കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബിയുടെ ഇശൽ ഓണം 2024 നാളെ ഉച്ചയ്ക്ക് 3ന് അബുദാബി കേരള സോഷ്യൽ സെന്ററിൽ നടക്കും.

കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബിയുടെ ഇശൽ ഓണം 2024 നാളെ ഉച്ചയ്ക്ക് 3ന് അബുദാബി കേരള സോഷ്യൽ സെന്ററിൽ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബിയുടെ ഇശൽ ഓണം 2024 നാളെ ഉച്ചയ്ക്ക് 3ന് അബുദാബി കേരള സോഷ്യൽ സെന്ററിൽ നടക്കും. അബുദാബി കമ്യൂണിറ്റി പൊലീസ് ഫസ്റ്റ് വാറന്റ് ഓഫിസർ ആയിഷ അലി അൽ ഷഹീ, നടൻ സെൻതിൽ കൃഷ്ണകുമാർ എന്നിവർ മുഖ്യാതിഥികളായിരിക്കും. മാവേലി എഴുന്നള്ളത്ത്, പുലിക്കളി, താലപ്പൊലി, തിരുവാതിര തുടങ്ങിയ പരിപാടികളോടെ ആരംഭിക്കുന്ന ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന മെഗാ സംഗീത പരിപാടിയിൽ സമൂഹമാധ്യമ താരങ്ങളായ ഹിഷാമും മീരയും പങ്കെടുക്കും. മിസ്സി മാത്യൂസ് നയിക്കുന്ന ഫാഷൻ ഷോയും അരങ്ങേറും. പ്രവേശനം സൗജന്യം. 

കാരുണ്യ പദ്ധതിയുടെ ഭാഗമായി നിർധനർക്കുള്ള 2 ലക്ഷം രൂപയുടെ ധനസഹായം ചടങ്ങിൽ വിതരണം ചെയ്യും. വ്യവസായി ഇസ്മായിൽ അഹമ്മദിനെ ബിസിനസ്‌ എക്സലൻസ് അവാർഡ് നൽകി ആദരിക്കും. ഇശൽ ബാൻഡ് മുഖ്യരക്ഷാധിക്കാരി ഹാരിസ് തായമ്പത്ത്, ഇവന്റ് കോർഡിനേറ്റർ ഇക്ബാൽ ലത്തീഫ്, ട്രഷറർ സാദിഖ് കല്ലട, ചെയർമാൻ റഫീക്ക് ഹൈദ്രോസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സമീർ മീന്നേടത്ത്, സിയാദ് അബ്ദുൽ അസിസ്, നിഷാൻ അബ്ദുൾ അസിസ്, എബി യഹിയ, അബ്ദുൾ സലിം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

English Summary:

Ishal Onam 2024 on Tommorrow