ഷെയ്ഖ് സായിദ് പുസ്തക അവാർഡിനായി ലഭിച്ചത് 4052 അപേക്ഷകൾ
അബുദാബി ∙ ഷെയ്ഖ് സായിദ് പുസ്തക അവാർഡിന് 75 രാജ്യങ്ങളിൽനിന്ന് 4052 അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.

അബുദാബി ∙ ഷെയ്ഖ് സായിദ് പുസ്തക അവാർഡിന് 75 രാജ്യങ്ങളിൽനിന്ന് 4052 അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടിക ഡിസംബറിൽ പ്രസിദ്ധീകരിക്കും. യുവഎഴുത്തുകാരുടെ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ (1034) ലഭിച്ചത്. സാഹിത്യ വിഭാഗത്തിൽ 1001, ബാലസാഹിത്യ വിഭാഗത്തിൽ 439 അപേക്ഷകൾ ലഭിച്ചു.
സാഹിത്യ, കലാ വിമർശനം, വികസ്വര രാജ്യങ്ങൾക്കുള്ള സംഭാവന, പരിഭാഷ, അറബ് സംസ്‌കാരം തുടങ്ങിയ വിഭാഗങ്ങളിലാണ് മറ്റു നാമനിർദേശങ്ങൾ. ഓരോ വിഭാഗത്തിലും 7.5 ലക്ഷം ദിർഹമാണ് സമ്മാനത്തുക. സാംസ്‌കാരിക വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ലക്ഷം ദിർഹമാണ് സമ്മാനം, അറബിക് ഭാഷാകേന്ദ്രമാണ് മത്സരം സംഘടിപ്പിക്കുന്നത്.