ഊർജ മേഖലയിൽ ആരോഗ്യ ക്ഷേമം ഉറപ്പാക്കുന്നവർക്കായി 8 കോടി രൂപയുടെ (10 ലക്ഷം ഡോളർ) അവാർഡ് പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സും ആർപിഎമ്മും.

ഊർജ മേഖലയിൽ ആരോഗ്യ ക്ഷേമം ഉറപ്പാക്കുന്നവർക്കായി 8 കോടി രൂപയുടെ (10 ലക്ഷം ഡോളർ) അവാർഡ് പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സും ആർപിഎമ്മും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊർജ മേഖലയിൽ ആരോഗ്യ ക്ഷേമം ഉറപ്പാക്കുന്നവർക്കായി 8 കോടി രൂപയുടെ (10 ലക്ഷം ഡോളർ) അവാർഡ് പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സും ആർപിഎമ്മും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഊർജ മേഖലയിൽ ആരോഗ്യ ക്ഷേമം ഉറപ്പാക്കുന്നവർക്കായി 8 കോടി രൂപയുടെ (10 ലക്ഷം ഡോളർ) അവാർഡ് പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സും ആർപിഎമ്മും. ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിന്‍റെ നേതൃത്വത്തിൽ അബുദാബി ഇന്‍റർനാഷനൽ പെട്രോളിയം എക്‌സിബിഷൻ & കോൺഫറൻസിലാണ് സുപ്രധാന പ്രഖ്യാപനം.

ഊർജ മേഖലയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള 'ഹ്യൂമൻ എനർജി ഹെൽത്ത് ആൻഡ് വെൽബീയിങ് അവാർഡ്' മേഖലയിലെ ആരോഗ്യ, ക്ഷേമ പദ്ധതികൾക്കായി നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നവർക്കായുള്ളതാണ്. കാര്യക്ഷമമായ ആരോഗ്യ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനായി ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കായുള്ള 10 ലക്ഷം ഡോളർ വെൽബീയിങ് ഇൻവെസ്റ്റ്മെന്‍റ്‘ ആണ് ആദ്യ അവാർഡ്. തൊഴിലാളികളുടെ ക്ഷേമത്തിനായി നവീന ആശയങ്ങൾ നടപ്പിലാക്കുന്ന വലിയ കമ്പനികൾക്കായുള്ള 'എക്സെലൻസ് റെക്കഗ്നിഷൻ' അവാർഡാണ് മറ്റൊന്ന്.

ADVERTISEMENT

എഐ അടക്കമുള്ള സാങ്കേതിക  വിദ്യകളുടെ സഹായത്തോടെ തൊഴിലാളികളുടെ മാനസിക, ശാരീരിക ആരോഗ്യം സംരക്ഷിക്കുന്ന സംരംഭങ്ങൾക്കാണ് മുൻഗണന. ആരോഗ്യകരമായ ജോലി സാഹചര്യം, നൂതന രീതികൾ, അളക്കാനാകുന്ന സ്വാധീനം എന്നീ മൂന്ന് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രോജക്ടുകൾ വിലയിരുത്തുന്നത്. രാജ്യാന്തര വിദഗ്ധർ അടങ്ങുന്ന ജൂറിയാണ് വിജയികളെ നിർണയിക്കുക. പ്രഥമ പുരസ്കാരത്തിലെ വിജയികളെ 2025 ഒക്ടോബറിൽ നടക്കുന്ന അഡിപെക് മേളയിൽ പ്രഖ്യാപിക്കും.

ലോകത്തിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും കർക്കശവുമായ തൊഴിൽ മേഖലയിലെ  ആരോഗ്യ വെല്ലുവിളികളെ നൂതന ആശയങ്ങളിലൂടെ അഭിസംബോധന ചെയ്യുകയാണ് ലക്‌ഷ്യമെന്ന്  ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഇതിലൂടെ ലോകമെമ്പാടുമുള്ള ഊർജ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യത്തിൽ ഫലപ്രദമായ മാറ്റം കൊണ്ട് വരാനാകുമെന്ന്  പ്രതീക്ഷിക്കുന്നു. അപേക്ഷിക്കേണ്ട തീയതി, ജൂറി, തുടങ്ങിയ മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കും. റജിസ്ട്രേഷന്: https://hewaward.com.

English Summary:

Health and Welfare Award of Rs 8 Crore for Energy Sector Jointly Announced by Burjeel Hldings and RPM