ജയിലിൽ മോചനം പ്രതീക്ഷിച്ചു കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ ഉമ്മ ഫാത്തിമയ്ക്ക് വഴി ഒരുക്കാനായതിന്റെ നിർവൃതിയിലാണ് അബഹയിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് കുറ്റിച്ചൽ. നീണ്ട പതിനെട്ട് വർഷത്തെ ഉമ്മയുടെ തോരാത്ത കണ്ണുനീരിനും പ്രാർഥനയ്ക്കും കാത്തിരുപ്പിനുമൊപ്പം സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മയായ റഹീം സഹായസമിതിയുടെയും ഇന്ത്യൻ എംബസിയുടെയും കരുതലും പിന്തുണയോടെയും നീണ്ട വർഷങ്ങൾ നടത്തിയ ഇടപെടലുകൾ ഫലം കാണുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ ജയിലിൽ മോചനം പ്രതീക്ഷിച്ചു കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ ഉമ്മ ഫാത്തിമയ്ക്ക് വഴി ഒരുക്കാനായതിന്റെ നിർവൃതിയിലാണ് അബഹയിലെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് കുറ്റിച്ചൽ. നീണ്ട പതിനെട്ട് വർഷത്തെ ഉമ്മയുടെ തോരാത്ത കണ്ണുനീരിനും പ്രാർഥനയ്ക്കും കാത്തിരുപ്പിനുമൊപ്പം സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മയായ  റഹീം സഹായസമിതിയുടെയും ഇന്ത്യൻ എംബസിയുടെയും കരുതലും പിന്തുണയോടെയും നീണ്ട വർഷങ്ങൾ നടത്തിയ ഇടപെടലുകൾ  ഫലം കാണുകയായിരുന്നു.

ദയാധനം സ്വീകരിച്ച്  വധശിക്ഷ ഒഴിവാക്കുന്നതിലേക്ക് കാര്യങ്ങൾ എത്തുകയും റഹീം സഹായസമതിയുടെ നേതൃത്വത്തിൽ 36 കോടി രൂപയെന്ന ഭീമമായ ദയാധന സമാഹരണം നടത്തിയ  ചരിത്ര സംഭവം കേരളവും പ്രവാസലോകവും ഒരുപോലെ നെഞ്ചേറ്റുകയായിരുന്നു. ദയാധനം വാദിഭാഗം സ്വീകരിച്ചതിനെ തുടർന്ന് കോടതി വധശിക്ഷ റദ്ദാക്കിയതോടെയാണ് ഉമ്മയും, സഹോദരൻ നാസീറും  മാതൃസഹോദരൻ അബ്ബാസും റിയാദിൽ എത്തി റഹീമിനെ കാണാനുള്ള  വഴി തേടുന്നത്.

ADVERTISEMENT

അസീർ ഗവർണർ തുർക്കി ബിൻ തലാൽ ബിൻ അബ്ദുൽ  അസീസിന്റെ ഓഫിസാണ് കൂടിക്കാഴ്ചയ്ക്ക് സൗകര്യം ഒരുക്കിയതെന്ന്  സാമൂഹിക പ്രവർത്തകനും ഒഐസിസി സൗദി ദക്ഷിണമേഖലാ കമ്മിറ്റി പ്രസിഡന്റുമായ അഷ്റഫ് കുറ്റിച്ചൽ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അബ്ദുൽ റഹീമിന്റെ കുടുംബം അബഹയിലെത്തിയത്. ഗവർണറെ അദ്ദേഹത്തിന്റെ ഓഫിസിൽ നേരിട്ടു കാണാൻ അഷ്റഫ് കുറ്റിച്ചൽ മുഖാന്തിരം അവസരം ലഭിച്ച ഉമ്മയുടേയും സഹോദരന്റെയും അപേക്ഷ പരിഗണിച്ചാണ് റിയാദ് ജയിലിൽ റഹീമിന്റെ കൂടിക്കാഴ്ചയ്ക്ക് ആവശ്യമായ സാങ്കേതിക സഹായ സൗകര്യം ഒരുക്കിയത്. 

അബഹ അമീർ തുർക്കി ബിൻ തലാൽ ബിൻ അബ്ദുൽ അസീസിന്റെ പ്രതിനിധിയും, അബഹയിലെ സാമൂഹിക പ്രവർത്തകൻ ഒഐസിസി സൗദി ദക്ഷിണ മേഖലാ കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് കുറ്റിച്ചലും ജയിൽ മേധാവിയുടെ സാന്നിധ്യത്തിൽ രാവിലെ 9 മണിക്ക് റഹീമുമായി കൂടിക്കാഴ്ച നടത്തി. അരമണിക്കൂറോളം നടത്തിയ ചർച്ചയ്ക്കൊടുവിൽ റഹീം ഉമ്മയെ കാണാൻ സന്നദ്ധത പ്രകടിപ്പിച്ചു. ഉമ്മയെ കാണുന്നതിന് ഒരു തടസ്സവുമില്ലെന്നും ഉമ്മ എപ്പോൾ വന്നാലും കാണാൻ തയാറാണെന്നും അറിയിച്ചു. ഉടനെ ഉമ്മയേയും സഹോദരൻ നസീറിനേയും അമ്മാവൻ അബ്ബാസിനേയും ജയിലിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ഉമ്മയും റഹീമുമായുള്ള കൂടിക്കാഴ്ച നടന്നു. സഹോദരൻ നസീറും, അമ്മാവൻ അബ്ബാസും അടങ്ങുന്ന സംഘം അഷ്റഫ് കുറ്റിച്ചലിന്റെ സാന്നിധ്യത്തിലാണ് റഹീമിനെ സന്ദർശിച്ചത്. ആദ്യ ദിനം റഹീം ഉമ്മയെ കാണാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നില്ല.

