ദുബായിലെ താമസ-കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) 2024 വർഷത്തെ തങ്ങളുടെ പങ്കാളികളെയും വിതരണക്കാരെയും ആദരിച്ചു. വിത്ത് യു, വി എക്സൽ ഫോറം എന്ന പേരിൽ ദുബായ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിലാണ് ആദരിക്കൽ ചടങ്ങ് നടത്തിയത്. ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി, വിവിധ അസിസ്റ്റന്റ് ഡയറക്ടർമാർ, വിവിധ സ്ഥാപനങ്ങളുടെ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദുബായിലെ താമസ-കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) 2024 വർഷത്തെ തങ്ങളുടെ പങ്കാളികളെയും വിതരണക്കാരെയും ആദരിച്ചു. വിത്ത് യു, വി എക്സൽ ഫോറം എന്ന പേരിൽ ദുബായ്  ഇന്റർകോണ്ടിനെന്റൽ ഹോട്ടലിലാണ് ആദരിക്കൽ ചടങ്ങ് നടത്തിയത്. ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി, വിവിധ അസിസ്റ്റന്റ് ഡയറക്ടർമാർ,  വിവിധ സ്ഥാപനങ്ങളുടെ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

ദുബായ് താമസ-കുടിയേറ്റ വകുപ്പ് മേധാവി ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു.

യുഎഇയുടെ വികസന യാത്രയ്ക്ക് പിന്തുണ നൽകുന്നതിൽ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി ഉദ്ഘാടന പ്രസംഗത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടി. പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹകരണം നിർണായകമാണെന്നും, വിവിധ സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് യുഎഇയുടെ ദീർഘകാല മുന്നേറ്റ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് താമസ-കുടിയേറ്റ വകുപ്പ് തങ്ങളുടെ പങ്കാളികളെ ആദരിക്കുന്നു.
സദസ്സ്.
ADVERTISEMENT

ഡയറക്ടറേറ്റിന്റെ പങ്കാളികൾക്കും വിതരണക്കാർക്കും ലഫ്. ജനറൽ അൽ മർറി നന്ദിയും പ്രശംസയും അറിയിച്ചു. ദുബായുടെ ആഗോള നില മെച്ചപ്പെടുത്തുന്നതിൽ സഹായകമായ രീതിയിലുള്ള സഹകരണവും അറിവ് പങ്കിടലും ഊന്നിപ്പറഞ്ഞ അദ്ദേഹം, ആധികാരികമായ പങ്കാളിത്തം രൂപപ്പെടുത്തുന്നതിന്റെ ആവശ്യകതയും നിർദ്ദേശിച്ചു. 35 ഓളം സ്ഥാപനങ്ങളും കമ്പനികളും, പ്രഗത്ഭരായ പങ്കാളികളെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് യുഎഇ ദേശീയ ഗാനം കാനൂൺ എന്ന പരമ്പരാഗത സംഗീതോപകരണത്തിൽ അവതരിപ്പിക്കുകയും ഡയറക്ടറേറ്റിന്റെ മികച്ച പങ്കാളിത്തം പ്രതിപാദിക്കുന്ന ഒരു ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു.

English Summary:

GDRFA Dubai Honours Supplier Partners for the Year 2024

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT