം ലഭിക്കുക. റോഡിലെ തിരക്ക് കുറച്ചു, പൊതുഗതാഗതം കൂടുതൽ സ്വീകാര്യമാക്കുന്നതിന്റെ ഭാഗമായാണ് പാളമില്ലാ ട്രാമുകൾ സർവീസിന് ഇറക്കാൻ തീരുമാനിച്ചത്. സ്വയം പ്രവർത്തിക്കുന്ന ട്രാമുകൾ സാങ്കൽപിക പാളത്തിലൂടെ ക്യാമറകളുടെ സഹായത്തോടെയാവും നീങ്ങുക. വൈദ്യുതിയിലാണ് ട്രാമുകൾ പ്രവർത്തിക്കുക. 

ഒരു തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ സഞ്ചരിക്കാവുന്ന ട്രാമുകളാണ് സർവീസിന് ഇറക്കുക. സമർപ്പിത ട്രാക്കുകൾ വേണ്ടാത്തതിനാൽ പുതിയ ട്രാമുകൾ വേഗം നിരത്തിലിറക്കാൻ കഴിയും. 3 കോച്ചുകളാണ് ഓരോ ട്രാമിലും ഉണ്ടാവുക. ഇതിൽ 300 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. 70 കിലോമീറ്റർ വരെയാണ്  ഉയർന്ന വേഗം. 25 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിലാകും സർവീസ് നടത്തുക.

ADVERTISEMENT

നിലവിൽ ട്രാക്കുകളിൽ ഓടുന്ന ട്രാമുകൾ സേവനത്തിന്റെ 10ാം വാർഷികം ആഘോഷിക്കുകയാണ്. ഇതിനോടകം 9.5 ലക്ഷം സർവീസുകളാണ് ട്രാമുകൾ നടത്തിയത്. 6 കോടി യാത്രക്കാർ ഉപയോഗിക്കും. തുടക്ക സമയവുമായി താരതമ്യപ്പെടുത്തുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ 850 ശതമാനമാണ് വർധന.

 99.9 ശതമാനമാണ് ട്രാമുകളുടെ സമയനിഷ്ട. പദ്ധതിയുടെ. ആർടിഎ പദ്ധതികൾ ദുബായ് കിരീടാവകാശിയും യുഎഇ ഉപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖം ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും വിലയിരുത്തി. 

ADVERTISEMENT

എഐ ബസും  വരുന്നു
നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഡ്രൈവറില്ലാ ബസുകൾ സർവീസിന് ഇറക്കുമെന്നും ഷെയ്ഖ് ഹംദാൻ അറിയിച്ചു. ഏറ്റവും സുരക്ഷിതമായിരിക്കും ബസ്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ബസ് ഒരിടത്തു നിന്നു പുറപ്പെട്ടാൽ ലക്ഷ്യ സ്ഥാനത്തു മാത്രമേ നിർത്തു. ഇടയിൽ സ്റ്റോപ്പുകൾ ഉണ്ടാവില്ല.  പ്രധാനമായും ബസ്, മെട്രോ തുടങ്ങിയ ട്രാൻസിറ്റ് ഹബ്ബുകളെയായിരിക്കും ഈ ബസുകൾ ബന്ധപ്പെടുത്തുക. 20 പേർക്കുവരെ യാത്ര ചെയ്യാൻ സാധിക്കും. 

റോഡുകൾ വളർന്നു; 117ശതമാനം
2006 മുതൽ ഇന്നലെ വരെ ദുബായിലെ റോഡുകൾ നേടിയത് 117% വളർച്ച. 2006ൽ 8715 കിലോമീറ്ററായിരുന്നു റോഡ് ശൃംഖലയുടെ നീളമെങ്കിൽ ഇന്ന് ഇന്നത് 18990 കിലോമീറ്ററായി വർധിച്ചു. പാലങ്ങളും ടണലുകളും 129ൽ നിന്ന് 1070 ആയി. കാൽനടക്കാർക്കുള്ള പാലങ്ങളും ടണലുകളും 26ൽ നിന്ന് 129 ആയി വളർന്നു. സൈക്കിളിങ് ട്രാക്കിന്റെ നീളം 9 കിലോമീറ്ററിൽ നിന്ന് 557 ആയി.

ADVERTISEMENT

തീർദേശ മേഖലയെ മുഴുവനായും സൈക്കിൾ ട്രാക്കിൽ ബന്ധിപ്പിക്കുന്ന പദ്ധതിയും ആസുത്രണം ചെയ്യുകയാണ്. ജുമൈറ, അൽ സുഫൂഹ്, മറീന എന്നിവിടങ്ങളിലെ സംയോജിപ്പിച്ചായിരിക്കും സൈക്കിൾ ട്രാക്ക് വരിക. 

ബസ്, ടാക്സി ലെയ്നുകൾ വർധിക്കും
അടുത്ത രണ്ടു വർഷത്തിനുള്ളിൽ ദുബായിൽ ബസുകൾക്കും ടാക്സികൾക്കും മാത്രമായ പാതകളുടെ എണ്ണം വർധിക്കും. പുതിയതായി 6 റൂട്ടുകളിലേക്കു കൂടി ബസ്, ടാക്സി ലെയ്നുകൾ ദീർഘിപ്പിക്കുന്നതോടെ സമർപ്പിത പാതയുടെ ആകെ നീളം 20 കിലോമീറ്ററായി വർധിക്കും. ഇതോടെ ബസുകളിലെ യാത്രാ സമയം 41% കുറയും. യാത്രക്കാരുടെ എണ്ണത്തിൽ 10% വർധനയും പ്രതീക്ഷിക്കുന്നു. ഈ ടാക്സി ലെയ്നുകൾ ഡ്രൈവറില്ലാ കാറുകൾക്കു കൂടി ഉപയോഗിക്കാവുന്ന രീതിയിലാണ് രൂപപ്പെടുത്തുന്നത്. 

പകൽ ഒഴുകുന്നത് 35 ലക്ഷം വാഹനങ്ങൾ
നഗരത്തിൽ പകൽ സമയം ഓടുന്ന വാഹനങ്ങളുടെ ശരാശരി എണ്ണം 35 ലക്ഷമാണ്. കഴിഞ്ഞ രണ്ടു വർഷത്തെ അപേക്ഷിച്ചു വാഹനങ്ങളുടെ എണ്ണത്തിൽ 10 ശതമാനമാണ് വർധന. ലോകത്തെ മുഴുവൻ കണക്ക് എടുത്താൽ 4 ശതമാനമേ വരു. 2030 വരെ പ്രതിവർഷം 3.6% ജനസംഖ്യാ വർധനയാണ് ദുബായ് പ്രതീക്ഷിക്കുന്നത്. വാഹനപ്പെരുപ്പമുണ്ടെങ്കിലും ലോക നഗരങ്ങളെ അപേക്ഷിച്ചു ദുബായിയാണ് അതിവേഗ വാഹന സഞ്ചാരം സാധ്യമായ സ്ഥലം. 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 12.50 മിനിറ്റാണ് എടുക്കുന്ന സമയം. അതേസമയം സിംഗപ്പൂരിൽ ഇത് 16.50 മിനിറ്റും മൊൺട്രീയലിൽ ഇത് 19 മിനിറ്റും സിഡ്നിയിൽ 21 മിനിറ്റും ബെർലിനിൽ 22 മിനിറ്റും ലണ്ടനിൽ 36 മിനിറ്റുമാണ്.

English Summary:

RTA has announced new reforms in public transport - Tram service