കഴിഞ്ഞ ഒരു ദശകത്തിനുളളില്‍ ലോകം കണ്ട ഏറ്റവും മികച്ച നിർമാണ വിദഗ്ധരില്‍ മുന്‍പന്തിയിലാണ് മലയാളിയായ പി.എന്‍.സി മേനോന്‍റെ സ്ഥാനം. പ്രധാനപ്പെട്ട ലോകരാജ്യങ്ങളിലെല്ലാം ഒരു പോലെ സ്വീകാര്യത നേടിയ മേനോന്‍ മാജിക്കിന് പിന്നിലെന്താണ് എന്ന ചോദ്യത്തിന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി ഒരിക്കല്‍ നല്‍കിയ

കഴിഞ്ഞ ഒരു ദശകത്തിനുളളില്‍ ലോകം കണ്ട ഏറ്റവും മികച്ച നിർമാണ വിദഗ്ധരില്‍ മുന്‍പന്തിയിലാണ് മലയാളിയായ പി.എന്‍.സി മേനോന്‍റെ സ്ഥാനം. പ്രധാനപ്പെട്ട ലോകരാജ്യങ്ങളിലെല്ലാം ഒരു പോലെ സ്വീകാര്യത നേടിയ മേനോന്‍ മാജിക്കിന് പിന്നിലെന്താണ് എന്ന ചോദ്യത്തിന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി ഒരിക്കല്‍ നല്‍കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ഒരു ദശകത്തിനുളളില്‍ ലോകം കണ്ട ഏറ്റവും മികച്ച നിർമാണ വിദഗ്ധരില്‍ മുന്‍പന്തിയിലാണ് മലയാളിയായ പി.എന്‍.സി മേനോന്‍റെ സ്ഥാനം. പ്രധാനപ്പെട്ട ലോകരാജ്യങ്ങളിലെല്ലാം ഒരു പോലെ സ്വീകാര്യത നേടിയ മേനോന്‍ മാജിക്കിന് പിന്നിലെന്താണ് എന്ന ചോദ്യത്തിന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി ഒരിക്കല്‍ നല്‍കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ഒരു ദശകത്തിനുളളില്‍ ലോകം കണ്ട ഏറ്റവും മികച്ച നിർമാണ വിദഗ്ധരില്‍ മുന്‍പന്തിയിലാണ് മലയാളിയായ പി.എന്‍.സി മേനോന്‍റെ സ്ഥാനം. പ്രധാനപ്പെട്ട ലോകരാജ്യങ്ങളിലെല്ലാം ഒരു പോലെ സ്വീകാര്യത നേടിയ മേനോന്‍ മാജിക്കിന് പിന്നിലെന്താണ് എന്ന ചോദ്യത്തിന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി ഒരിക്കല്‍ നല്‍കിയ മറുപടി ഇതാണ്. 'ഗുണമേന്മയ്ക്ക് മേനോനെ പോലെ പ്രാധാന്യം നല്‍കുന്ന ഒരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല'

ലോകോത്തര നിലവാരമാണ് ബ്രൂണയ് സൂല്‍ത്താന്‍ അടക്കമുളളവര്‍ മേനോനില്‍ കാണുന്ന സവിശേഷത. അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുളള ശോഭാ ലിമിറ്റഡ് ഒമാനിലെ രാജകൊട്ടാരങ്ങള്‍ക്കും ദുബയില്‍ വന്‍കിട സമുച്ചയങ്ങള്‍ക്കും ഇന്ത്യയില്‍ വിവര സാങ്കേതിക മേഖലയിലും ആഢംബര വസതി നിർമാണമേഖലയിലും നല്‍കിയ സംഭാവനകള്‍ അനന്യമാണ്. 

പി.എന്‍.സി.മേനോന്‍
ADVERTISEMENT

ബിസിനസില്‍ സഹജവാസനയ്ക്കും ബുദ്ധികൂര്‍മ്മതയ്ക്കും അപ്പൂറം മറ്റൊന്നില്ലെന്ന് മേനോന്‍ തെളിയിച്ചത് അനുഭവം കൊണ്ടാണ്. ബിസിനസ് മാനേജ്‌മെന്‍റില്‍ ബിരുദമില്ല. തുടക്കത്തില്‍ മൂലധനം കണ്ടെത്താന്‍ പോലും നിര്‍വാഹമില്ല. ഇത്തരം പരിമിതികള്‍ക്കുളളില്‍ നിന്ന് സംരംഭക ജീവിതം ആരംഭിച്ച ഒരാള്‍ അമ്പരപ്പിക്കുന്ന വിജയം കൊയ്തതിന് പിന്നിലെ ദുര്‍ഘടയാത്രകള്‍ ഏറെയാണ്. ഏത് കഷ്ടപ്പാടും പ്രതിസന്ധികളും വിജയം എന്ന വാക്കില്‍ മധുരതരമായി മാറുന്നു എന്നാണ് മേനോന്‍റെ  ജീവിതം നമ്മോട് പറയുന്നത്. 

