ഷാർജ∙ നാളെ മുതൽ 17 വരെ എക്സ്പോ സെന്‍ററിൽ നടക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേള(എസ് ഐബിഎഫ്)യുടെ ഒരുക്കം പൂർത്തിയായി. മലയാളം പ്രസാധകരടക്കം ഇന്ത്യയിൽ നിന്നുള്ള 52 പ്രസാധകരും അവരവരുടെ സ്റ്റാളുകളിൽ പുസ്തകങ്ങൾ ക്രമീകരിച്ച് തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. മനോരമ ബുക്സിന്‍റെ സ്റ്റാളിലും ഒരുക്കങ്ങൾ

ഷാർജ∙ നാളെ മുതൽ 17 വരെ എക്സ്പോ സെന്‍ററിൽ നടക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേള(എസ് ഐബിഎഫ്)യുടെ ഒരുക്കം പൂർത്തിയായി. മലയാളം പ്രസാധകരടക്കം ഇന്ത്യയിൽ നിന്നുള്ള 52 പ്രസാധകരും അവരവരുടെ സ്റ്റാളുകളിൽ പുസ്തകങ്ങൾ ക്രമീകരിച്ച് തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. മനോരമ ബുക്സിന്‍റെ സ്റ്റാളിലും ഒരുക്കങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ നാളെ മുതൽ 17 വരെ എക്സ്പോ സെന്‍ററിൽ നടക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേള(എസ് ഐബിഎഫ്)യുടെ ഒരുക്കം പൂർത്തിയായി. മലയാളം പ്രസാധകരടക്കം ഇന്ത്യയിൽ നിന്നുള്ള 52 പ്രസാധകരും അവരവരുടെ സ്റ്റാളുകളിൽ പുസ്തകങ്ങൾ ക്രമീകരിച്ച് തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. മനോരമ ബുക്സിന്‍റെ സ്റ്റാളിലും ഒരുക്കങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ നാളെ മുതൽ 17 വരെ എക്സ്പോ സെന്‍ററിൽ നടക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേള(എസ് ഐബിഎഫ്)യുടെ ഒരുക്കം പൂർത്തിയായി. മലയാളം പ്രസാധകരടക്കം ഇന്ത്യയിൽ നിന്നുള്ള 52 പ്രസാധകരും അവരവരുടെ സ്റ്റാളുകളിൽ പുസ്തകങ്ങൾ ക്രമീകരിച്ച് തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. മനോരമ ബുക്സിന്‍റെ സ്റ്റാളിലും ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.

‘പുസ്തകത്തിൽ നിന്ന് ആരംഭിക്കുന്നു’ എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്ന് ആകെ 52 പ്രസാധകരാണ് പങ്കെടുക്കുന്നത്. ഇതിൽ ഭൂരിഭാഗവും മലയാളം പ്രസാധകരാണ്. ഹിന്ദി, തമിഴ്, കന്നഡ, ഉറുദു തുടങ്ങിയവരാണ് മറ്റു പ്രസാധകർ.  ആകെ 112 രാജ്യങ്ങളിൽ നിന്ന് 2,520 പ്രസാധകരാണ് പങ്കെടുക്കുക.    

ഷാർജ രാജ്യാന്തര പുസ്തകമേള നടക്കുന്ന ഷാർജ എക്സ്പോ സെന്‍ററിന്‍റെ അകത്തെ ഒരുക്കങ്ങൾ. ചിത്രം: മനോരമ
ADVERTISEMENT

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നാളെ രാവിലെ പുസ്തകമേള ഉദ്ഘാടനം നിർവഹിക്കും. ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിലാണ് 12 ദിവസം നീണ്ടുനിൽക്കുന്ന മേള. 

