ഭക്ഷണക്കാര്യത്തിൽ പാനൽ ചർച്ച; മെഡിറ്ററേനിയൻ, ആരോഗ്യകരമായ ഭക്ഷണക്രമം
ഷാർജ ∙ ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കുന്നതാണ് നല്ലതെന്ന് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു.

ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ചർച്ചയിൽ അഭിപ്രായം ഉയർന്നു. ‘ഭക്ഷണത്തിലെ ശ്രദ്ധ ആരോഗ്യത്തിന് പ്രധാനമാണ്. വിശപ്പിന്റെ സൂചനകൾ പഠിക്കുന്നതിലൂടെ എന്ത്, എങ്ങനെ കഴിക്കണമെന്നു നാം മനസ്സിലാക്കും’– മനഃശാസ്ത്രജ്ഞയും യോഗ അധ്യാപികയുമായ ലിൻ റോസി പറഞ്ഞു. ആഹാരത്തെ അറിയുന്നത്, അതിനെ വൈകാരികമായി കാണുന്നത് ഒഴിവാക്കാൻ സഹായിക്കും. ഒരു ബ്രൗണി കഴിച്ചതുകൊണ്ട് നിങ്ങളുടെ ദേഷ്യം ശമിക്കണമെന്നില്ല, പകരം കുറച്ചുദൂരം നടന്നാൽ അതു ശമിച്ചെന്നു വരും. മനുഷ്യന്റെ സൗന്ദര്യം വർധിപ്പിക്കുമെന്ന് പറയുന്ന കീറ്റോ പോലുള്ള ഭക്ഷണശീലങ്ങളിൽ വിശ്വാസമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഭക്ഷണം കഴിക്കുന്നതിലൂടെ പിരിമുറുക്കം ഇല്ലാതാകുമെന്നു പറയുന്നത് ശരിയല്ലെന്ന് ഈജിപ്ഷ്യൻ ഫിസിഷ്യൻ നില്ലി ഷംസ് പറഞ്ഞു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് നല്ലതെന്നും പാനൽ ഓർമിപ്പിച്ചു.