അബുദാബി ∙ യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിലെ കെജി 1 പ്രവേശനത്തിന് രക്ഷിതാക്കൾ നെട്ടോട്ടത്തിൽ. 2025 ഏപ്രിലിൽ തുടങ്ങുന്ന പുതിയ അധ്യയന വർഷത്തിലേക്കുള്ള നടപടികളാണ് ആരംഭിച്ചത്.

അബുദാബി ∙ യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിലെ കെജി 1 പ്രവേശനത്തിന് രക്ഷിതാക്കൾ നെട്ടോട്ടത്തിൽ. 2025 ഏപ്രിലിൽ തുടങ്ങുന്ന പുതിയ അധ്യയന വർഷത്തിലേക്കുള്ള നടപടികളാണ് ആരംഭിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താരതമ്യേന കുറഞ്ഞ ഫീസുള്ള സ്കൂളുകൾക്കാണ് കൂടുതൽ അപേക്ഷകൾ ലഭിച്ചത്. ലഭ്യമായ സീറ്റിനേക്കാൾ പത്തിരട്ടിയിലേറെ അപേക്ഷ ലഭിച്ച സ്കൂളുകളുണ്ട്. ചില സ്കൂളുകൾ നറുക്കെടുപ്പിലൂടെയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. മറ്റു ചില സ്കൂളുകൾ അപേക്ഷ ലഭിച്ച ക്രമമനുസരിച്ചും അഭിമുഖം നടത്തിയുമാണ് പ്രവേശനം നൽകുന്നത്.

ADVERTISEMENT

100 സീറ്റുള്ള ബനിയാസിലെ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ 3,500 അപേക്ഷകളാണ് ലഭിച്ചത്. ഇതേ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങളുടെ (സിബ്ലിങ്സ്) അപേക്ഷകൾ തന്നെ 300ലേറെ വരും. നേരിട്ട് അഭിമുഖം നടത്തിയെന്നും പ്രവേശന നടപടികൾ ഏതാണ്ട് പൂർത്തിയാക്കിയെന്നും പ്രിൻസിപ്പൽ ഡോ.ബിനൊ കുര്യൻ പറഞ്ഞു. 

അബുദാബി മോഡൽ പ്രൈവറ്റ് സ്കൂളിൽ 5,975 അപേക്ഷകൾ ലഭിച്ചതിൽ 2,500 എണ്ണവും കെജി 1 വേണ്ടിയുള്ളതാണ്. 250 സീറ്റുകളിലേക്കാണ് ഇത്രയും അപേക്ഷ ലഭിച്ചത്. ഇതിൽ 275 സിബ്ലിങ്സ് അപേക്ഷകളുണ്ട്.  നറുക്കെടുപ്പിലൂടെ അഡ്മിഷൻ നൽകാനാണ് നിലവിലെ തീരുമാനം. അബുദാബി മുറൂറിലെ ഇന്ത്യൻ സ്കൂളിൽ ഇതുവരെ ലഭിച്ചത് 1,700ലേറെ അപേക്ഷകൾ. ഇവിടെ ജനറൽ വിഭാഗത്തിലേക്കുള്ള നറുക്കെടുപ്പ് കഴിഞ്ഞ് പ്രവേശന നടപടികൾ പുരോഗമിക്കുകയാണ്. 

ADVERTISEMENT

നറുക്കെടുപ്പ് ലഭിച്ചിട്ടും അഡ്മിഷൻ എടുക്കാത്തവരുടെ സീറ്റിലേക്കു നിലവിലെ അപേക്ഷകരിൽനിന്നുള്ള കുട്ടികളെ പരിഗണിക്കും. മറ്റു വിഭാഗങ്ങളിലേക്കുള്ള അഡ്മിഷൻ ഏതാനും ആഴ്ചകൾക്കകം നടത്തും.

അബുദാബി പ്രൈവറ്റ് ഇന്റർനാഷനൽ ഇംഗ്ലിഷ് സ്കൂളിലെ (ഭവൻസ്) 125 സീറ്റിലേക്ക് 1,000ലേറെ അപേക്ഷകൾ വന്നിട്ടുണ്ട്. അതിൽ തന്നെ 40 ശതമാനവും സിബ്ലിങ്സ് അപേക്ഷകളാണ്. പുതിയ സ്കൂൾ തുടങ്ങാനുള്ള സന്നദ്ധത ഇന്ത്യൻ എംബസിയെ അറിയിച്ചതായി പ്രിൻസിപ്പൽ സുരേഷ് ബാലകൃഷ്ണൻ പറഞ്ഞു. അഡ്മിഷൻ കിട്ടാതെ രക്ഷിതാക്കൾ പ്രയാസപ്പെടുന്ന കാര്യം എംബസിയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ 725 സീറ്റിലേക്ക് ഇതുവരെ 825 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 127 അപേക്ഷകൾ സിബ്ലിങ്സിന്റേതാണ്. ആദ്യം ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് അഡ്മിഷൻ നടപടികൾ നടത്തുന്നത്. പ്രവേശന പരീക്ഷയില്ല. കെജി അധ്യാപകർ കുഞ്ഞുങ്ങളുമായി ആശയവിനിമയം നടത്തി വിലയിരുത്തുമെന്നു മാത്രം.അതേസമയം, മകന് അഡ്മിഷനായി വിവിധ സ്കൂളുകളിൽ അപേക്ഷ നൽകിയിട്ടും മറുപടി ലഭിക്കാത്ത പ്രയാസത്തിലാണ് തിരൂർ സ്വദേശി  ഹനാൻ ഹംസ. താമസസ്ഥലത്തിന് അടുത്തുള്ള സ്കൂളിലെ നറുക്കെടുപ്പിൽ സീറ്റ് ലഭിക്കാതെ വന്നതോടെ മറ്റു സ്കൂളുകളിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.  അപേക്ഷകരുടെ എണ്ണത്തിന് അനുസൃതമായി ഇന്ത്യൻ സ്കൂളുകളിൽ സീറ്റുകൾ ലഭ്യമല്ലെന്നതാണ് പ്രതിസന്ധിക്ക് കാരണം. പുതിയ സ്കൂളുകൾ തുടങ്ങുകയോ നിലവിലെ സ്കൂളുകളിൽ പുതിയ ഡിവിഷന് അനുമതി നൽകുകയോ ചെയ്ത് പ്രശ്നം പരിഹരിക്കണമെന്ന് തൃശൂർ സ്വദേശി മനോജ് ഭാസ്കരൻ പറയുന്നു.

English Summary:

UAE Indian Schools Open Admissions for the Next Academic Year