അബുദാബി ∙ യുഎഇയിൽ വിദേശികൾക്ക് നിലവിലുള്ള സേവനാന്തര ആനുകൂല്യത്തിനു (ഗ്രാറ്റുവിറ്റി) പകരം സമ്പാദ്യ പദ്ധതിയിൽ റജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അഭ്യർഥിച്ചു.

അബുദാബി ∙ യുഎഇയിൽ വിദേശികൾക്ക് നിലവിലുള്ള സേവനാന്തര ആനുകൂല്യത്തിനു (ഗ്രാറ്റുവിറ്റി) പകരം സമ്പാദ്യ പദ്ധതിയിൽ റജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അഭ്യർഥിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ വിദേശികൾക്ക് നിലവിലുള്ള സേവനാന്തര ആനുകൂല്യത്തിനു (ഗ്രാറ്റുവിറ്റി) പകരം സമ്പാദ്യ പദ്ധതിയിൽ റജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അഭ്യർഥിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ വിദേശികൾക്ക് നിലവിലുള്ള സേവനാന്തര ആനുകൂല്യത്തിനു (ഗ്രാറ്റുവിറ്റി) പകരം സമ്പാദ്യ പദ്ധതിയിൽ റജിസ്റ്റർ ചെയ്യാൻ തൊഴിലുടമകളോട് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അഭ്യർഥിച്ചു. ജോലിയിൽനിന്ന് വിരമിച്ച ശേഷവും നിശ്ചിത വരുമാനം ലഭിക്കും വിധമാകും പദ്ധതി.

തൊഴിലാളികൾക്കുവേണ്ടി കമ്പനിയാണ് മാസംതോറും വരിസംഖ്യ നൽകേണ്ടത്. സ്ഥാപനത്തിനും ജീവനക്കാർക്കും ഗുണകരമാകുന്ന രീതിയിലുള്ള പുതിയ പദ്ധതി പ്രതിഭകളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും സഹായിക്കും.

ADVERTISEMENT

തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം വിശ്വസനീയവും അംഗീകൃതവുമായ ഫണ്ടുകളിൽ നിക്ഷേപിച്ച് വരുമാനം വർധിപ്പിക്കാനും അവസരമൊരുങ്ങുമെന്ന് മന്ത്രാലയം വിശദീകരിച്ചു.

സേവിങ്സ് ഫണ്ടുകൾ സ്ഥാപിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ആവശ്യമായ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കും. പദ്ധതി യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി മന്ത്രാലയവും സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയും ചേർന്ന് നിക്ഷേപ ഫണ്ടുകൾക്ക് അംഗീകാരം നൽകിയിരുന്നു.

ADVERTISEMENT

ജീവനക്കാരുടെ ക്ഷേമം വർധിപ്പിക്കുന്നതിനും പ്രതിഭകളെ ആകർഷിക്കുന്നതിനും ആഗോള തലത്തിൽ യുഎഇയുടെ ഖ്യാതി ഉയർത്തുന്നതിനുമായി സമ്പാദ്യപദ്ധതിയിൽ പങ്കെടുക്കണമെന്ന് സ്വകാര്യ മേഖലാ കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു. 

ജീവനക്കാരുടെ സാമ്പത്തിക ആസ്തി വളർത്താനും സുരക്ഷിതവും വിശ്വസനീയവുമായ നിക്ഷേപ അവസരങ്ങളിലൂടെ അവരുടെ വരുമാനം വർധിപ്പിക്കാനും സാധിക്കും. ഈ നീക്കം തൊഴിലാളികളുടെ ഉൽപാദനക്ഷമത വർധിപ്പിക്കും.  സാമ്പത്തിക ബാധ്യതകൾ കൈകാര്യം ചെയ്യുന്നതിനും കമ്പനികളുടെ ദീർഘകാല സാമ്പത്തിക ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സംവിധാനം സഹായകമാകും. സേവിങ് സ്കീമിൽ പങ്കെടുക്കുന്ന തൊഴിലുടമകൾക്കുള്ള ചെലവ് ഗ്രാറ്റുവിറ്റികൾ നൽകുന്നതിനെക്കാൾ കുറവായിരിക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു. 

ADVERTISEMENT

പദ്ധതിയിൽ ചേരാൻ
മന്ത്രാലയത്തിന്റെ വെബ്സൈറ്റ്  (www.mohre.gov.ae) വഴിയാണ് അപേക്ഷിക്കേണ്ടത്. അംഗീകൃത നിക്ഷേപ ഫണ്ടുകളിലൊന്ന് തിരഞ്ഞെടുത്ത് ഓരോ തൊഴിലാളിയുടെയും പേരിൽ വരിസംഖ്യ അടയ്ക്കാം. പദ്ധതിയിൽ ചേരുന്ന തീയതിക്കു മുൻപു വരെയുള്ള ഗ്രാറ്റുവിറ്റി തൊഴിലാളികൾക്ക് നിർബന്ധമായും നൽകണം.

പദ്ധതി ആരംഭിക്കുന്ന തീയതി മുതലായിരിക്കും പുതിയ നിയമം അനുസരിച്ചുള്ള ആനുകൂല്യം ലഭിക്കുക. സമ്പാദ്യവും നിക്ഷേപ വരുമാനവും വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് വാർഷിക ശമ്പളത്തിന്റെ 25% നിക്ഷേപിക്കാം. നിയമവിധേയമായി അവ പിൻവലിക്കാനും കഴിയും. 

ജോലി മാറുമ്പോൾ തുക പിൻവലിക്കാനോ പുതിയ കമ്പനിക്കു കീഴിലേക്കു മാറ്റാനോ അനുമതിയുണ്ട്. വിദഗ്ധ തൊഴിലാളികൾക്ക് നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കാമെങ്കിലും അവിദഗ്ധ തൊഴിലാളികൾക്ക് കമ്പനി നിർദേശിക്കുന്നതിൽ മാത്രമേ ചേരാൻ കഴിയൂ.

English Summary:

MoHRE urges employers to register for voluntary 'Savings Scheme'