‘ഇവൾ ഭാരതി’; പേര് പോലെ തന്നെ എഴുത്തും വ്യത്യസ്തം; ഷാർജയിൽ താരമായി തമിഴ് പെൺകൊടി
ഇവൾ ഭാരതി. മാധ്യമപ്രവർത്തക, എഴുത്തുകാരി, പ്രസാധക, സഞ്ചാരി. ഇവളെ വിശേഷിപ്പിക്കാൻ കാര്യങ്ങളേറെ.
ഇവൾ ഭാരതി. മാധ്യമപ്രവർത്തക, എഴുത്തുകാരി, പ്രസാധക, സഞ്ചാരി. ഇവളെ വിശേഷിപ്പിക്കാൻ കാര്യങ്ങളേറെ.
ഇവൾ ഭാരതി. മാധ്യമപ്രവർത്തക, എഴുത്തുകാരി, പ്രസാധക, സഞ്ചാരി. ഇവളെ വിശേഷിപ്പിക്കാൻ കാര്യങ്ങളേറെ.
ഷാർജ∙ ഇവൾ ഭാരതി. മാധ്യമപ്രവർത്തക, എഴുത്തുകാരി, പ്രസാധക, സഞ്ചാരി. ഇവളെ വിശേഷിപ്പിക്കാൻ കാര്യങ്ങളേറെ. തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്ന് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തിയിരിക്കുകയാണ് ഇവൾ ഭാരതി എന്ന യുവതി.
ഇവൾ ഭാരതി എന്ന പേരിലെ വ്യത്യസ്തത കൊണ്ട് മാത്രമല്ല, വൻകിടക്കാർ വാഴുന്ന പ്രസാധക മേഖലയിൽ തനതായ സ്ഥാനം നേടിയെടുത്തതിലൂടെയാണ് തമിഴ്നാട്ടിൽ ഈ യുവതി ശ്രദ്ധേയയാകുന്നത്. ഈ വിജയം തന്‍റെ ഒറ്റയ്ക്കുള്ള പ്രയത്നം കൊണ്ടാണെന്ന് ഇവൾ പറയുന്നു. ഇവളുടെ നാം പബ്ലിക്കേഷൻസ് എന്ന പ്രസ്ഥാനത്തിലൂടെ ഇതിനകം നൂറിലേറെ പുസ്തകങ്ങൾ വെളിച്ചം കണ്ടു.
∙കാണാതെ പോകുന്ന സ്വപ്നങ്ങൾക്ക് പിന്നാലെ
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇവൾ ആദ്യമായി കവിതയെഴുതിയത്. പുസ്തകങ്ങളോട് ഏറെ ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് കവിതകളോട്. കളവു പോണ കനവ് എന്ന കവിതാ സമാഹാരമാണ് ആദ്യത്തേത്. കാണാതെ പോകുന്ന കനവുകൾ തേടിയുള്ള യാത്രയായിരുന്നു അന്ന്. ഏകാന്ത ചിന്തകളിൽ ആ സ്വപ്നങ്ങൾക്ക് പിന്നാലെ വായനയിലൂടെ നേടിയ ഊർജവുമായി അലഞ്ഞു. പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇവളുടെ കവിതകൾ ചർച്ച ചെയ്യപ്പെട്ടു.
തുടർന്ന് കനവൻ കാതലൻ തോഴൻ, സില തെന്തുലികളും ഇറുമ്പുകളും, നാൻ സൊൽവതെല്ലാം, നീ മിതമാക നാൻ മികൈയാക, വെള്ളൈ പൊയ്കളും കറുപ്പു ഉമൈകളും, പ്രിയങ്കളിൻ അന്താതി, സിറുകൈ അളാവിയ കൂൾ, സൊർകലിൻ വാസനൈ, മത്രവൈ നേരിൽ, സന്ധിപ്പിൻ മുന്നും പിന്നും, കൂറിയത് കൂറൽ, തവിർക്ക ഇയലാത കാരണത്താൽ, ആരാ അമാര, നെയിൻട്രി അമൈയാതു ഉലഗു എന്നീ കവിതാ സമാഹാരങ്ങളും പുറത്തിറക്കി.
ഏക കഥാസമാഹാരം സുതന്തിരം. ഇതുകൂടാതെ, സമൂഹത്തിന് ഉപകാരപ്രദമാകുന്ന ഉപഭോക്തൃസംരംക്ഷ നിയമത്തെക്കുറിച്ചുള്ള കൺസ്യൂമർകൾ കവനിക്കാവും, കുഴന്തൈ സോയിൽ ഉലഗു, എപ്പടി തുടങ്ങിയ പുസ്തകങ്ങളും കുട്ടികൾക്ക് വേണ്ടി കുട്ടിട മോച്, കുട്ടിമോച്ചും ഉയിരങ്ങളും മീൻഡു വന്ത മന്തിര മാഡം എന്നീ ബാലസാഹിത്യവും പ്രസിദ്ധീകരിച്ചു.
മാധ്യമപ്രവർത്തന കാലത്ത് പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങളുടെ സമാഹാരമാണ് ഇവൾ സന്തിത്ത ഇവർകൾ. നമ്മാൾവാർ അടക്കമുള്ള ആക്ടിവിസ്റ്റുകൾ, നദിയാ മൊയ്തു, തൃഷ്ണ, രോഹിണി എന്നിവരടക്കമുള്ള അഭിനേതാക്കൾ തുടങ്ങിയവർ ഈ പുസ്തകത്തിലൂടെ മനസ്സുതുറക്കുന്നു. തത്തുവം സിതന്തം: പ്രപഞ്ചൻ, മൻ ഉയിർ ഇയക്കം:നമ്മാൾവാർ എന്നീ പുസ്തകങ്ങളും പുറത്തിറക്കി. നക്കീരൻ, കുമുദം അടക്കം തമിഴിലെ പ്രമുഖ മാധ്യമങ്ങളില്‍ ജോലി ചെയ്തു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക കൂടിയാണ്.
ചെന്നൈയിലെ ഒരു സാധാരണ കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ചെറുപ്പം തൊട്ടേ നന്നായി വായിക്കാന്‍ ഇഷ്ടമായിരുന്നതിനാൽ പിന്നീട് എഴുത്തിനോടും അഭിനിവേശമായി. വിദ്യാഭ്യാസം പൂർത്തിയാക്കി മാധ്യമരംഗത്തേയ്ക്ക് പ്രവേശിച്ചു. ഏറെ വർഷങ്ങൾ ഈ മേഖലയിൽ പ്രവർത്തിച്ച ശേഷമാണ് പ്രസാധകയാകാൻ തീരുമാനിച്ചത്. ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയായ ജർമനി ഫ്രാങ്ക് ഫർട്ടിലെ പുസ്തകമേളയിലും സ്വിറ്റ്സർലൻഡിലുമെല്ലാം പങ്കെടുത്തു. വായന, എഴുത്ത്, പുസ്തകപ്രസാധനം, പിന്നെ യാത്ര–ഇതാണ് തന്‍റെ രീതിയെന്ന് ഇവൾ പറയുന്നു. ഒരു മികച്ച വായനക്കാരന് മാത്രമേ മികച്ച പ്രസാധകനാകാൻ സാധിക്കൂ. എഴുത്തിലേയ്ക്കും പ്രസാധക രംഗത്തേയ്ക്കും പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവൾക്ക് ഒരുപദേശം മാത്രമേ കൊടുക്കാനുള്ളൂ–വായിക്കൂ, വീണ്ടും വീണ്ടും വായിക്കൂ.