കാർബൺ മുക്ത യുഎഇ: 20,000 കോടി ദിർഹം നിക്ഷേപിക്കും
കാർബൺ മുക്ത രാജ്യമെന്ന ലക്ഷ്യത്തിലേക്ക് (നെറ്റ്സീറൊ2050) കൂടുതൽ അടുക്കുന്ന യുഎഇ, സുസ്ഥിര ഊർജ പദ്ധതികളിൽ 6 വർഷത്തിനകം 20,000 കോടി ദിർഹം നിക്ഷേപിക്കും. രാജ്യാന്തര പെട്രോളിയം പ്രദർശന, സമ്മേളനത്തിൽ ഊർജ, അടിസ്ഥാനസൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്‌റൂഇയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അബുദാബി∙ കാർബൺ മുക്ത രാജ്യമെന്ന ലക്ഷ്യത്തിലേക്ക് (നെറ്റ്സീറൊ2050) കൂടുതൽ അടുക്കുന്ന യുഎഇ, സുസ്ഥിര ഊർജ പദ്ധതികളിൽ 6 വർഷത്തിനകം 20,000 കോടി ദിർഹം നിക്ഷേപിക്കും. രാജ്യാന്തര പെട്രോളിയം പ്രദർശന, സമ്മേളനത്തിൽ ഊർജ, അടിസ്ഥാനസൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്‌റൂഇയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 10 വർഷത്തിനകം 25% ഊർജ സ്രോതസ്സുകൾ വൈവിധ്യവൽക്കരിച്ച് പുനരുപയോഗ ഊർജോൽപാദനം ശക്തമാക്കും. ഇതിലൂടെ കാർബൺ മലിനീകരണവും കുറയ്ക്കാം.
സംശുദ്ധ ഊർജ സ്രോതസ്സുകളിലേക്കുള്ള പരിവർത്തനങ്ങളിൽ യുഎഇ ലോകത്തിനു മാതൃകയാണെന്നും പറഞ്ഞു. ഭാവിയിലേക്കുള്ള ശുദ്ധമായ ഊർജ സംവിധാനങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്തുമ്പോൾ തന്നെ ആഗോള ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതു യുഎഇ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.