ഷാർജ∙ മലയാള സിനിമാ രംഗത്തെ യുവ സംഗീത സംവിധായകർ അവരുടെ കഴിവുകൾ തെളിയിക്കട്ടെയെന്ന് സംഗീതജ്ഞൻ ഇളയരാജ. ഇന്ന് ഒരു വീട്ടിൽ എത്ര മക്കളുണ്ട്, അവരെല്ലാം സംഗീതസംവിധായകരാണ്.

ഷാർജ∙ മലയാള സിനിമാ രംഗത്തെ യുവ സംഗീത സംവിധായകർ അവരുടെ കഴിവുകൾ തെളിയിക്കട്ടെയെന്ന് സംഗീതജ്ഞൻ ഇളയരാജ. ഇന്ന് ഒരു വീട്ടിൽ എത്ര മക്കളുണ്ട്, അവരെല്ലാം സംഗീതസംവിധായകരാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ മലയാള സിനിമാ രംഗത്തെ യുവ സംഗീത സംവിധായകർ അവരുടെ കഴിവുകൾ തെളിയിക്കട്ടെയെന്ന് സംഗീതജ്ഞൻ ഇളയരാജ. ഇന്ന് ഒരു വീട്ടിൽ എത്ര മക്കളുണ്ട്, അവരെല്ലാം സംഗീതസംവിധായകരാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ മലയാള സിനിമാ രംഗത്തെ യുവ സംഗീത സംവിധായകർ അവരുടെ കഴിവുകൾ തെളിയിക്കട്ടെയെന്ന് സംഗീതജ്ഞൻ ഇളയരാജ. ആർക്കും സംഗീതസംവിധായകരാകാം.  മലയാളത്തിലേക്ക് ഇപ്പോൾ എന്നെ ആരും ക്ഷണിക്കുന്നില്ല. എല്ലാവർക്കും പേടിയാണെന്നാണ് തോന്നുന്നത്. ക്ഷണിച്ചാൽ തീർച്ചയായും മലയാള സിനിമയ്ക്ക് സംഗീതം ചെയ്യുമെന്നും ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം പറഞ്ഞു.

അര നൂറ്റാണ്ട് നീണ്ട സംഗീത യാത്ര തന്നെ സംബന്ധിച്ച് ജീവിതം തന്നെ. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും സമ്പൂർണമായി സംഗീതത്തിൽ ജീവിക്കുകയായിരുന്നു. 43 –ാം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ  'മഹാ സംഗീതജ്ഞന്റെ യാത്ര - ഇളയരാജയുടെ സംഗീതത്തിലൂടെ ഒരു  സഞ്ചാരം' എന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

ഇളയരാജയും മകൾ ഭവതാരിണിയും (Facebook/Ilaiyaraaja), (PTI)
ADVERTISEMENT

∙ ആദ്യ കയ്യടി നൽകിയ ഊർജം
തമിഴ്​നാട്ടിലെ വിദൂര ഗ്രാമത്തിലാണ് ജനിച്ചതെങ്കിലും സംഗീതത്തോട് ബാല്യകാലം മുതൽ താൽപര്യം ഉണ്ടായിരുന്നു. ചേട്ടൻ ഭാസ്‌കരൻ പ്രദേശിക പാട്ടുകാരനായിരുന്നു. വീട്ടിൽ ഹാർമോണിയം ഉണ്ടായിരുന്നെങ്കിലും തൊടാൻ പോലും അനുവാദം ഉണ്ടായിരുന്നില്ല.  എന്നിട്ടും ചേട്ടൻ അറിയാതെ ഹാർമോണിയം വായിക്കാൻ പഠിച്ചു.

ILAYARAJA

കമ്പത്ത് നടന്ന ഒരു കച്ചേരിയിൽ സ്ഥിരമായി ഹാർമോണിയം വായിച്ചിരുന്ന ആൾ വന്നില്ല. അന്നാണ്  പൊതുവേദിയിൽ ആദ്യമായി ഒരു സംഗീതോപകരണം വായിക്കുന്നത്. അന്ന് സദസ്സിൽ നിന്ന് ലഭിച്ച കയ്യടികളാണ് തനിക്ക് ആദ്യമായി ലഭിച്ച അനുമോദനം. പിന്നീട് സ്വർണ മെഡലോടെ ഗിറ്റാർ പഠനവും പൂർത്തിയാക്കി.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ADVERTISEMENT

1976 ഇൽ ആദ്യ സിനിമയായ 'അന്നക്കിളി'ക്ക് സംഗീതം നൽകുന്നതിന് മുൻപ് രാജ്‌കുമാർ നായകനായ ഒരു കന്നഡ സിനിമയ്ക്ക് വേണ്ടി സഹ സംഗീത സംവിധായകനായി പ്രവർത്തിച്ച അനുഭവം ഇളയരാജ പങ്കുവച്ചു. സംഗീത സംവിധായകൻ 10 വ്യത്യസ്ത  ഈണങ്ങൾ ഒരുക്കി. അവയുടെ നോട്ട്സ് തയ്യാറാക്കാൻ ഇളയരാജയോട് ആവശ്യപ്പെട്ടു. നോട്ട്സ് തയ്യാറാക്കാൻ അറിയില്ലെന്ന്  മറുപടി  നൽകി. 

പിന്നീട് ഈണങ്ങൾ കേൾക്കുന്നതിന് സംവിധായകനും നിർമാതാവും എത്തിയപ്പോൾ നേരത്തെ ഹൃദിസ്ഥമാക്കിയ  പത്ത് ഈണങ്ങളും ഒന്നിന് പിറകെ ഒന്നായി  അവതരിപ്പിച്ച് ഇളയരാജ എല്ലാവരെയും ഞെട്ടിച്ചു. 

