കെഎംസിസി നവോത്സവ് പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു
'ആവേശകരമായ ഒരു ഉത്സവ കാലം തീർക്കാം’ എന്ന പ്രമേയത്തിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി ഈ മാസം 15 മുതൽ 2025 മേയ് 15 വരെ സംഘടിപ്പിക്കുന്ന സംസ്ഥാന തല കലാ, കായിക, സാഹിത്യ മത്സരങ്ങൾ, മറ്റു സാംസ്‌കാരിക പരിപാടികളുടെ പരമ്പര നവോത്സവ് 2k24 പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു.

ദോഹ ∙ 'ആവേശകരമായ ഒരു ഉത്സവ കാലം തീർക്കാം’ എന്ന പ്രമേയത്തിൽ കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി ഈ മാസം 15 മുതൽ 2025 മേയ് 15 വരെ സംഘടിപ്പിക്കുന്ന സംസ്ഥാന തല കലാ, കായിക, സാഹിത്യ മത്സരങ്ങൾ, മറ്റു സാംസ്‌കാരിക പരിപാടികളുടെ പരമ്പര നവോത്സവ് 2k24 പ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു.
കെഎംസിസി ഹാളിൽ സംസ്ഥാന, ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കൾ, കൗൺസിലർമാർ എന്നിവരുടെ സാനിധ്യത്തിൽ നവോത്സവ് 2k24 പ്രഖ്യാപനം കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് നിർവഹിച്ചു. വിവിധ ഘട്ടങ്ങളിലായി ജില്ലാ മണ്ഡലം തല മത്സരങ്ങൾ പൂർത്തിയാക്കിയാണ് സംസ്ഥാന മത്സരങ്ങൾ സംഘടിപ്പിക്കുക.
നവോത്സവ് മാർഗ്ഗരേഖ പ്രകാശനവും ബ്രോഷർ റിലീസിങ്ങും മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മയിൽ, കെഎംസിസി ഖത്തർ ഉപദേശക സമിതി അംഗങ്ങൾ, ഭാരവാഹികൾ ചേർന്ന് നിർവഹിച്ചു.
കെഎംസിസി ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് അദ്ധ്യക്ഷത വഹിച്ച കൺവെൻഷൻ ഉപദേശക സമിതി വൈസ് ചെയർമാൻ എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ആശംസകൾ നേർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, ട്രഷറർ പി.എസ്.എം. ഹുസൈൻ നന്ദിയും പറഞ്ഞു.