സംരംഭകർക്ക് മികച്ച അവസരങ്ങളൊരുക്കി യുഎഇ; പേറ്റന്റ്, ബൗദ്ധിക സ്വത്തവകാശ മേഖലകളിൽ വൻ കുതിപ്പ്
ദുബായ് ∙ പേറ്റന്റ്, ട്രേഡ് മാർക്ക്, ബൗദ്ധിക സ്വത്തവകാശം എന്നീ മേഖലകളിൽ രാജ്യത്ത് വൻ വളർച്ച.
ദുബായ് ∙ പേറ്റന്റ്, ട്രേഡ് മാർക്ക്, ബൗദ്ധിക സ്വത്തവകാശം എന്നീ മേഖലകളിൽ രാജ്യത്ത് വൻ വളർച്ച.
ദുബായ് ∙ പേറ്റന്റ്, ട്രേഡ് മാർക്ക്, ബൗദ്ധിക സ്വത്തവകാശം എന്നീ മേഖലകളിൽ രാജ്യത്ത് വൻ വളർച്ച.
ദുബായ് ∙ പേറ്റന്റ്, ട്രേഡ് മാർക്ക്, ബൗദ്ധിക സ്വത്തവകാശം എന്നീ മേഖലകളിൽ രാജ്യത്ത് വൻ വളർച്ച. സംരംഭകർക്കും ഗവേഷണങ്ങൾക്കും രാജ്യം നൽകിയ മികച്ച അന്തരീക്ഷവും അവസരങ്ങളുമാണ് ഈ വളർച്ചയിലേക്കു നയിച്ചത്. ഇന്റലക്ച്വൽ പ്രോപ്പർട്ടി (ബൗദ്ധിക സ്വത്ത്) റജിസ്ട്രേഷനിൽ 34.3 ശതമാനം വളർച്ചയും ട്രേഡ്മാർക്ക് റജിസ്ട്രേഷനിൽ 39.12 ശതമാനം വളർച്ചയും ഉണ്ടായി.
റജിസ്റ്റർ ചെയ്ത പേറ്റന്റുകളുടെ എണ്ണത്തിൽ 8 ശതമാനമാണ് വളർച്ച. ഈ വർഷം ഇതുവരെ റജിസ്റ്റർ ചെയ്തത് 1884 ഇന്റലക്ച്വൽ പ്രോപ്പർട്ടികളാണ്. ഇതോടെ രാജ്യത്ത് ഇതുവരെ റജിസ്റ്റർ ചെയ്ത ഐപികളുടെ എണ്ണം 20389 ആയി. കഴിഞ്ഞ മാസം വരെ 18175 ട്രേഡ്മാർക്കുകൾ (വ്യാപാര മുദ്ര) രാജ്യത്തു റജിസ്റ്റർ ചെയ്തു. ഇതോടെ രാജ്യത്തു റജിസ്റ്റർ ചെയ്ത മൊത്തം ട്രേഡ്മാർക്കുകളുടെ എണ്ണം 3.56 ലക്ഷമായി.