മലയാളം മിഷൻ ദുബായ് സർഗോത്സവത്തിന്
സമാപനം
ദുബായ് ∙ പ്രവാസ ലോകത്തെ കുട്ടികളെ മലയാള ഭാഷയോടും സംസ്കാരത്തോടും ചേർത്തു നിർത്താൻ മലയാളം മിഷൻ പ്രവർത്തനങ്ങൾക്കു കഴിഞ്ഞുവെന്ന് ഡോ. പി.കെ.പോക്കർ.

ദുബായ് ∙ പ്രവാസ ലോകത്തെ കുട്ടികളെ മലയാള ഭാഷയോടും സംസ്കാരത്തോടും ചേർത്തു നിർത്താൻ മലയാളം മിഷൻ പ്രവർത്തനങ്ങൾക്കു കഴിഞ്ഞുവെന്ന് ഡോ. പി.കെ.പോക്കർ. മലയാളം മിഷൻ ദുബായ് ചാപ്റ്റർ സർഗോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്കൂൾ യുവജനോത്സവ മാതൃകയിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച സർഗോത്സവത്തിൽ 6 മേഖലകളിൽ നിന്നായി അഞ്ഞൂറോളം കുട്ടികൾ സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി മത്സരിച്ചു. സ്റ്റേജ് മത്സരങ്ങൾ സമത പബ്ലിക്കേഷൻസ് മാനേജിങ് ട്രസ്റ്റി പ്രഫ. ടി.എ.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ് അധ്യക്ഷയായിരുന്നു. എൻ.കെ.കുഞ്ഞഹമ്മദ്, മാത്തുക്കുട്ടി കടോൺ, ഷാബു കിളിത്തട്ടിൽ, വിനോദ് നമ്പ്യാർ, ഫിറോസിയ ദിലിഫ്‌റഹ്മാൻ, പ്രദീപ് തോപ്പിൽ,അൻവർ ഷാഹി, സി.എൻ.എൻ. ദിലീപ് എന്നിവർ പ്രസംഗിച്ചു.