അധ്യാപകർക്കും സ്കൂൾ ലീഡർമാർക്കും ഗോൾഡൻ വീസ; മലയാളികളടക്കമുള്ള അധ്യാപകർക്ക് ഗുണകരം
റാസൽഖൈമ ∙ റാസൽഖൈമയിലെ അധ്യാപകർക്കും സ്കൂൾ ലീഡർമാർക്കും പുതിയ ഗോൾഡൻ വീസ പദ്ധതി പ്രഖ്യാപിച്ചു. നിശ്ചിത മാനദണ്ഡം പാലിക്കുന്ന പ്രഫഷണലുകൾക്ക് സ്വയം സ്പോൺസർ ചെയ്‌ത ദീർഘകാല റെസിഡൻസി പദ്ധതി അനുവദിക്കുമെന്ന് റാക് നോളജ് ഡിപാർട്ട്‌മെൻ്റ് പറഞ്ഞു. റാസൽഖൈമയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ ഇന്ത്യൻ സ്കൂളുകളിലെ

റാസൽഖൈമ ∙ റാസൽഖൈമയിലെ അധ്യാപകർക്കും സ്കൂൾ ലീഡർമാർക്കും പുതിയ ഗോൾഡൻ വീസ പദ്ധതി പ്രഖ്യാപിച്ചു. നിശ്ചിത മാനദണ്ഡം പാലിക്കുന്ന പ്രഫഷനലുകൾക്ക് സ്വയം സ്പോൺസർ ചെയ്‌ത ദീർഘകാല റെസിഡൻസി പദ്ധതി അനുവദിക്കുമെന്ന് റാക് നോളജ് ഡിപാർട്ട്‌മെന്റ് പറഞ്ഞു. റാസൽഖൈമയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ ഇന്ത്യൻ സ്കൂളുകളിലെ മലയാളികളടക്കമുള്ള ഇന്ത്യൻ അധ്യാപകർക്ക് ഇത് ഗുണകരമാകും.
∙ പദ്ധതി പ്രയോജനകരമാകുന്ന രണ്ട് പ്രധാന വിഭാഗം അധ്യാപകർ:
1. സ്കൂൾ ലീഡർമാർ: പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, സ്കൂൾ ഡയറക്ടർമാർ.
2. അധ്യാപകർ: റാസൽഖൈമയിലെ സ്വകാര്യ സ്‌കൂളുകളിൽ നിലവിൽ ജോലി ചെയ്യുന്ന എല്ലാ യോഗ്യതയുള്ള അധ്യാപകര്‍ക്കും.
ഒരു നിർദ്ദിഷ്ട മാനദണ്ഡത്തെ അടിസ്ഥാനമാക്കി റെഗുലേറ്ററി അതോറിറ്റി അപേക്ഷാ പ്രക്രിയ കാര്യക്ഷമമാക്കും. റാസൽ ഖൈമയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ റെസിഡൻസിയും ജോലിയും പ്രസക്തമായ ഉന്നത ബിരുദവും അവരുടെ സ്കൂളിന്റെ പ്രകടനവും ഇതിൽ ഉൾപ്പെടുന്നു. യോഗ്യരായ അധ്യാപകർ ഒരു ഔദ്യോഗിക അപോയിന്റ്മെന്റ് ലെറ്റർ, വിദ്യാഭ്യാസ യോഗ്യതകളുടെ തെളിവ്, റെസിഡൻസിയുടെയും ജോലിയുടെയും ഡോക്യുമെന്റേഷൻ, സ്കൂൾ പ്രകടനം മെച്ചപ്പെടുത്തുന്നതിന് അവർ നൽകിയ സംഭാവനകളുടെ തെളിവുകൾ എന്നിവ സമർപ്പിക്കണം.
ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചുകഴിഞ്ഞാൽ റാക് നോളജ് ഡിപാർട്ട്‌മെന്റ് അവ അവലോകനം ചെയ്യുകയും ഗോൾഡൻ വീസ പ്രോസസ്സിങ്ങിനായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) സന്ദർശിക്കുന്നതിനുള്ള യോഗ്യതയുടെ സ്ഥിരീകരണം അധ്യാപകന് അയക്കുകയും ചെയ്യും. റാസൽ ഖൈമയിലെ എല്ലാ വിദ്യാർഥികളുടെയും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിൽ അധ്യാപകർ വഹിക്കുന്ന നിർണായക പങ്ക് ഈ സംരംഭത്തിലൂടെ മനസിലാക്കാൻ സാധിക്കുമെന്ന് റാക് നോളജ് ഡിപാർട്ട്‌മെന്റ് ബോർഡ് അംഗം ഡോ അബ്ദുല്‍ റഹ്മാൻ അൽ നഖ്ബി പറഞ്ഞു.
അധ്യാപകരുടെ വിലമതിക്കാനാകാത്ത സംഭാവനകളെ ഈ പ്രോഗ്രാം അംഗീകരിക്കുകയും റാസൽ ഖൈമയിൽ ലോകോത്തര വിദ്യാഭ്യാസ സമ്പ്രദായം സ്ഥാപിക്കുക എന്ന സമഗ്രമായ ലക്ഷ്യവുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു. ദീർഘകാല താമസത്തിനായി മികച്ച അധ്യാപകരെ യോഗ്യരാക്കുന്നതിലൂടെ കഴിവും നവീകരണവും പ്രോത്സാഹിപ്പിക്കുന്ന ശക്തമായ വിദ്യാഭ്യാസ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനും വിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വിദ്യാർഥികളുടെ തുടർച്ചയായ വിജയം ഉറപ്പാക്കുന്നതിനുമുള്ള ശക്തമായ ചുവടുവയ്പായിരിക്കും ഈ ഗോൾഡൻ വീസ.