നിയമംലംഘിച്ച് യുഎഇയിൽ താമസിക്കുന്ന വിദേശിയർക്ക് പിഴ കൂടാതെ തിരിച്ചുപോകാനും പദവി ശരിയാക്കി തുടരാനും അവസരം നൽകി സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി തുടരുന്നു.

നിയമംലംഘിച്ച് യുഎഇയിൽ താമസിക്കുന്ന വിദേശിയർക്ക് പിഴ കൂടാതെ തിരിച്ചുപോകാനും പദവി ശരിയാക്കി തുടരാനും അവസരം നൽകി സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി തുടരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിയമംലംഘിച്ച് യുഎഇയിൽ താമസിക്കുന്ന വിദേശിയർക്ക് പിഴ കൂടാതെ തിരിച്ചുപോകാനും പദവി ശരിയാക്കി തുടരാനും അവസരം നൽകി സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി തുടരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ നിയമംലംഘിച്ച് യുഎഇയിൽ താമസിക്കുന്ന വിദേശിയർക്ക് പിഴ കൂടാതെ തിരിച്ചുപോകാനും പദവി ശരിയാക്കി തുടരാനും അവസരം നൽകി സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി തുടരുന്നു. സെപ്റ്റംബർ 1ന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബർ 31ന് അവസാനിക്കേണ്ടതായിരുന്നുവെങ്കിലും തിരക്ക് കാരണം ഡിസംബർ 31 വരെ നീട്ടുകയായിരുന്നു. ആയിരക്കണക്കിന് പേർ ഈ സംവിധാനം ഉപയോഗിച്ച് നാട്ടിലേയ്ക്ക് മടങ്ങുകയും ഒ‌ട്ടേറെ പേർ അവരുടെ താമസ രേഖകൾ നിയമവിധേയമാക്കി വിവിധ കമ്പനികളിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

അതേസമയം, അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ എമിറേറ്റ്സ് ഹ്യൂമൻ റൈറ്റ്സ് അസോസിയേഷന്റെ പ്രതിനിധി സംഘം വിലയിരുത്തി. അസോസിയേഷൻ ചെയർപേഴ്സൻ ഷെയ്ഖ നജ്​ല അൽ ഖാസിമിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിലെത്തിയ സംഘത്തെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (‍ജിഡിആർഎഫ്എ) തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്വീകരിച്ചു.

പൊതുമാപ്പ് കേന്ദ്രത്തിലെത്തിയ എമിറേറ്റ്സ് ഹ്യൂമൻ റൈറ്റ്സ് അസോസിയേഷൻ ചെയർപേഴ്സൻ ഷെയ്ഖ് നജ് ല അൽ ഖാസിമിക്ക് ലഫ്. ജനറൽ മുഹമ്മദ്‌ അൽ മർറി മൊമെന്റോ സമ്മാനിക്കുന്നു. Image Credit: GDRFA
ADVERTISEMENT

താമസ നിയമ ലംഘകരുടെ പദവി ശരിയാക്കി അവരുടെ താമസം നിയമവിധേയമാക്കുന്നതിനുള്ള മാനവിക ശ്രമങ്ങൾ അനുകരണീയമാണെന്ന് എമിറേറ്റ്സ് ഹ്യൂമൻ റൈറ്റ്സ് അസോസിയേഷൻ വ്യക്തമാക്കി. 'സുരക്ഷിത സമൂഹത്തിലേയ്ക്ക്' എന്ന പേരിൽ യുഎഇ ആരംഭിച്ച പൊതുമാപ്പ് സംരംഭത്തെ കുറിച്ച് സംഘത്തിന് വിശദീകരണങ്ങൾ നൽകി. പൊതുമാപ്പ് പദ്ധതി വീസ നിയമലംഘകർക്ക് അവരുടെ താമസ പദവി മെച്ചപ്പെടുത്തുന്നതിനുള്ള സുരക്ഷിതമായ മാർഗങ്ങൾ കണ്ടെത്തി നൽകുന്നത് പോലെ, സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നുവെന്ന് അൽ മർറി പറഞ്ഞു.

എമിറേറ്റ്സ് ഹ്യൂമൻ റൈറ്റ്സ് അസോസിയേഷൻ ചെയർപേഴ്സൻ ഷെയ്ഖ നജ് ല അൽ ഖാസിമി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചപ്പോൾ. സമീപം ലഫ് : ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി. Image Credit: GDRFA

നടന്നുവരുന്ന പൊതുമാപ്പ് പദ്ധതി വീസ നിയമലംഘകർക്ക് പുതുവഴികൾ തുറക്കുന്നതിലൂടെ അവരുടെ ജീവിത നിലവാരം ഉയർത്താൻ സഹായകമാകുന്നുവെന്ന് ഷെയ്ഖ ന‍ജ്​ല അൽ ഖാസിമി പറഞ്ഞു. ഇതിലൂടെ യുഎഇയുടെ മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രതിബദ്ധത ദൃശ്യമായതായും സർക്കാർ-സ്വകാര്യ മേഖലയിലെ സഹകരണം ഈ സംരംഭത്തിന് ശക്തി നൽകുന്നുവെന്നും അഭിപ്രായപ്പെട്ടു. യുഎഇയുടെ മനുഷ്യാവകാശ പ്രോത്സാഹന നടപടികൾ പ്രാദേശികതലത്തിലും ആഗോളതലത്തിലും ശ്രദ്ധേയമാണ്. മനുഷ്യാവകാശ സംരക്ഷണത്തിനായി യുഎഇ സ്വീകരിച്ച നിലപാടുകൾ ഉചിതമായ മാതൃകയാണെന്നും പ്രതിനിധി സംഘം വിലയിരുത്തി.

English Summary:

Emirates Human Rights Association says amnesty ensures community safety

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT