നക്ഷത്രക്കൂട്ടം കൺവെൻഷനും വാനനിരീക്ഷണ ക്യാംപും നടത്തി
ഓർമ ബാലവേദിയുടെ ആഭിമുഖ്യത്തിൽ “നക്ഷത്രക്കൂട്ടം” എന്ന പേരിൽ കൺവെൻഷനും വാനനിരീക്ഷണ ക്യാംപും സംഘടിപ്പിച്ചു.

ദുബായ് ∙ ഓർമ ബാലവേദിയുടെ ആഭിമുഖ്യത്തിൽ “നക്ഷത്രക്കൂട്ടം” എന്ന പേരിൽ കൺവെൻഷനും വാനനിരീക്ഷണ ക്യാംപും സംഘടിപ്പിച്ചു. നാടകസംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ സേതു കണ്ടനകം ഉദ്‌ഘാടനം ചെയ്തു. ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, ബാലവേദി ജോയിന്റ് കൺവീനർമാരായ ശ്രീലാൽ, ജോയിന്റ് കൺവീനർ മിനിബാബു എന്നിവർ പ്രസംഗിച്ചു. ലിജിന കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ: ആഗ്നേയ സുഭാഷ് (സെക്ര), ഇഷാൻ അനീസ് (പ്രസി), അർജുൻ ഓമനകുട്ടൻ (വൈസ് പ്രസി), ശ്രീഹരി അംബുജാക്ഷൻ (ജോയിൻറ് സെക്ര). മുൻ സെക്രട്ടറി സായന്ത് സന്തോഷ് പാനൽ അവതരിപ്പിച്ചു. അസ്‌ട്രോ ഫോട്ടോഗ്രാഫറും വാനനിരീക്ഷകനുമായ ശരത്പ്രഭവ് കുട്ടികൾക്ക് വാനനിരീക്ഷണ ക്ലാസ്സ് എടുക്കുകയും അൽഖുദ്രയിൽ വാനനിരീക്ഷണ ക്യാംപ് നടത്തുകയും ചെയ്തു. 80 കുട്ടികൾ പങ്കെടുത്തു. ഇതോടൊപ്പം ബാലവേദി കൂട്ടുകാരുടെ ജന്മദിനവും ആഘോഷിച്ചു.