ഇന്ത്യൻ പവിലിയൻ സ്ഥിതി ചെയ്യുന്ന ഏഴാ നമ്പർ ഹാളിലെ ഒരുക്കങ്ങൾ. ചിത്രം: മനോരമ

∙ അരങ്ങേറുക 1,350 ലേറെ പരിപാടികൾ
1,350 ലേറെ പരിപാടികളാണ് 12 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ അരങ്ങേറുക. ഔദ്യോഗിക അതിഥികളായി 400 എഴുത്തുകാര്‍ അവരുടെ പുതിയ പുസ്തകങ്ങളുമായെത്തും. തമിഴിൽ നിന്ന് സംഗീതജ്ഞൻ ഇളയരാജ, എഴുത്തുകാരൻ ജയദേവൻ, തമിഴ്​നാട് ഐ ടി, ഡിജിറ്റൽ സേവന  മന്ത്രി ഡോ. പളനിവേൽ ത്യാഗരാജന്‍, മലയാളത്തിൽ നിന്ന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, കവി പി.പി.രാമചന്ദ്രൻ, നോവലിസ്റ്റ് വിനോയ് തോമസ്, ഹിന്ദി കവി വാസി ഷാ, ബോളിവുഡ് നടി ഹുമാ ഖുറേഷി തുടങ്ങിയവരും  പങ്കെടുക്കും.   കൂടാതെ, മലയാളം പ്രസാധകർ ഒട്ടേറെ എഴുത്തുകാരെയും സിനിമാ നടന്മാരെയും രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകരെയും അവരുടെ പുസ്തകങ്ങളുമായി കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.

ADVERTISEMENT

∙ മൊറോക്കോ അതിഥി രാജ്യം; പ്രസാധകരിൽ മുന്നിൽ യുഎഇ 
മൊറോക്കോയാണ് ഇപ്രാവശ്യത്തെ അതിഥി രാജ്യം. അവരുടെ സാഹിത്യ സാംസ്കാരിക പാരമ്പര്യം പ്രദർശിപ്പിക്കാൻ 100 പേർ പങ്കെടുക്കുന്ന 107 പരിപാടികൾ മൊറോക്കോ അവതരിപ്പിക്കും. ആകെ 2,522 അറബ്, രാജ്യാന്തര പ്രസാധകരും പ്രദർശകരും അവരുടെ ഏറ്റവും പുതിയ തലക്കെട്ടുകളുമായി എത്തിച്ചേരും. ഇതിൽ 835 അറബ്, 264 വിദേശ പ്രസാധകരാണ്. 234 പ്രസാധകരുമായി ആതിഥേയ രാജ്യമായ യുഎഇ തന്നെയാണ് മുന്നിൽ. ഈജിപ്ത്–172, ലബനൻ–88, സിറിയ –58 എന്നിവർ തുടർ സ്ഥാനങ്ങളിൽ ഇടംപിടിച്ചു. അറബ് ഇതര രാജ്യങ്ങളിൽ യുകെയാണ് മുന്നിൽ– 81. തൊട്ടുപിന്നിൽ ഇന്ത്യ–52 പ്രസാധകർ.  

∙ 62 രാജ്യങ്ങൾ അവതരിപ്പിക്കുന്ന 1,357 പരിപാടികള്‍
62 രാജ്യങ്ങൻ അവതരിപ്പിക്കുന്ന 1,357 പരിപാടികളിൽ 250 അതിഥികൾ പങ്കെടുക്കും. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന 600 ശിൽപശാലകളാണ് ഇതിൽ പ്രധാനം. എഴുത്തു പരിശീലനം നൽകുന്ന അറബിക്, ഇംഗ്ലിഷ് ശിൽപശാലകളിൽ പങ്കെടുക്കാൻ നേരത്തെ പേര് റജിസ്റ്റർ ചെയ്യണം. അറബിക് വർക് ഷോപ്പുകൾ മൂന്ന് ദിവസം വീതം നീണ്ടുനിൽക്കും. ഇംഗ്ലിഷിൽ ഏകദിന ശിൽപശാലയാണ്.  ത്രില്ലർ എഴുത്ത്, സാഹിത്യ എഡിറ്റിങ്, തെറാപ്പിറ്റിക് റൈറ്റിങ് എന്നിവ ഇതിലുൾപ്പെടും. രൂപി കൗർ, ഇസബെല്ല മാൽഡൊനാഡോ,അഹമ്മദ് മൗറാദ്, അഹമ്മദ് അബ്ദുൽ മജീദ് തുടങ്ങിയ പ്രശസ്ത രാജ്യാന്തര, അറബ് എഴുത്തുകാരാണ് ശിൽപശാലയ്ക്ക് നേതൃത്വം നൽകുക.

