കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ഖത്തർ പ്രവാസി സാഹിത്യോത്സവ് 15 ന് മെഷാഫിലെ പോഡാർ പേൾ സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ഖത്തർ പ്രവാസി സാഹിത്യോത്സവ് 15 ന് മെഷാഫിലെ പോഡാർ പേൾ സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ഖത്തർ പ്രവാസി സാഹിത്യോത്സവ്  15 ന് മെഷാഫിലെ പോഡാർ പേൾ സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രവാസികളുടെ സർഗാത്മകതക്ക് മരുഭൂമിയിൽ നിറംപകരുന്ന സാഹിത്യോത്സവുകളുടെ പതിനാലാമത് എഡിഷനാണ് 'ജീവിതം തേടിച്ചെന്ന വേരുകൾ' എന്ന പ്രമേയത്തിൽ നടക്കുന്നത്. യൂണിറ്റ്, സെക്ടർ, സോൺ തലങ്ങളിൽ മത്സരിച്ചു വിജയിച്ചവരും, ഖത്തറിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളും ഉൾപ്പെടെ അഞ്ഞൂറോളം പ്രതിഭകളാണ് ഗ്രാൻഡ് ഫിനാലെയിൽ മത്സരിക്കുക. 

31 വർഷമായി ഗൾഫിൽ പ്രവർത്തിക്കുന്ന രിസാല സ്റ്റഡി സർക്കിളിന്  കീഴിലുള്ള കലാലയം സാംസ്‌കാരിക വേദിയാണ് സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. രാവിലെ 8 ന് ആരംഭിക്കുന്ന പരിപാടിയിൽ മാപ്പിളപ്പാട്ട്, ഖവാലി, മാഗസിന്‍ ഡിസൈന്‍, പ്രസംഗം, കഥ, കവിത, ദഫ് മുട്ട് തുടങ്ങിയ 80 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഉച്ചക്ക് 1.30നു നടക്കുന്ന ഉദ്‌ഘാടന സംഗമത്തിൽ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക കലാ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

ADVERTISEMENT

സാഹിത്യോത്സവ് വേദിയിലേക്ക് ഖത്തറിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനസൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. പ്രേക്ഷകർക്ക് പങ്കെടുക്കാവുന്ന തത്സമയ മത്സര പരിപാടികളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം 7.30 ന് നടക്കുന്ന സമാപന സംഗമത്തിൽ ഖത്തർ ഐ സി എഫ് സാരഥികളും ബിസിനസ് രംഗത്തെ പ്രമുഖരും വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്യും. 

വാർത്താ സമ്മേളനത്തിൽ സാഹിത്യോത്സവ് സ്വാഗതസംഘം അഡ്വൈസറി ബോർഡ് അംഗം സിറാജ് ചൊവ്വ, ആർ എസ് സി നാഷനൽ എക്സിക്യൂട്ടീവ് സെക്രട്ടറി നംഷാദ് പനമ്പാട്, വിസ്ഡം സെക്രട്ടറി താജുദ്ദീൻ പുറത്തീൽ, എക്സിക്യൂട്ടീവ് ബോർഡ്‌ മെമ്പർ ഉബൈദ് പേരാമ്പ്ര, തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Kalalayam samskarika vedi Qatar conducts Pravasi Sahityolsav on 15th November