ടാക്സി ഫ്ലീറ്റിനായി 250 പുതിയ ലൈസൻസ് പ്ലേറ്റുകൾ സ്വന്തമാക്കി ദുബായ് ടാക്സി കമ്പനി
ദുബായ് ടാക്സി കമ്പനി അവരുടെ ടാക്സി ഫ്ലീറ്റിനായി 250 പുതിയ ലൈസൻസ് പ്ലേറ്റുകൾ സ്വന്തമാക്കിയതായി അറിയിച്ചു.

ദുബായ്∙ ദുബായ് ടാക്സി കമ്പനി അവരുടെ ടാക്സി ഫ്ലീറ്റിനായി 250 പുതിയ ലൈസൻസ് പ്ലേറ്റുകൾ സ്വന്തമാക്കിയതായി അറിയിച്ചു. ലൈസൻസ് പ്ലേറ്റുകൾ ഇലക്‌ട്രിക് വാഹനങ്ങൾക്ക് മാത്രമായി റിസർവ് ചെയ്യും. ഇതോടെ യുഎഇയുടെ സുസ്ഥിര വർഷത്തിന് അനുസൃതമായി കമ്പനിയുടെ ടാക്സി ഫ്ലീറ്റിലെ പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ എണ്ണം 87 ശതമാനമായിത്തീരും. ദുബായ് ടാക്സി കമ്പനിയുടെ ടാക്‌സികളുടെ ആകെ എണ്ണം 6,210 വാഹനങ്ങളാണ്. ഈ വിപുലീകരണം ഏകദേശം 85 ദശലക്ഷം ദിർഹം അധിക വാർഷിക വരുമാനം ഉണ്ടാക്കാൻ സജ്ജമാണെന്ന് കമ്പനി അറിയിച്ചു.
സ്മാർട്ടും സുസ്ഥിരവുമായ ഗതാഗത മേഖലയിലെ പ്രമുഖ പ്രാദേശിക, രാജ്യാന്തര കമ്പനികളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം ദുബായിലും പ്രാദേശികമായും ഡിടിസിയുടെ സേവനങ്ങൾ വിപുലീകരിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബായ് ടാക്സി കമ്പനി സിഇഒ മൻസൂർ റഹ്മ അൽഫലാസി പറഞ്ഞു. ടാക്‌സികൾ, ലിമോസിനുകൾ, ബസുകൾ, മോട്ടർ സൈക്കിളുകൾ എന്നിവയുൾപ്പെടെ 9,000-ത്തിലേറെ വാഹനങ്ങൾ കൊണ്ടുവരുന്നു.