'പ്രവാസത്തിന്‍റെ കരുതലാവുക സംഘശക്തിക്ക് കരുത്താവുക' എന്ന പേരിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി കഴിഞ്ഞ മൂന്ന് മാസമായി നടത്തിവരുന്ന 'സ്റ്റെപ്' ക്യാംപെയ്നിന്‍റെ ഭാഗമായി നടന്ന 'സ്റ്റെപ് അപ്പ്' ലീഡേഴ്സ് ക്യാംപ് ചരിത്രമായി.

'പ്രവാസത്തിന്‍റെ കരുതലാവുക സംഘശക്തിക്ക് കരുത്താവുക' എന്ന പേരിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി കഴിഞ്ഞ മൂന്ന് മാസമായി നടത്തിവരുന്ന 'സ്റ്റെപ്' ക്യാംപെയ്നിന്‍റെ ഭാഗമായി നടന്ന 'സ്റ്റെപ് അപ്പ്' ലീഡേഴ്സ് ക്യാംപ് ചരിത്രമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'പ്രവാസത്തിന്‍റെ കരുതലാവുക സംഘശക്തിക്ക് കരുത്താവുക' എന്ന പേരിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി കഴിഞ്ഞ മൂന്ന് മാസമായി നടത്തിവരുന്ന 'സ്റ്റെപ്' ക്യാംപെയ്നിന്‍റെ ഭാഗമായി നടന്ന 'സ്റ്റെപ് അപ്പ്' ലീഡേഴ്സ് ക്യാംപ് ചരിത്രമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ 'പ്രവാസത്തിന്‍റെ കരുതലാവുക സംഘശക്തിക്ക് കരുത്താവുക' എന്ന പേരിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി കഴിഞ്ഞ മൂന്ന് മാസമായി നടത്തിവരുന്ന 'സ്റ്റെപ്' ക്യാംപെയ്നിന്‍റെ ഭാഗമായി നടന്ന 'സ്റ്റെപ് അപ്പ്' ലീഡേഴ്സ് ക്യാംപ് ചരിത്രമായി. മലാസ് ഡ്യൂൺസ് ഇന്‍റർനാഷനൽ സ്കൂളിൽ നടന്ന ക്യാംപിന്‍റെ ആദ്യ സെഷൻ സൗദി കെഎംസിസി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് വി. കെ. മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. 

'സ്വത്വ രാഷ്ട്രീയത്തിന്റെ സമകാലിക പ്രസക്തി' എന്ന വിഷയത്തിൽ സി.പി. സൈതലവി ക്ലാസ്സ് നയിക്കുന്നു.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. "സ്വത്വ രാഷ്ട്രീയത്തിന്‍റെ സമകാലിക പ്രസക്തി" എന്ന വിഷയത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റും ചന്ദ്രികയുടെ മുൻ പത്രാധിപരുമായ സി പി സൈതലവി പ്രഭാഷണം നിർവ്വഹിച്ചു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ആദ്യ സെഷനിൽ സ്വാഗതം പറഞ്ഞു. 

'സത്യാനന്തര കാലത്തെ മുസ്ലിം രാഷ്ട്രീയം' എന്ന വിഷയത്തിൽ നജ്മ തബഷീറ ക്ലാസ്സ് നയിക്കുന്നു.
ADVERTISEMENT

രണ്ടാം സെഷനിൽ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ " സത്യാനന്തര കാലത്തെ മുസ്‌ലിം ലീഗ് രാഷ്ട്രീയം" എന്ന വിഷയത്തിൽ പ്രഭാഷണം നിർവ്വഹിച്ചു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ചെയർമാൻ യു പി മുസ്തഫ അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഉസ്മാൻ അലി പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. 

 രണ്ടാം സെഷനിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് സ്വാഗതവും അബ്ദുറഹ്മാൻ ഫറൂഖ് നന്ദിയും പറഞ്ഞു. പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ ഫിറോസ് ബാബു നയിച്ച "സർവിദേ ഖയാൽ " എന്നപേരിൽ സംഘടിപ്പിച്ച മെഹ്ഫിൽ ഏറെ ഹൃദ്യമായിരുന്നു. സമാപന സെഷനിൽ അഡ്വ. അനീർ ബാബു നന്ദി പറഞ്ഞു. 