പ്രാരംഭ ഘട്ടത്തില്‍ വൈതരണികളുടെ പരമ്പര തന്നെ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഭാഗ്യം തേടി വിദേശത്ത് എത്തുമ്പോള്‍ സഹായിക്കാന്‍ പരിചയക്കാര്‍ ആരുമില്ല. നന്നായി ഇംഗിഷ് സംസാരിക്കാന്‍ പോലും വശമില്ല. സാധാരണ ഗതിയില്‍ ആരും മനസ്സ് മടുത്ത് നാട്ടിലേക്ക് മടങ്ങിയെന്ന് വരാം. പക്ഷെ പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും ഉറച്ചു നിന്ന് പൊരുതാനുളള മനസായിരുന്നു മേനോന്‍റെ മുതല്‍ക്കൂട്ട്.

പി.എന്‍.സി മേനോൻ. Image Credit:Fb/Sobha Realty

പുത്തന്‍ നടുവക്കാട്ട് ചെന്താമരാക്ഷന്‍ മേനോന്‍ ലോകം അറിയുന്ന പിഎന്‍സി മേനോനായി വളര്‍ന്നതിന് പിന്നിലും ഈ നിശ്ചയദാര്‍ഢ്യം തന്നെയായിരുന്നു.  ഒമാനിലെ പൊളളുന്ന ചൂടില്‍ അനിശ്ചിതത്വങ്ങളുടെ നടുവില്‍ നിന്നുകൊണ്ട് മേനോന്‍ എന്തുചെയ്യുമെന്ന് ആലോചിച്ച് തലപുകഞ്ഞില്ല. ആശയക്കുഴപ്പങ്ങളല്ല ആശയപരമായ വ്യക്തതയാണ് ഒരു സംരംഭകന് ആവശ്യമെന്ന് അദ്ദേഹത്തിനറിയാം. 

തനിക്ക് മുന്നേറാന്‍ കഴിയുമെന്ന് ആത്മവിശ്വാസം തോന്നിയ ഒരു മേഖല ധൈര്യപൂര്‍വം തിരഞ്ഞെടുത്തു. ഒരു ഇന്‍റീരിയര്‍ ഡിസൈന്‍ സ്ഥാപനം തുടങ്ങി. ഇന്ന് മൂന്ന് ബില്യൻ യു.എസ്.ഡോളര്‍ ടേണ്‍ഓവറുളള ശോഭ ഗ്രൂപ്പിന്‍റെ തുടക്കം അതായിരുന്നു. 

ADVERTISEMENT

1976 ലാണ് മേനോന്‍ തന്‍റെ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. എന്ത് ചെയ്യുന്നു എന്നതിലേറെ എങ്ങനെ ചെയ്യുന്നു എന്നതിനാണ് മേനോന്‍ എക്കാലവും പ്രാമുഖ്യം നല്‍കിയിരുന്നത്. വ്യത്യസ്തമായ തലത്തില്‍ ഇന്‍റീരിയര്‍ വര്‍ക്കുകള്‍ ചെയ്ത് പുതിയ അനുഭവം സൃഷ്ടിക്കണമെന്നായിരുന്നു മനസ്സില്‍. അന്ന് കയ്യില്‍ ആകെയുളളത് 50 രൂപയാണ്. ആ തുകയും  വച്ച് സംരംഭത്തിലേക്ക് ഇറങ്ങി പുറപ്പെടുമ്പോള്‍ അത്യധ്വാനം ചെയ്യാനുളള മനസ്സും അവനവനിലുളള അചഞ്ചലമായ വിശ്വാസവും മാത്രം മുറുകെപിടിച്ച് മുന്നോട്ട് പോയി. 