∙ വർഷത്തിൽ  58 സിനിമകൾ വരെ; ഓരോന്നിലും ചുരുങ്ങിയത് ആറ് പാട്ടുകൾ  
വർഷത്തിൽ 58 സിനിമകൾക്ക് വരെ സംഗീതം നൽകിയിട്ടുണ്ടെന്ന് ഇളയരാജ പറഞ്ഞു. മൂന്ന് തിയറ്ററുകളിലായി ഒരേ ദിവസം മൂന്ന് സിനിമകൾക്ക് സംഗിതം നൽകിയ അപൂർവ അനുഭവവുമുണ്ട്.  പഞ്ചു അരുണാചലം നിർമിച്ച  'കാക്കിച്ചട്ടൈ' എന്ന കമലഹാസൻ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുമ്പോൾ പടത്തിന് വേണ്ടിയല്ലാതെ ആറ് പാട്ടുകൾക്ക് കൂടി അദ്ദേഹം ഈണം നൽകി. വേറെ സിനിമ നിർമിക്കുമ്പോൾ ഇവ ഉപയോഗിക്കാമെന്ന് രാജ പറയുകയും ചെയ്തു.

Music Director Ilayaraja and Music director V Dakshina moorthy
ADVERTISEMENT

അങ്ങനെയാണ് 'വൈദേഹി കാത്തിരുന്താൾ' എന്ന വിജയകാന്ത്-രേവതി ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ പിറവിയെടുക്കുന്നത്. ' രാസാത്തി ഉന്നൈ കാണാതെ നെഞ്ച്', 'അഴക് മലരാട്' തുടങ്ങിയ ഗാനങ്ങൾ ഇന്നും പ്രിയ ഗാനങ്ങളായി തുടരുന്നു.

∙ പാട്ടെഴുത്തിന്റെ വഴിയിൽ 
|മണിരത്‌നം സംവിധാനം ചെയ്ത ' ഇദയകോവിൽ' എന്ന ചിത്രത്തിൽ പ്രണയവും ഭക്തിയും ഒരു പോലെ പാട്ടിൽ വരേണ്ട കഥാ സന്ദർഭമുണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും ഗാന രചന ശരിയാവുന്നില്ല. അവിടെയാണ് തന്റെ ആദ്യ പാട്ടെഴുത്ത് സംഭവിച്ചതെന്ന് ഇളയരാജ വെളിപ്പെടുത്തി. 'ഇദയം ഒരു കോവിൽ' എന്ന് തുടങ്ങുന്ന  പാട്ടിന് മികച്ച സ്വീകാര്യത ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര ഗാനങ്ങൾക്ക് പുറമെ തമിഴ് ഭക്തി ഗാന ശാഖയായ തിരുവമ്പാവൈ രീതിയിലുള്ള കീർത്തനങ്ങളും രചിച്ചിട്ടുണ്ടെന്ന് ഇളയരാജ പറഞ്ഞു.

∙ സിംഫണിയെക്കുറിച്ച് 
വ്യത്യസ്തവും സങ്കീർണവുമായ അടരുകൾ ഉള്ള സംഗീത ശില്പമാണ് സിംഫണിയെന്നും അതേക്കുറിച്ച് വിശദീകരിക്കുക എളുപ്പമല്ലെന്നും ഇളയരാജ പറഞ്ഞു. ഇതിൽ ഒട്ടേറെ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഓരോന്നിനും വെവ്വേറെ നോട്ടുകളും ഉണ്ട്. ചെറിയ പിഴവ് സംഭവിച്ചാൽ മതി സിംഫണിയുടെ അടിസ്ഥാന ഘടന തകരും. സിംഫണികൾ മുഴുവൻ കേട്ട് തീർക്കാൻ നൂറ് ജന്മങ്ങൾ തികയാതെ വരും.

Noted music director Ilayaraja's birthday celebration at Chennai / 2010 June 03 #

ദളപതി എന്ന ചിത്രത്തിലെ 'സുന്ദരി കണ്ണാൽ ഒരു സേതി' എന്ന് തുടങ്ങുന്ന ഗാനത്തിൽ സിംഫണിയുടെ ചില അനുഭവ തലങ്ങൾ കാണാം. വ്യത്യസ്ത ഭാഷകളിൽ ഉള്ള ഗാനങ്ങൾക്ക് ഈണം പകരുമ്പോൾ അവിടങ്ങളിലെ സംസ്കാരത്തെക്കുറിച്ച് അറിയുന്നത് നല്ലതാണെന്നും എന്നാൽ ഈണം നൈസർഗികമായാണ് മനസ്സിൽ നിറയുന്നതെന്നും ഇളയരാജ പറഞ്ഞു.

പ്രമുഖ കർണാടിക് സംഗീതജ്ഞൻ സഞ്ജയ് സുബ്രഹ്മണ്യൻ മോഡറേറ്ററായിരുന്നു. ഇരുവരും ചേർന്ന് ചില ഗാനങ്ങൾ ആലപിച്ചത് ആസ്വാദകർക്ക് പുതിയ അനുഭവമായി. മലയാളി പെൺകുട്ടി അമൃത 'പുന്നഗൈ മന്നൻ' എന്ന ചിത്രത്തിലെ 'ഏതേതോ' എന്ന ഗാനം ഇളയരാജക്ക് മുന്നിൽ ആലപിച്ചു.  ഗോവിന്ദ്  ഡിസി  നന്ദി പറഞ്ഞു. ആർ ജെ കീർത്തന അവതാരകയായിരുന്നു.

English Summary:

"No One is Inviting Me to Compose Music for Malayalam Films Anymore. Everyone Seems to be Afraid. If Invited, Would Definitely Compose Music for Malayalam Films," said Ilayaraja, the Renowned Music Director

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT