അബുദാബി ∙ യുഎഇയിൽ 10 ലക്ഷം പേർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എഐ) പരിശീലനം നൽകുന്ന പദ്ധതിയുമായി യുഎഇ. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബിയിൽ യുഎഇ സർക്കാർ വാർഷിക യോഗത്തോട് അനുബന്ധിച്ച് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്തുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. നിർമിത ബുദ്ധി കൈകാര്യം ചെയ്യാൻ ശേഷിയുള്ള 10 ലക്ഷം പേരെ ഒരുക്കി രാഷ്ട്രത്തിന്റെ സമഗ്ര വികസനത്തിനു വിനിയോഗിക്കും. ഉൽപാദനക്ഷമത വർധിപ്പിച്ച് ദൈനംദിന ജോലികൾ എളുപ്പമാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. നിർമിത ബുദ്ധിയിൽ പ്രാവീണ്യം, ഉപകരണങ്ങൾ, ഉപയോഗം തുടങ്ങിയവയെക്കുറിച്ചുള്ള പരിശീലനമാണ് നൽകുക. 

ADVERTISEMENT

എഐ രംഗത്തെ മികച്ച കമ്പനികളെയും പ്രതിഭകളെയും രാജ്യത്തേക്ക് ആകർഷിക്കാൻ സഹായിക്കുന്ന റോഡ്മാപ് ജൂണിൽ ഷെയ്ഖ് ഹംദാൻ പുറത്തിറക്കിയിരുന്നു. എഐ വ്യാപകമാക്കി ജീവിതനിലവാരം ഉയർത്താനാണ് ലക്ഷ്യമിടുന്നത്. 

നാഷനൽ പ്രോഗ്രാം ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി സഹകരിച്ച് ദുബായ് സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംഘടിപ്പിച്ച എഐ റിട്രീറ്റ് 2024 എന്ന പരിപാടിയിൽ പദ്ധതി അനാഛാദനം ചെയ്തു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ സ്വദേശികളെ പ്രാപ്തരാക്കുംവിധം വിദഗ്ധ പരിശീലനമാണ് നൽകുക. 100,000 സർക്കാർ ജീവനക്കാരെ ഏറ്റവും പുതിയ എഐ കഴിവുകൾ ഉപയോഗിച്ച് സജ്ജരാക്കാൻ അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ പ്രാദേശിക സർക്കാരുകളുമായി മൈക്രോസോഫ്റ്റ് അടുത്തയിടെ നടത്തിയ പ്രഖ്യാപനങ്ങളുടെ തുടർച്ചയാണിത്. 

ADVERTISEMENT

മൈക്രോസോഫ്റ്റിന്റെ എഐനൈപുണ്യ പരിശീലന വിദഗ്ധർ, പൊതു സ്ഥാപനങ്ങൾ, സ്വകാര്യ സംരംഭങ്ങൾ തുടങ്ങി യുഎഇയിലുടനീളം എല്ലാ മേഖലകളിലും എത്തുന്നതിനായാണ് ഇത് രൂപകൽപന ചെയ്തത്.ദൈനംദിന ജീവിതത്തിലും തൊഴിൽ രംഗങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്വീകരിക്കാൻ പ്രാപ്തരാക്കുന്നതിനും നൈപുണ്യ കോഴ്സുകളും വിഭവങ്ങളും വികസിപ്പിക്കുന്നതിനും മൈക്രോസോഫ്റ്റ് വിവിധ സ്ഥാപനങ്ങളുമായി സഹകരിക്കും.

English Summary:

Sheikh Hamdan Announces Plan to Train One Million People in AI