പി.എന്‍.സി മേനോൻ. Image Credit:Fb/PNC Menon

∙ പ്രതിസന്ധികളില്‍ നിന്ന് പദ്ധതികളിലേക്ക്..
പത്താം വയസ്സില്‍ അച്ഛന്‍റെ മരണവും പാതിവഴിയില്‍ പഠിപ്പ് മുടങ്ങിയതും അടക്കമുളള കടുത്ത പ്രതിസന്ധികളില്‍ തളരാത്ത തന്നെ കാലത്തിന് തോല്‍പ്പിക്കാനാവില്ലെന്ന് മേനോന് ഉറപ്പുണ്ടായിരുന്നു. പാലക്കാട് മൂലങ്കോട് ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ അഞ്ചുമക്കളില്‍ നാലാമനായി ജനിച്ച മേനോന് കുറച്ചൊക്കെ കച്ചവട പാരമ്പര്യമുണ്ടായിരുന്നു. പിതാവ് വിശ്വനാാഥ മേനോന്‍  തൃശൂരില്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനി നടത്തിയിരുന്നു. മേനോന്‍ കുട്ടിയായിരിക്കെ അച്ഛന്‍ മരിച്ചു. പിന്നീട് ബിസിനസ് ഏറ്റെടുത്ത് നടത്താനുളള സാഹചര്യം കുടുംബത്തില്‍ ആര്‍ക്കും ഇല്ലാതെ പോയി. അങ്ങനെ കമ്പനി മറ്റൊരാള്‍ക്ക് കൈമാറി. 

ഇതിനിടയില്‍ മേനോന്‍ പഠനവും മറ്റുമായി മുന്നോട്ട് പോയി. തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ ചേര്‍ന്നെങ്കിലും മനസ്സ് അതില്‍ ഉറച്ചു നിന്നില്ല. വീട്ടിലെ സാമ്പത്തിക ക്ലേശങ്ങള്‍ അത്ര വലുതായിരുന്നു. 

പി.എന്‍.സി മേനോൻ. Image Credit:Fb/PNC Menon

അമ്മയുടെ രോഗാവസ്ഥ, കുടുംബത്തില്‍ സ്ഥിര വരുമാനം ഇല്ലാത്തതിന്‍റെ ബുദ്ധിമുട്ടുകള്‍ എല്ലാം കൂടി മേനോനെ വലച്ചു. പഠിച്ച് ഒരു ജോലി ലഭിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. ജോലി ലഭിക്കുമോയെന്ന് പോലും  ഉറപ്പില്ല. എങ്കില്‍ എന്തുകൊണ്ട് സ്വയം ഒരു സംരംഭകനായിക്കൂടാ എന്ന ചിന്തയാണ് കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ ബിസിനസിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. 

ADVERTISEMENT

ഇന്‍റീരിയര്‍ ഡിസൈനിങ്ങിനെക്കുറിച്ച് അന്ന് കാര്യമായ ധാരണയൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും അങ്ങനെയൊരുപദ്ധതി മനസ്സിലേക്ക് വന്നതിനെ ഫേറ്റ് എന്ന ഒറ്റ വാക്കില്‍ ഒതുക്കാനാണ് മേനോന്‍ ഇഷ്ടപ്പെടുന്നത്. ബിസിനസിന്‍റെ തുടക്കം നാട്ടിലായിരുന്നെങ്കിലും കേരളത്തിലേക്കാള്‍  കച്ചവടത്തിനും വളര്‍ച്ചയ്ക്കും കൂടുതല്‍ യോജിക്കുക ഗള്‍ഫ് രാജ്യങ്ങളാണെന്ന ധാരണയും മനസില്‍ രൂപപ്പെട്ടു. 

ഗ്ലോബല്‍ ബിസിനസുകാരന്‍ എന്ന തലത്തിലേക്ക് എത്തിപ്പെടാന്‍ നിമിത്തമായതും ഈ ചിന്തയാണ്. മരം കൊണ്ടുളള ഫര്‍ണിച്ചര്‍ നിമിക്കുന്ന ചെറിയ യൂണിറ്റിലാണ് ആദ്യം കൈവച്ചത്. അതോടൊപ്പം തന്നെ ഇന്‍റീരിയര്‍ വര്‍ക്കുകളും ഏറ്റെടുത്തു. 

മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യാനുളള വിമുഖത മൂലമാണ് ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റിനായി പോലും കാത്തുനില്‍ക്കാതെ അദ്ദേഹം സംരംഭങ്ങളെ കൂട്ടുപിടിച്ചത്.  വിദേശരാജ്യങ്ങള്‍ തട്ടകമായതും വിധിവിഹിതം എന്ന് അദ്ദേഹം പറയും.

