ഹരിപ്പാട് പ്രവാസി അസോസിയേഷൻ 'മഞ്ജീരം 2024' 22ന്
ഹരിപ്പാട് പ്രവാസി അസോസിയേഷൻ (ഹാപ്പാ ഒമാൻ) സംഘടിപ്പിക്കുന്ന 'മഞ്ജീരം 2024' 22 ന് മസ്‌കത്തിലെ അൽ ഫലാജ് ഗ്രാൻഡ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മസ്‌കത്ത് ∙ ഹരിപ്പാട് പ്രവാസി അസോസിയേഷൻ (ഹാപ്പാ ഒമാൻ) സംഘടിപ്പിക്കുന്ന 'മഞ്ജീരം 2024' 22 ന് മസ്‌കത്തിലെ അൽ ഫലാജ് ഗ്രാൻഡ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പിന്നണി ഗായകൻ ജാസി ഗിഫ്റ്റും കൃഷ്ണപ്രഭയും മിമിക്രി കലാകാരൻ രാജേഷ് കടവന്തറയും ഗായകരായ വൈഗ തോംസൺ, നിസാം ചാലക്കുടി എന്നിവരും അണിനിരക്കുന്ന പരിപാടിയിൽ മസ്കത്തിലെ കലാകാരന്മാരുടെ കലാപ്രകടനങ്ങളും അരങ്ങേറും.
കെ എസ് പ്രസാദാണ് 'മഞ്ജീരം 2024' അണിയിച്ചൊരുക്കുന്നത്. ഒമാനിലെ കലാസ്വാദകർക്ക് മികച്ച കലാവിരുന്നാകും പരിപാടിയെന്നും 'മഞ്ജീരം 2024'ന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും പരിപാടിയിൽ പ്രവേശനം സൗജന്യമാണെന്നും സംഘാടകർ പറഞ്ഞു.
വൈകുന്നേരം 5.30 മുതൽ ഗേറ്റ് തുറക്കും. പ്രസിഡന്റ് കൈലാസ് നായർ, സെക്രട്ടറി ബെനീഷ് സി ബാബു, ട്രഷറർ ശ്രീവിമൽ, പ്രോഗ്രാം കോർഡിനേറ്റർ അജി ഹരിപ്പാട്, ഇവന്റ് കോർഡിനേറ്റർ അനീഷ് ചന്ദ്രൻ, വനിതാ കോർഡിനേറ്റർമാരായ സജിത വിനോദ്, സുനില പ്രവീൺ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.