ഷാർജയിൽ യുവാവ് മരുഭൂമിയിൽ ബൈക്ക് അപകടത്തിൽപ്പെട്ടു; ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി പൊലീസ്
മരുഭൂമിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട യുവാവിനെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി.
മരുഭൂമിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട യുവാവിനെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി.
മരുഭൂമിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട യുവാവിനെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി.
ഷാർജ∙ മരുഭൂമിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട യുവാവിനെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. മദാമിലെ അൽ റിഫാദ മരുഭൂമിയിൽ ഇന്നലെയായിരുന്നു സംഭവമെന്ന് ഷാർജ പൊലീസ് പറഞ്ഞു. നാഷനൽ സേർച് ആൻഡ് റെസ്ക്യു സെന്‍ററിന്‍റെ സഹായത്തോടെയായിരുന്നു പൊലീസ് യുവാവിനെ രക്ഷിച്ചത്.
ഉച്ചയ്ക്ക് 12 കഴിഞ്ഞ് വിവരം ലഭിച്ചയുടൻ സംഭവ സ്ഥലത്തേക്ക് കുതിക്കുകയും രക്ഷാ പ്രവർത്തനം നടത്തുകയും ചെയ്തു. യുവാവിനെ അൽ സീദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, മരുഭൂമികളിൽ യാത്ര ചെയ്യുമ്പോൾ മോട്ടർ സൈക്കിൾ യാത്രക്കാർ നിയമങ്ങളും നിബന്ധനകളും പാലിക്കണമെന്ന് ഷാർജ പൊലീസ് പറഞ്ഞു. സുരക്ഷിതമല്ലാത്ത റൂട്ടുകളിലും മരുഭൂമിയിലെ അജ്ഞാത സ്ഥലങ്ങളിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഗുരുതരമായ അപകടങ്ങൾക്കും ജീവൻ നഷ്ടപ്പെടുന്നതിനും ഇടയാക്കും.
അശ്രദ്ധമായി വാഹനമോടിക്കുന്നതും എമർജൻസി റൂട്ടുകളിൽ നിന്ന് വളരെ അകലെയുള്ള പരുക്കൻ പ്രദേശങ്ങളിൽ പ്രവേശിക്കുന്നതും ഒഴിവാക്കണം.