ADVERTISEMENT

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം യഥാക്രമം പ്രസിഡന്‍റ് സി പി മുസ്തഫ സി പി സൈതലവിക്കും ട്രഷറർ അഷ്‌റഫ്‌ വെള്ളേപ്പാടം അഡ്വ. നജ്മ തബ്ഷീറക്കും ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര ഫിറോസ് ബാബുവിനും കൈമാറി. പ്രഭാഷണങ്ങൾ ആസ്പദമാക്കി നടന്ന ക്വിസ് മത്സരത്തിന് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ നേതൃത്വം നൽകി. 

മുൻകൂട്ടി റജിസ്റ്റർ ചെയ്ത റിയാദിലെ വിവിധ കെഎംസിസി ഘടകങ്ങളായ ജില്ല, നിയോജക മണ്ഡലം, ഏരിയ, മുൻസിപ്പൽ, പഞ്ചായത്ത് കമ്മിറ്റികളുടെ ഭാരവാഹികളായ അറുനൂറ് പേരാണ് ക്യാമ്പിൽ സംബന്ധിച്ചത്. സംഘാടന മികവ് കൊണ്ട് ശ്രദ്ധ നേടിയ ക്യാംപ് റിയാദിലെ കെഎംസിസിയുടെ സംഘ ശക്തി വിളിച്ചറിയിക്കുന്നതായിരുന്നു. ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച ക്യാംപ് രാത്രി ഒൻപത് മണിക്കാണ് അവസാനിച്ചത്. 

ADVERTISEMENT

സൗദി കെഎംസിസി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ കെ കെ കോയാമു ഹാജി, മുജീബ് ഉപ്പട, മുഹമ്മദ്‌ വേങ്ങര, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജലീൽ തിരൂർ, അസീസ് വെങ്കിട്ട, മാമുക്കോയ തറമ്മൽ,അഷ്‌റഫ്‌ കൽപകഞ്ചേരി, റഫീഖ് മഞ്ചേരി, സിറാജ് മേടപ്പിൽ, പി സി അലി വയനാട്, നജീബ് നല്ലാംങ്കണ്ടി, ഷമീർ പറമ്പത്ത്, നാസർ മാങ്കാവ്, ഷംസു പെരുമ്പട്ട, പി സി മജീദ്, കബീർ വൈലത്തൂർ, കെഎംസിസി നാഷനൽ കമ്മിറ്റി കായിക വേദി കൺവീനർ മൊയ്തീൻ കുട്ടി പൊന്മള, വിവിധ ജില്ലാ കെഎംസിസി ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, സഫീർ മുഹമ്മദ് തിരൂർ, സുഹൈൽ കൊടുവള്ളി, ജാഫർ പുത്തൂർമടം, അൻവർ വാരം, മുഖ്താർ പി ടി പി, മുസ്തഫ പൊന്നംകോട്, ഇബ്രാഹിം ബാദുഷ, ഷാഫി സെഞ്ച്വറി, അഷ്‌റഫ്‌ മേപ്പീരി, ഷറഫു കുമ്പളാട്, അസീസ് നെല്ലിയാമ്പത്ത്, മുഹമ്മദ്‌ കുട്ടി മുള്ളൂർക്കര, ഹിജാസ് തൃശൂർ, കരീം കാനാമ്പുറം, മുജീബ് മൂവാറ്റുപുഴ, അൻസർ വെള്ളക്കടവ് വനിത കെഎംസിസി പ്രസിഡന്‍റ് റഹ്മത്ത് അഷ്‌റഫ്‌, ജനറൽ സെക്രട്ടറി ജസീല മൂസ, ട്രഷറർ ഹസ്ബിന നാസർ എന്നിവർ ക്യാംപിന് നേതൃത്വം നൽകി.

English Summary:

Riyadh KMCC Central Committee conducted Step Up Leaders Camp