ADVERTISEMENT

അസീർ ഗവർണറുടെ ഓഫിസിൽ നിന്നുള്ള ഉദ്യോഗസ്ഥനെ നടപടികൾ വേഗത്തിലാക്കി കോടതി ഉത്തരവ് കിട്ടുന്നതനുസരിച്ച് റഹീമിനെ ഉമ്മയ്ക്കൊപ്പം നാട്ടിലയക്കാൻ വേണ്ട സഹായം ഉറപ്പുവരുത്തുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അഷ്റഫ് കുറ്റിച്ചൽ അറിയിച്ചു.

കേസിനാസ്പദമായ സംഭവത്തിൽ മരണമടഞ്ഞ സൗദി ബാലന്റെ കുടുംബം അസീർ പ്രവിശ്യയിൽ തനൂമയിൽ നിന്നുള്ളവരായതിനാൽ അവരുമായി ഔദ്യോഗിക സന്ധിസംഭാഷണം  നടത്തുന്നതിന് കേസുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തകർ  മുൻപ് തന്റെ സഹകരണം തേടിയിരുന്നുവെന്ന് അഷ്റഫ് കുറ്റിച്ചിൽ  വ്യക്തമാക്കി. റഹീമിനെ റിയാദിലെത്തി കാണുന്നതിന് ഇതിനിടെയിൽ ആഗ്രഹം പ്രകടിപ്പിച്ച് കുടുംബം പിന്നീട് തന്നെ സമീപിച്ചിരുന്നു. മകനെ കാണാനുള്ള ആരോഗ്യ പ്രശ്നങ്ങളൊക്കെ അലട്ടുന്ന ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചുകൊടുക്കാനുള്ള സദുദ്ദേശത്തോടെയാണ് സങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ താൻ ഇടപെടൽ നടത്തിയതെന്നും അഷ്റഫ് കുറ്റിച്ചൽ പറയുന്നു.

ADVERTISEMENT

ജയിൽ സന്ദർശനത്തിനു ശേഷം ഉമ്മയും സഹോദരനും മാതൃസഹോദരനുമടങ്ങുന്നവർ റിയാദിലെ ഇന്ത്യൻ എംബസിയിലെത്തി എല്ലാ പിന്തുണയ്ക്കും നന്ദി അറിയിച്ചിരുന്നു. ഡിസിഎം അബു മാത്തൻ ജോർജ്ജ്, കമ്യൂണിറ്റി വെൽഫെയർ  കോൺസുലർ മോയിൻ അക്തർ, ജയിൽ അറ്റാഷെ രാജീവ് സിക്കരി, എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി  എന്നിവരെ റഹിമിന്റെ സൗദി  പവർഓഫ് അറ്റോർണിയായ  സിദ്ദീഖ് തുവ്വൂരിന്റെ സാന്നിധ്യത്തിലാണ് എംബസി അധികൃതരെ കണ്ടത്.

ജയിലിൽ തങ്ങൾക്ക് റഹീമിനെ സന്ദർശിക്കാൻ അവസരം ഒരുക്കി തന്ന അസീർ ഗവർണർ തുർക്കി ബിൻ തലാൽ ബിൻ അബ്ദുൽ  അസീസിനും, സാമൂഹിക പ്രവർത്തകനായ അഷ്റഫ് കുറ്റിച്ചൽ, ഇന്ത്യൻ എംബസിക്കും, റിയാദ് റഹീം സഹായസമിതിക്കും, എല്ലാ പ്രവാസികൾക്കും തങ്ങളുടെ കുടുംബത്തിന്റെ നന്ദി റഹീമിന്റെ സഹോദരൻ അറിയിച്ചു. നവംബർ 17 നാണ് റിയാദ് ക്രിമിനൽ കോടതി മോചന കേസ് പരിഗണിക്കുന്നത്. മോചന ഉത്തരവ് അന്ന് ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് എല്ലാവരും.

English Summary:

Ashraf Kutichal, a Social Worker in Abaha, is the Reason for the Most Awaited Reunion of Fathima and her Son Abdul Rahim who is in Riyad Jail

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT