പുതിയ പുസ്തകങ്ങളുമായി പുസ്തകമേളയിൽ മനോരമ ബുക്സും
ഷാർജ ∙ പുസ്തകമേളയിൽ ഇപ്രാവശ്യവും സജീവ സാന്നിധ്യമായി മനോരമ ബുക്സും. ഏറ്റവും പുതിയ ടൈറ്റിലുകളടക്കം നൂറുകണക്കിന് പുസ്തകങ്ങൾ ഇന്ത്യൻ പവലിയൻ സ്ഥിതി ചെയ്യുന്ന ഏഴാം നമ്പർ ഹാളിലെ ഇസഡ് ഡി 14 നമ്പർ സ്റ്റാളിൽ ലഭ്യമാണ്. മലയാളത്തിൻ്റെ മഹാകാഥികൻ എം.ടി.വാസുദേവൻ നായരുടെ സമ്പൂർണ ലേഖന സമാഹാരമടക്കമുള്ള രചനകൾ, മേതിൽ

ഷാർജ ∙ പുസ്തകമേളയിൽ ഇപ്രാവശ്യവും സജീവ സാന്നിധ്യമായി മനോരമ ബുക്സും. ഷാർജ രാജ്യാന്തര പുസ്തകമേളയിലെ മനോരമ ബുക്സ് സ്റ്റാൾ ബിസിനസുകാരനും എഴുത്തുകാരനുമായ സാലം അൽ ഉമൈദ് അൽ ഷംസി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ഏറ്റവും പുതിയ ടൈറ്റിലുകളടക്കം നൂറുകണക്കിന് പുസ്തകങ്ങൾ ഇന്ത്യൻ പവിലിയൻ സ്ഥിതി ചെയ്യുന്ന ഏഴാം നമ്പർ ഹാളിലെ ഇസഡ് ഡി 14 നമ്പർ സ്റ്റാളിൽ ലഭ്യമാണ്. മലയാളത്തിൻ്റെ മഹാകാഥികൻ എം.ടി.വാസുദേവൻ നായരുടെ സമ്പൂർണ ലേഖന സമാഹാരമടക്കമുള്ള രചനകൾ, മേതിൽ രാധാകൃഷ്ണൻ്റെ സമ്പൂർണ രചനകൾ, പ്രഫ. അലിയാരിൻ്റെ നാട്യഗൃഹം, നടന്‍ മോഹൻലാൽ, ഗായിക കെ.എസ്.ചിത്ര, നടൻ സലിം കുമാർ തുടങ്ങിയവരെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രധാന ആകർഷണം.
അലിയാരിൻ്റെ പുതിയ പുസ്തകമായ വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ മാസം 9ന് വൈകിട്ട് 7.30ന് ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിൽ നടക്കും. 2025ലെ മനോരമ കലണ്ടറും ഇവിടെ ലഭ്യമാണ്.