ഇടറോഡുകളുടെ വികസനം; 370 കോടി ദിർഹത്തിന്റെ പദ്ധതികളുമായി ദുബായ്
ദുബായിലെ ഇടറോഡുകൾ 5 വർഷത്തിനകം വികസിപ്പിക്കുന്നതിന് 370 കോടി ദിർഹം ചെലവുവരുന്ന വൻകിട പൊതുമരാമത്തു പദ്ധതികൾക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

ദുബായ് ∙ ദുബായിലെ ഇടറോഡുകൾ 5 വർഷത്തിനകം വികസിപ്പിക്കുന്നതിന് 370 കോടി ദിർഹം ചെലവുവരുന്ന വൻകിട പൊതുമരാമത്തു പദ്ധതികൾക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
12 പാർപ്പിട മേഖലകൾ, വാണിജ്യ മേഖലകൾ, വ്യവസായ മേഖലകൾ എന്നിവയുടെ വികസനം ഉറപ്പാക്കുന്നതാണ് പദ്ധതി. അതുപ്രകാരം, 634 കിലോമീറ്റർ റോഡ് പുനർനിർമിക്കും. നഗരവൽക്കരണം 30 മുതൽ 80% വരെ പൂർത്തിയായ മേഖലകളിലാണു പുതിയ പദ്ധതികൾ നടപ്പാക്കുന്നത്.
അടുത്ത വർഷം നാദ് അൽ ഷെബാ 3, അൽ അമർദി എന്നിവിടങ്ങളിലെ ഇടറോഡുകളുടെ വികസനം പൂർത്തിയാകും. 482 ഹൗസിങ് യൂണിറ്റുകളുള്ള മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റ് പദ്ധതിക്ക് ഇതിന്റെ ഗുണം ലഭിക്കും. അടുത്ത പദ്ധതി ഹത്തയിലാണ് പൂർത്തിയാക്കുക. ഇതേ ഹൗസിങ് പ്രോജക്ടിന്റെ 100 യൂണിറ്റുകൾ ഉൾപ്പെടുന്ന ഹത്തയിൽ പുതിയ ഇടറോഡുകളും നിർമിക്കും.
2026ൽ നാദ് ഹെസ്സാ, അൽ അവീർ 1 എന്നിവിടങ്ങളിൽ 92 കിലോമീറ്റർ റോഡ് നിർമിക്കും. 2027ൽ അൽ അത്ത്ബ, മുഷ്റിഫ്, ഹത്ത എന്നിവിടങ്ങളിൽ 45 കി.മീ. റോഡ് വികസനം നടപ്പാക്കും. വർസാൻ 3 വ്യവസായ മേഖലയിൽ 14 കി.മീ. റോഡ് നിർമിക്കും. 2028ൽ അൽ അവീർ 1, വാദി അൽ അമർദി, ഹിന്ദ് 3 എന്നിവിടങ്ങളിലായാണ് ഏറ്റവും നീളമേറിയ റോഡ് പ്രോജക്ട് നടപ്പാക്കുക.
ഇവിടെ ആകെ 284 കിലോമീറ്റർ റോഡ് വികസനം പൂർത്തിയാക്കും. 2029ൽ ഹിന്ദ് 4, അൽ യലായിസ് 5 എന്നിവിടങ്ങളിൽ കൂടി വികസന പദ്ധതികൾ നടപ്പാക്കും. ഇവിടങ്ങളിലായി 200 കിലോമീറ്റർ ഇടറോഡിന്റെ വികസനമാണ് നടപ്പാക്കുക.