മലയാളി വനിതയുടെ ചതി; വിസിറ്റ് വീസയിലെത്തി ഒമാനിൽ ദുരിത ജീവിതം, തൃശൂർ സ്വദേശികളായ യുവാക്കള് നാടണഞ്ഞു
മസ്കത്ത് ∙ വിസിറ്റ് വീസയിൽ ഒമാനിലെത്തി ദുരിത്തിലായ തൃശൂർ സ്വദേശികളായ രണ്ട് യുവാക്കൾ ആക്‌സിഡന്റ്സ് ആൻഡ് ഡിമൈസസിന്റെ ഇടപെടലിലൂടെ ഒടുവിൽ നാടണഞ്ഞു.
മസ്കത്ത് ∙ വിസിറ്റ് വീസയിൽ ഒമാനിലെത്തി ദുരിത്തിലായ തൃശൂർ സ്വദേശികളായ രണ്ട് യുവാക്കൾ ആക്‌സിഡന്റ്സ് ആൻഡ് ഡിമൈസസിന്റെ ഇടപെടലിലൂടെ ഒടുവിൽ നാടണഞ്ഞു.
മസ്കത്ത് ∙ വിസിറ്റ് വീസയിൽ ഒമാനിലെത്തി ദുരിത്തിലായ തൃശൂർ സ്വദേശികളായ രണ്ട് യുവാക്കൾ ആക്‌സിഡന്റ്സ് ആൻഡ് ഡിമൈസസിന്റെ ഇടപെടലിലൂടെ ഒടുവിൽ നാടണഞ്ഞു.
മസ്കത്ത് ∙ വിസിറ്റ് വീസയിൽ ഒമാനിലെത്തി ദുരിത്തിലായ തൃശൂർ സ്വദേശികളായ രണ്ട് യുവാക്കൾ ആക്‌സിഡന്റ്സ് ആൻഡ് ഡിമൈസസിന്റെ ഇടപെടലിലൂടെ ഒടുവിൽ നാടണഞ്ഞു. ഒമാനിൽ ജോലി ചെയ്യുന്ന മലയാളി വനിതയ്ക്ക് ഒരുലക്ഷം രൂപ വീതം നൽകിയായിരുന്നു ഇരുവരും ഒമാനിലെത്തുന്നത്.
മലയാളി വനിത നാട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു വീസയ്ക്കുള്ള തുക കൈമാറിയത്. 40,000 രൂപ പ്രതിമാസ ശമ്പളം, സൗജന്യ താമസം, ഭക്ഷണം എന്നിവ ലഭിക്കുമെന്ന് പറഞ്ഞായിരുന്നു യുവാക്കളെ ഒമാനിലെത്തിച്ചത്. ഈ സ്ത്രീ പറഞ്ഞ പ്രകാരം നഖലിലെ ഒരു കാർ സർവീസ് സ്റ്റേഷനിൽ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു.
എന്നാൽ, ഇവർക്ക് ശമ്പളമായി ലഭിച്ചതാകട്ടെ 80 റിയാൽ മാത്രമായിരുന്നു. ഇതാകട്ടെ പല ഗഡുക്കളായായിരുന്നു കിട്ടിയത്. ഈ പൈസ ഭക്ഷണം, മറ്റ് സ്വന്തം ആവശ്യത്തിന് പോലും തികയാതെ വന്നപ്പോൾ സ്ഥാപന ഉടമയോട് പരാതിപെട്ടെങ്കിലും അദ്ദേഹം കൈമലർത്തുകയായിരുന്നു. വിവരങ്ങൾ പറയാനായി മലയാളി വനിതയെ വിളിച്ചപ്പോൾ ഫോൺ എടുക്കാൻപേലും അവർ തയാറായിരുന്നിലെന്ന് യുവാക്കൾ പറഞ്ഞു.
പരാതി പറയാൻ മസ്കത്ത് ഇന്ത്യൻ എംബസിയിൽ വന്ന ഇവർക്ക് കാര്യമായ സഹായമൊന്നും ലഭ്യമാകാത്തതിനെ തുടർന്ന് എംബസിയുടെ പിൻ വശത്തുള്ള കടൽ തീരത്ത് പട്ടിണിയിൽ കഴിയുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപെട്ട ഒരാൾ ആക്‌സിഡന്റ്സ് ആൻഡ് ഡിമൈസസ് ഒമാനെ അറിയിക്കുകയായിരുന്നു.
പിന്നീട് വിഷയം ഒമാൻ ലേബർ ഡിപ്പാർട്മെന്റിൽ അവതരിപ്പിച്ചു. തുടർനടപടികൾക്കുശേഷം സ്പോൺസറിൽനിന്ന് ഇരുവരുടെയും പാസ്പോർട്ട് വിട്ടുകിട്ടുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇരുവരും നാടണഞ്ഞത്. ഒമാനിലെ സാമൂഹിക പ്രവർത്തകനായ അബ്ദുൽ റഹിം, ഒമാനിലെ മറ്റ് സാമൂഹിക പ്രവർത്തകർ ആയ അഷറഫ് വാടാനപ്പിള്ളി, യാസീൻ ഒരുമനയൂർ, അൻവർ സേട്ട് ചേറ്റുവ, ശാഹുൽ ഹമീദ് കരിമ്പനക്കൽ, ഹസ്സൻ കേച്ചേരി, അബ്ദുൽ സമദ് അഴീക്കോട്, അബ്ഷർ, സുബ്രമുണ്യൻ, തൃശൂർ ജില്ലയിലെ സാമൂഹിക പ്രവർത്തകൻ ആയ നസീർ ചെന്ത്രാപ്പിന്നി എന്നിവരുടെ സഹകരത്തോടെയാണ് യുവാക്കളെ നാട്ടിലെത്തിച്ചത്