ഷാർജ ∙ അക്ഷരപ്രേമികളുടെ മഹാസംഗമം ഒരുക്കി ഷാർജ പുസ്തകോത്സവത്തിനു പ്രൗഢഗംഭീര തുടക്കം. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുസ്തകമേള ഉദ്ഘാടനം ചെയ്തു.

ഷാർജ ∙ അക്ഷരപ്രേമികളുടെ മഹാസംഗമം ഒരുക്കി ഷാർജ പുസ്തകോത്സവത്തിനു പ്രൗഢഗംഭീര തുടക്കം. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുസ്തകമേള ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വി‍ജ്ഞാനത്തിന്റെ മഹാസാഗരം പുസ്തകങ്ങളിൽ നിന്ന് ഉത്ഭവിക്കുന്നു എന്നതാണ് ഈ വർഷത്തെ സന്ദേശം. ഷാർജ എക്സ്പോ സെന്ററിൽ 17വരെയാണ് മേള. അറബി ഭാഷാ സാഹിത്യത്തെയും ശാസ്ത്രത്തെയും ചരിത്രത്തെയും പരിപോഷിപ്പിക്കുമെന്നും അറബി ഭാഷയെ ലോകോത്തരമാക്കുമെന്നും ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.

ADVERTISEMENT

പുസ്തകങ്ങളാണ് ഒരു രാജ്യത്തിന്റെ വളർച്ചയും വിജയവും പുരോഗതിയും നിർണയിക്കുന്നത്. ഷാർജ എന്നും പുസ്തകങ്ങളെ ആദരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. വായനശീലമുള്ളവരാണ് സമൂഹത്തെയും തലമുറകളെയും രൂപകൽപന ചെയ്യുന്നത്.  ജീവിതത്തിലെ ഏറ്റവും മികച്ച സുഹൃത്ത് പുസ്തകമാണെന്നുള്ള മുത്തുനബിയുടെ വാക്കുകളെ സ്മരിച്ച് അൽ ഖാസിമി പറ‍ഞ്ഞു. അറബി ഭാഷയുടെ സമ്പൂർണ ചരിത്രം പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ അഭിമാന മുഹൂർത്തത്തിലാണ് ഈ വർഷത്തെ പുസ്തകമേള നടക്കുന്നത്. സമ്പൂർണ അറബിക് സർവവിജ്ഞാനകോശം പുറത്തിറക്കുമെന്നും ഷെയ്ഖ് സുൽത്താൻ പറഞ്ഞു. പുസ്തകോൽസവത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കൾചറൽ പഴ്സനാലിറ്റി ഓഫ് ദി ഇയർ അവാർഡ് അൾജീരിയൻ നോവലിസ്റ്റ് അഹ്‌ലം മൊസ്തഗനെമിക്ക് ഷെയ്ഖ് സുൽത്താൻ സമ്മാനിച്ചു. 

ഷാർജ പുസ്തകോൽസവം
ഷാർജ പുസ്തകോൽസവം
ഷാർജ പുസ്തകോൽസവം
ഷാർജ പുസ്തകോൽസവം
ഷാർജ പുസ്തകോൽസവം
ഷാർജ പുസ്തകോൽസവം

പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിച്ച പ്രസാധക സമ്മേളനം പൂർത്തിയായി. 108 രാജ്യങ്ങളിൽ നിന്ന് 2000 പ്രസാധകരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ഈ വർഷത്തെ പുസ്തകമേളയിൽ മോറോക്കോ ആണ് അതിഥി രാജ്യം. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മോറോക്കൻ പവിലിയൻ സന്ദർശിച്ചു. ഷാർജയിൽ നിന്നുള്ള വിവിധ പുസ്തകശാലകളും സന്ദർശിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. 

ADVERTISEMENT

ഈ വർഷം 108 രാജ്യങ്ങളിൽ നിന്ന് 2522 പ്രസാധകരാണ് പങ്കെടുക്കുന്നത്. 1357 സമ്മേളനങ്ങളിൽ 250 അതിഥികൾ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിൽ ഷാർജയുടെ ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ബുക്ക് അതോറിറ്റി അധ്യക്ഷ ഷെയ്ഖ ബൊദൗർ ബിൻത് സുൽത്താൻ അൽ ഖാസിമി, ഷാർജ ഭരണാധികാരിയുടെ ഓഫിസ് ചെയർമാൻ ഷെയ്ഖ് സലേം ബിൻ അബ്ദുൽ റഹ്മാൻ അൽ ഖാസമി ഉൾപ്പടെയുള്ളവരും പങ്കെടുത്തു.

English Summary:

Sharjah International Book Fair kicks off

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT