മഴയ്ക്ക് വേണ്ടി പ്രാർഥിച്ച് ഖത്തർ
ഖത്തറിന്‍റെ വിവാദ ഭാഗങ്ങളിൽ മഴയ്ക്ക് വേണ്ടി പ്രാർഥന സംഘടിപ്പിച്ചു.
ഖത്തറിന്‍റെ വിവാദ ഭാഗങ്ങളിൽ മഴയ്ക്ക് വേണ്ടി പ്രാർഥന സംഘടിപ്പിച്ചു.
ഖത്തറിന്‍റെ വിവാദ ഭാഗങ്ങളിൽ മഴയ്ക്ക് വേണ്ടി പ്രാർഥന സംഘടിപ്പിച്ചു.
ദോഹ ∙ ഖത്തറിന്‍റെ വിവാദ ഭാഗങ്ങളിൽ മഴയ്ക്ക് വേണ്ടി പ്രാർഥന സംഘടിപ്പിച്ചു. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി വിശ്വാസികളോട് മഴയ്ക്കായി പ്രാര്‍ഥിക്കാൻ ആഹ്വാനം ചെയ്തതിരുന്നു. ഇന്ന് രാവിലെ 6.05ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയ 110 ഇടങ്ങളിലാണ് പ്രാർഥന നടന്നത്. ഖത്തർ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ലുസൈലിലെ പ്രാര്‍ഥനാ ഗ്രൗണ്ടില്‍ നമസ്കാരം നിര്‍വഹിച്ചു.
അമീറിൻ്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി, ഷെയ്ഖ് അബ്ദുല്ല ബിൻ ഖലീഫ അൽതാനി, ഷെയ്ഖ് ജാസിം ബിൻ ഖലീഫ അൽതാനി, മന്ത്രിമാർ തുടങ്ങിയവർ പ്രാർഥനയിൽ പങ്കെടുത്തു.
പ്രാർഥനയ്ക്ക് ഖത്തർ സുപ്രീംകോടതി ജഡ്ജിയും സുപ്രീം ജുഡീഷ്യറി കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. തഖീൽ സയർ അൽ ഷമ്മാരി നേതൃത്വം നൽകി. പ്രാർഥനയ്ക്കു ശേഷം നടന്ന പ്രഭാഷണത്തിൽ, മഴ ലഭിക്കാനായി ദൈവത്തോട് പാപമോചനം തേടാനും ദാനധർമങ്ങൾ വർധിപ്പിക്കാനും അദ്ദേഹം വിശ്വാസികളോട് അഭ്യർഥിച്ചു.
വെള്ളം ഒരു വലിയ അനുഗ്രഹമാണെന്നും മഴയ്ക്കുവേണ്ടിയുള്ള പ്രാർഥനയുടെ പ്രാധാന്യവും അദ്ദേഹം സൂചിപ്പിച്ചു. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചത് മാറ്റിനിര്‍ത്തിയാൽ ഇത്തവണ ഖത്തറില്‍ കാര്യമായി മഴ ലഭിച്ചിട്ടില്ല. മഴ കുറയുമ്പോളും വരള്‍ച്ച അനുഭവപ്പെടുമ്പോളും പ്രാര്‍ഥിക്കാനുള്ള പ്രവാചകചര്യ പിന്തുടര്‍ന്നാണ് അമീർ മഴയ്ക്കു വേണ്ടിയുള്ള പ്രാർഥനക്ക് ആഹ്വാനം ചെയ്തത്.