ADVERTISEMENT

∙ അതിഥികളിൽ പ്രശസ്ത എഴുത്തുകാരും ചിന്തകരും
500 സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ 134 അതിഥികൾ സംബന്ധിക്കും. എഴുത്തുകാരും ചിന്തകരും സംഗമിക്കുന്ന സാംസ്കാരിക വേദിയായി മേള മാറും. പ്രമുഖ അറബ്, രാജ്യാന്തര അവാർഡുകൾ നേടിയവർ ഉൾപ്പെടെയുള്ളവരെയും കലാകാരന്മാരെയും കാണാനും കേൾക്കാനും സന്ദർശകർക്ക് അപൂർവാവസരമാണ് ലഭിക്കുക. ഇതിൽ  14 രാജ്യങ്ങളിൽ നിന്നുള്ള 49 രാജ്യാന്തര പ്രഭാഷകർ ഉൾപ്പെടും. 17 രാജ്യങ്ങളിൽ നിന്നുള്ള 45 അറബ് അതിഥികളും 40 പ്രമുഖ എമിറാത്തി പ്രസംഗകരും പങ്കെടുക്കും. 

∙ വിദേശ അതിഥികൾ 
ബൾഗേറിയൻ കവിയും നാടകകൃത്തും ഉൾപ്പെടെ ഈ വർഷത്തെ മേളയിൽ ശ്രദ്ധേയരായ രാജ്യാന്തര വ്യക്തിത്വങ്ങൾ ഉൾപ്പെടുന്നു. 2023 ലെ ഇന്‍റർനാഷനൽ ബുക്കർ പ്രൈസ് നേടിയ പ്രശസ്ത എഴുത്തുകാരൻ ജോർജി ഗോസ്‌പോഡിനോവാണ് ഇതിൽ പ്രമുഖൻ. അദ്ദേഹത്തിന്‍റെ കൃതികൾ 38-ലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കനേഡിയൻ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും കോസ്മോളജിസ്റ്റുമായ  പ്രഫ. ലോറൻസ് എം. ക്രൗസ് ആണ് മറ്റൊരു പ്രമുഖൻ. ദ് ഫിസിക്സ് ഓഫ് സ്റ്റാർ ട്രക്ക്, യൂണിവേഴ്‌സ് ഫ്രം നതിങ്, ദ് ഫിസിക്‌സ് ഓഫ് ക്ലൈമറ്റ് ചേഞ്ച് എന്നിവയാണ് പ്രധാന കൃതികൾ. ഇവരോടൊപ്പം പാക്കിസ്ഥാൻ നോവലിസ്റ്റും ബ്രിട്ടിനിലെ പാനി മർ രഹാ ഹേയുടെ രചയിതാവുമായ അംന മുഫ്തിയും ഉണ്ടാകും.

ദ് ഖലീഫസ് ഹൗസിലൂടെയും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മറ്റ് കൃതികളിലൂടെയും ശ്രദ്ധേയനായ ബ്രിട്ടിഷ് എഴുത്തുകാരൻ താഹിർ ഷാ,  ഐ റൈറ്റ് ദിസ് ഫോർ യു ആൻഡ് എവരി വേർഡ് യു ക്യാൻ നോട്  സേ എന്ന പുസ്തകത്തിലൂടെ ആഘോഷിക്കപ്പെട്ട ദക്ഷിണാഫ്രിക്കൻ കവിയും എഴുത്തുകാരനുമായ ഇയൻ എസ്. തോമസ് എന്നിവരും പങ്കെടുക്കും. കൂടാതെ,  ആഗോള ചരിത്രകാരൻ പ്രഫ. പീറ്റർ ഫ്രാങ്കോപൻ(യുകെ) എന്നിവരും മേളയിൽ പങ്കെടുക്കും.

ബുക്ക് സൈനിങ് കോർണർ, ത്രില്ലർ ഫെസ്റ്റിവൽ, തത്സമയ പാചക പരിപാടികൾ, നാടക ശിൽപശാലകൾ, ഷാർജ രാജ്യാന്തര ലൈബ്രറി സമ്മേളനം തുടങ്ങിയ പരിപാടികളും ഇതോടനുബന്ധിച്ച് നടക്കും. മേളയുടെ ഭാഗമായുള്ള പ്രസാധക സമ്മേളനം ഇന്ന് (ചൊവ്വ) വൈകിട്ടോടെ സമാപിച്ചു.

English Summary:

Sharjah International Book Fair to begin tomorrow; Preparations complete.