45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി; ഷാർജയിലെ പുസ്തകപ്രേമികൾക്ക് വേറിട്ട സമ്മാനവുമായി ഡോ.ഷെയ്ഖ് സുൽത്താൻ
ഷാർജ ∙ ലോകത്തെ ഏറ്റവും പുതിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി ഷാർജയിലെ ലൈബ്രറികളെ വികസിപ്പിക്കാൻ ഷാർജ ഭരണാധികാരിയും ഉന്നതാധികാര സമിതി അംഗവുമായ ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി 45 ലക്ഷം ദിർഹം അനുവദിച്ചു.

ഷാർജ പുസ്തകമേളയിൽ പങ്കെടുക്കുന്ന പ്രസാധകരിൽ നിന്നാണ് ഏറ്റവും പുതിയ പുസ്തകം വാങ്ങുക. വായനക്കാർക്കും ഗവേഷകർക്കും അറിവ് പകരുന്നതോടൊപ്പം പ്രസാധകരെയും തീരുമാനം സഹായിക്കും.
സമകാലിക ചിന്തയും വിജ്ഞാനവും ഷാർജയുടെ പൊതു ഇടങ്ങളിലേക്ക് കൊണ്ടുവരുന്നതിനൊപ്പം പ്രസിദ്ധീകരണ മേഖലയെ വളർത്താനുമുള്ള ശ്രമങ്ങൾക്ക് ഷാർജ ഭരണാധികാരിയുടെ ഗ്രാന്റ് കരുത്ത് പകരുന്നെന്ന് ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.