ഷാർജ ∙ ഇന്ത്യൻ വനിതകളുടെ അവകാശ സംരക്ഷണത്തെക്കുറിച്ച് വിശദീകരിക്കുന്ന ഇംഗ്ലീഷ് പുസ്തകവുമായി ഡൽഹി സുപ്രീം കോടതിയിലെ അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ ഇടുക്കി സ്വദേശി ദീപാ ജോസഫ്.

ഷാർജ ∙ ഇന്ത്യൻ വനിതകളുടെ അവകാശ സംരക്ഷണത്തെക്കുറിച്ച് വിശദീകരിക്കുന്ന ഇംഗ്ലീഷ് പുസ്തകവുമായി ഡൽഹി സുപ്രീം കോടതിയിലെ അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ ഇടുക്കി സ്വദേശി ദീപാ ജോസഫ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ ഇന്ത്യൻ വനിതകളുടെ അവകാശ സംരക്ഷണത്തെക്കുറിച്ച് വിശദീകരിക്കുന്ന ഇംഗ്ലീഷ് പുസ്തകവുമായി ഡൽഹി സുപ്രീം കോടതിയിലെ അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ ഇടുക്കി സ്വദേശി ദീപാ ജോസഫ്. ഇന്ത്യൻ വനിതകളിൽ നല്ലൊരു ശതമാനവും അവരുടെ അവകാശങ്ങളെക്കുറിച്ച് അജ്ഞരാണെന്നും അതേക്കുറിച്ച് ബോധവത്കരിക്കുകയാണ് ഡിവൈൻ ഗ്രിറ്റ്: ദ് പവർ ഒാഫ് വുമൺസ് വിൽ എന്ന പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു.

സ്ത്രീകളുടെ അവകാശങ്ങൾ ഏറെ കാലമായി അടിച്ചമർത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്ത്രീ–പുരുഷ സമത്വമാണ് മറ്റൊരു പ്രധാന വിഷയം. പണ്ടുകാലം തൊട്ടേ ഇന്ത്യയിൽ  അലിഖിത പുരുഷമേധാവിത്തം പ്രകടമാണ്. ഇക്കാലത്തും അതു തുടർന്നപോരുന്നത് ഖേദകരം തന്നെ. അടുത്തിടെ ചലച്ചിത്രമേഖലയിലുള്ള പുരുഷമേധാവിത്തത്തിനെതിരെ പുറത്തുവന്ന ഹേമ കമ്മിറ്റി റിപോർട്ടിലൂടെയും അത് തെളിഞ്ഞു. അന്യഭാഷകളിലുള്ള നടിമാർക്കും അവരുടെ അവകാശങ്ങൾ മനസിലാക്കാനും മലയാളം നടിമാർക്ക് പിന്തുണ നൽകാനും ഇതുവഴി സാധിച്ചത് നല്ല കാര്യം തന്നെ. സ്വയം കണ്ടെത്തുക എന്ന തലത്തിലേയ്ക്ക് ഒരു സ്ത്രീയെ എത്തിക്കുക എന്നതാണ് പുസ്തകത്തിൻ്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു. സ്ത്രീകളുടെ മൗലികാവകാശങ്ങൾ കൂടാതെ, വിവാഹം, വിവാഹ മോചനം, സ്ത്രീധനം, പീഡനം, സ്ത്രീകളുടെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന കോടതി വിധികൾ എന്നിവയും പുസ്തകത്തിൽ ചർച്ച ചെയ്യുന്നു. 

ADVERTISEMENT

നിയമസംരംക്ഷണത്തിന് പ്രതീക്ഷ നൽകുന്ന പുസ്തകമാണ് ദീപാ ജോസഫിന്റേതെന്ന് ജസ്റ്റിസ് രാജേന്ദ്രമേനോൻ, ഡോ. സി.വി. ആനന്ദബോസ്, ടി.പി. ശ്രീനിവാസൻ എന്നിവരെല്ലാം അഭിപ്രായപ്പെടുന്നു. മീഡിയാ ഹൗസാണ് പ്രസാധകർ. അറിയപ്പെടുന്ന അഭിനേത്രി കൂടിയാണ്  അഡ്വ. ദീപ ജോസഫ്.

English Summary:

Adv Deepa Joseph's book released in Sharjah International Book Fair 2024