ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) ജബൽ അലി ഫ്രീ സോണുമായും (ജാഫ്‌സ), നാഷനൽ ഇൻഡസ്‌ട്രീസ് കോംപ്ലക്‌സുമായും തൊഴിൽ അവകാശങ്ങളുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള പങ്കാളിത്ത കരാർ ഒപ്പുവച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) ജബൽ അലി ഫ്രീ സോണുമായും (ജാഫ്‌സ), നാഷനൽ ഇൻഡസ്‌ട്രീസ് കോംപ്ലക്‌സുമായും തൊഴിൽ അവകാശങ്ങളുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള പങ്കാളിത്ത കരാർ ഒപ്പുവച്ചു. ജിഡിആർ എഫ് എ ദുബായ്, ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, ജിസിസിയിലെ ഡിപി വേൾഡ് സിഇഒ അബ്ദുല്ല ബിൻ ദമിദാൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

തൊഴിൽ കരാറുകൾ, വേതന സംരക്ഷണം, തൊഴിലാളികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് എന്നിവയിൽ മികച്ച രീതികൾ സ്വീകരിച്ച് തൊഴിൽ അവകാശ സംരക്ഷണം ശക്തിപ്പെടുത്തുകയാണ് ഈ കരാർ ലക്ഷ്യമിടുന്നത്. വേതന സംരക്ഷണവും മറ്റ് തൊഴിൽ സംബന്ധമായ സേവനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് നൂതന ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.

ADVERTISEMENT

ദുബായിലെ തൊഴിൽ അവകാശങ്ങളും തൊഴിൽ അന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിലുള്ള ജിഡിആർഎഫ്എയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് സഹകരണ കരാറെന്ന്  അൽ മർറി പറഞ്ഞു. തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പ്രയോജനപ്പെടുന്ന നൂതന സംവിധാനങ്ങളും സമ്പ്രദായങ്ങളും സ്വീകരിക്കുന്നതിലൂടെ തൊഴിൽ ബന്ധങ്ങളിൽ ആഗോള തലത്തിലേയ്ക്ക് ദുബായിയെ മുന്നോട്ട് എത്തിക്കാൻ  ഇത്തരത്തിലുള്ള പങ്കാളിത്തം സഹായിക്കുമെന്ന് വ്യക്തമാക്കി 

 ജഫ്സയും ജിഡിആർഎഫ്എയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള നാഷനൽ ഇൻഡസ്ട്രീസ് കോംപ്ലക്സിന്റെ പ്രതിബദ്ധത  അബ്ദുല്ല ബിൻ ദമിദാൻ അറിയിച്ചു. അറിവ് പങ്കുവയ്ക്കുന്നതും നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതും തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സഹായിക്കും. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും മെച്ചപ്പെട്ട സേവനങ്ങൾ നൽകാനും പ്രക്രിയകൾ കൂടുതൽ കാര്യക്ഷമമാക്കാനും സുതാര്യത പ്രോത്സാഹിപ്പിക്കാനും ഇരു വിഭാഗങ്ങളും ലക്ഷ്യമിടുന്നു. തൊഴിൽ നയങ്ങൾ മെച്ചപ്പെടുത്തുന്നതിനും മാനവ വിഭവശേഷി മാനേജ്‌മെൻ്റിലെ ആധുനിക പ്രവണതകളെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്ന നവീകരണത്തെയും ഡിജിറ്റൽ പരിവർത്തനത്തെയും കരാർ പ്രോത്സാഹിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി

English Summary:

GDRFA signed MoU to improve cooperation in various areas related to labor rights

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT