ജിദ്ദയിലേക്ക് ലഹരി മരുന്ന് കടത്താനുള്ള ശ്രമം അധികൃതർ പരാജയപ്പെടുത്തി
ജിദ്ദ ഇസ്ലാമിക് പോർട്ട് മുഖേന വൻ തോതിൽ ലഹരി മരുന്ന് ശേഖരം കടത്താനുള്ള ശ്രമം നാർക്കോട്ടിക് കൺട്രോൾ ഡയറക്ടറേറ്റ് പരാജയപ്പെടുത്തി.

ജിദ്ദ∙ ജിദ്ദ ഇസ്ലാമിക് പോർട്ട് മുഖേന വൻ തോതിൽ ലഹരി മരുന്ന് ശേഖരം കടത്താനുള്ള ശ്രമം നാർക്കോട്ടിക് കൺട്രോൾ ഡയറക്ടറേറ്റ് പരാജയപ്പെടുത്തി. സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുമായി ചേർന്ന് നടത്തിയ പരിശോധനയിൽ, ജിപ്സം ബോർഡ് നിർമാണ സാമഗ്രികളുടെ കണ്ടെയ്നറിനുള്ളിൽ ഒളിപ്പിച്ച 11,934,000 ആംഫെറ്റാമൈൻ ഗുളികകൾ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
ലഹരി മരുന്ന് കടത്തുകാരെയും വിൽപനക്കാരെയും നിരീക്ഷിക്കുന്നതിനുള്ള സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സുരക്ഷാ സേന ഇവരെ പിടികൂടിയത്.
മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പരിലും മറ്റ് പ്രദേശങ്ങളിൽ 999 എന്ന നമ്പരിലും വിളിച്ച് ലഹരി മരുന്ന് കടത്തലോ വിൽപനയോ സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ പൗരന്മാരോടും പ്രവാസികളോടും സുരക്ഷാ അധികൃതർ അഭ്യർഥിച്ചു.