അബുദാബി ∙ രാജ്യാന്തരതലത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യുഎഇ എയ്ഡ് ഏജൻസി സ്ഥാപിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.

അബുദാബി ∙ രാജ്യാന്തരതലത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യുഎഇ എയ്ഡ് ഏജൻസി സ്ഥാപിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ രാജ്യാന്തരതലത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യുഎഇ എയ്ഡ് ഏജൻസി സ്ഥാപിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. രാജ്യാന്തര ഹ്യുമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ കൗൺസിലുമായി അഫിലിയേറ്റ് ചെയ്ത ഏജൻസിക്കു സ്വതന്ത്രമായി പ്രവർത്തിക്കാനും അധികാരം നൽകിയിട്ടുണ്ട്. ആഗോളനയത്തിന് അനുസൃതമായി വിദേശസഹായ പരിപാടികൾ നടപ്പാക്കാനാണ് ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്. 

ദുരന്ത നിവാരണ, പുനരുദ്ധാരണ പദ്ധതികൾ, സംഘർഷാനന്തര സ്ഥിരത, വികസന പരിപാടികൾ, ശേഷി വികസിപ്പിക്കാനുള്ള പദ്ധതികൾ എന്നിവ സർക്കാരിന്റെ പിന്തുണയോടെ ആസൂത്രണം ചെയ്യുക, മേൽനോട്ടം വഹിക്കുക, നടപ്പാക്കുക, നിരീക്ഷിക്കുക എന്നതാണ് ഏജൻസിയുടെ പ്രധാന ഉത്തരവാദിത്തം. 

ADVERTISEMENT

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ പകർന്നുനൽകിയ കാരുണ്യപാഠങ്ങളുടെ തുടർച്ചയായാണ് യുഎഇ എയ്ഡ് ഏജൻസിയെന്ന് വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ബിൻ അൽ നഹ്യാൻ പറഞ്ഞു.

‘വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ആഗോളതലത്തിൽ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ അർപ്പണബോധമാണ് ഇതിൽ പ്രതിഫലിക്കുന്നത്. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തിൽ രാജ്യം ഈ ദൗത്യം തുടരുകയാണ്. ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആഗോള ജനതയെ പിന്തുണയ്ക്കുന്നതു മഹത്തായ സേവനമാണ്’– ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. 

ADVERTISEMENT

വിദ്യാഭ്യാസ സേവനങ്ങൾ, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയ സുപ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം പ്രതിസന്ധികളും അസ്ഥിരതയും പരിഹരിക്കുന്നതിനു മറ്റു രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് ഫോളൻ ഹീറോസ് അഫയേഴ്സ് ഡപ്യൂട്ടി ചെയർമാനും ഇന്റർനാഷനൽ ഹ്യുമാനിറ്റേറിയൻ ആൻഡ് ചാരിറ്റബിൾ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് തയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. യുഎഇ ഇതുവരെ 36,000 കോടി ദിർഹം വിദേശസഹായമായി സംഭാവന ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

UAE President Issues Federal Decree Establishing UAE Aid Agency