ദുബായിൽ മലയാളി വിദ്യാർഥിയെ കടലിൽ കാണാതായി; തിരച്ചിൽ തുടരുന്നു
ദുബായ് ∙ ദുബായ് മംസാറിൽ മലയാളി വിദ്യാർഥിയെ കടലിൽ കാണാതായി.
ദുബായ് ∙ ദുബായ് മംസാറിൽ മലയാളി വിദ്യാർഥിയെ കടലിൽ കാണാതായി.
ദുബായ് ∙ ദുബായ് മംസാറിൽ മലയാളി വിദ്യാർഥിയെ കടലിൽ കാണാതായി.
ദുബായ് ∙ ദുബായ് മംസാറിൽ മലയാളി വിദ്യാർഥിയെ കടലിൽ കാണാതായി. ദുബായിൽ വസ്ത്ര വ്യാപാരിയായ കാസർകോട് ചെങ്കള തൈവളപ്പ് സ്വദേശി എ.പി. അഷ്റഫ്–നസീമ ദമ്പതികളുടെ മകനും ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥിയുമായ മഫാസി(15)നെയാണ് കാണാതായത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.
വെള്ളിയാഴ്ച രാത്രി കുടുംബം ബീച്ചിലെത്തിയതായിരുന്നു. മഫാസ് പന്തു തട്ടിക്കളിക്കുന്നതിനിടെ രാത്രി പത്തോടെ ബോൾ കടലിൽ വീഴുകയും അതെടുക്കാൻ ചെന്ന കുട്ടി ഒഴുക്കിൽപ്പെടുകയുമായിരുന്നു. ഉടൻ തന്നെ സുരക്ഷാ സംഘം തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കുട്ടിയെ കണ്ടെത്തിയിട്ടില്ല.