ലഹരിമരുന്ന് കടത്ത്; 6 പ്രതികളുടെ വധശിക്ഷ നടപ്പാക്കി സൗദി
ലഹരിമരുന്ന് കടത്ത് കേസിലെ ആറു പ്രതികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി. മാരക ലഹരി വസ്തുക്കളായ ഹാഷിഷും ആംഫെറ്റാമിൻ ഗുളികകളുമായി നജ്റാൻ മേഖലയിൽ വച്ചാണ് ഇവർ പിടിയിലായത്.

ദമാം ∙ ലഹരിമരുന്ന് കടത്ത് കേസിലെ ആറു പ്രതികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി. മാരക ലഹരി വസ്തുക്കളായ ഹാഷിഷും ആംഫെറ്റാമിൻ ഗുളികകളുമായി നജ്റാൻ മേഖലയിൽ വച്ചാണ് ഇവർ പിടിയിലായത്.
നാല് സൗദി പൗരന്മാരെയും രണ്ട് യമൻ സ്വദേശികളെയുമാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. വധശിക്ഷനടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആറുപേരും കേസിൽ പ്രതികളാണെന്ന് കോടതി കണ്ടെത്തുകയും പിന്നീട് അപ്പീൽ കോടതി ശരിവയ്ക്കുകയും ചെയ്തതോടെയാണ് വധശിക്ഷ നടപ്പാക്കിയത്. യമൻ സ്വദേശികളായ അഹമ്മദ് മുഹമ്മദ് അലി, യഹിയ സാലിഹ് ഹുസൈൻ, സൗദി പൗരൻമാരായ ഹാദി ബിൻ സാലിം, സാലിം ബിൻ റഖീം, അബ്‌ദുല്ല ബിൻ അഹമ്മദ്, അലി ബിൻ ഇബ്രാഹീം എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയത്.