ഒമാനിലേക്ക് വഴിതുറന്ന അദാവി
നാട്ടില്‍ സംരംഭം തുടങ്ങിയ കാലത്ത് വീടുകളുടെയും ഓഫിസുകളുടെയും ചെറിയ ചെറിയ ഇന്‍റീരിയര്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് അതുമായി സംസ്ഥാനത്തുടനീളം സഞ്ചരിച്ചിരുന്നു. അതിന്‍റെ ഭാഗമായി കൊച്ചിയിലെ ഒരു ഹോട്ടലിലുമെത്തി. അവിടെ ലോബിയില്‍ ഇരുന്ന ഒമാന്‍ ആര്‍മിയിലെ ക്യാപ്റ്റൻ സുലൈമാന്‍ അല്‍ അദാവിയെ  (അദ്ദേഹം പിന്നീട് ബ്രിഗേഡിയര്‍ ജനറലായി റിട്ടയര്‍ ചെയ്തു) പരിചയപ്പെട്ടു. അദാവി ഒരു ഫിഷിങ്ബോട്ട് വാങ്ങുന്നതിനാണ് കൊച്ചിയിലെത്തിയത്.

ഇന്‍റീരിയര്‍ ഡിസൈനിങ്ങിനെക്കുറിച്ച് വലിയ ആവേശത്തോടെ അതിലേറെ ആധികാരികതയോടെ സംസാരിക്കുന്ന  മേനോന്‍റെ ഊര്‍ജ്ജസ്വലതയും പദ്ധതികളും സ്വപ്നങ്ങളും അദാവിയെ ആകര്‍ഷിച്ചു. ഒമാനിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും അദാവിയും മേനോനോട് പറഞ്ഞു. മേനോന്‍ ആ രാജ്യത്ത് വലിയ സാധ്യതകളുണ്ടെന്ന് തിരിച്ചറിഞ്ഞു. 

അദാവി ഒമാനിലേക്ക് ക്ഷണിക്കുക കൂടി ചെയ്തപ്പോള്‍ വിധി പിഎന്‍സിക്ക് മുന്നില്‍ അവസരങ്ങളുടെ ഒരു വലിയ വാതില്‍ തുറന്ന് കൊടുത്തു. 

അദാവി മടങ്ങിക്കഴിഞ്ഞപ്പോഴാണ് മേനോന്‍ ചിരിയോടെ ഒരു കാര്യം ഓര്‍ത്തത്. എവിടെയാണ് ഈ ഒമാന്‍. പഠനകാലത്ത് വാങ്ങി സൂക്ഷിച്ചിരുന്ന ഒരു വേള്‍ഡ് മാപ്പ് വീട്ടില്‍ വന്ന് പൊടിതട്ടിയെടുത്ത് അതില്‍ ഒമാന്‍ എന്ന രാജ്യത്തിന്‍റെ സ്ഥാനം കണ്ടുപിടിച്ചു.

∙ ഒമാനിലേക്ക് പറന്ന സ്വപ്നങ്ങള്‍
50 രൂപയുടെ പോക്കറ്റ് ബാലന്‍സുമായി ഒമാനില്‍ വന്നിറങ്ങുമ്പോള്‍  വിജയിക്കുമെന്ന കാര്യത്തില്‍ മേനോന് സംശയമുണ്ടായില്ല. സ്വന്തം കഴിവുകളില്‍ അത്രകണ്ട് വിശ്വാസമായിരുന്നു.  അദാവിയുമായി കുടിയാലോചിച്ചപ്പോള്‍  ഇന്‍റീരിയര്‍ ബിസിനസ്  ചെയ്യാന്‍ അദ്ദേഹവും ഉപദേശിച്ചു.

പക്ഷെ എങ്ങനെ മൂലധനം കണ്ടെത്തും എന്നത് കീറാമുട്ടിയായി. രണ്ടുപേരുടെ കയ്യിലും മുതലിറക്കാന്‍ പൈസയില്ല. ബാങ്ക് ലോണിനെ ആശ്രയിക്കാമെന്ന് തീരുമാനമായി. 3000 റിയാലാണ് ആകെ ലോണ്‍ കിട്ടിയത്.  ഓഫിസും ജീവനക്കാരുമൊന്നും ഈ തുകയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. തത്കാലം ബിസിനസ് തുടങ്ങി വയ്ക്കാനായി ഒരു സെക്കന്‍ഡ് ഹാന്‍ഡ് നോണ്‍ ഏ.സി. പിക്കപ്പ് വാന്‍ എടുത്തു. 50 ഡിഗ്രി സെല്‍ഷ്യസ് ചൂടുളള സമയത്ത് ഈ പിക്കപ്പ് വാനില്‍ അദ്ദേഹം യാത്ര ചെയ്തത് 1.75 ലക്ഷം കിലോമീറ്ററാണ്. 

മാസങ്ങള്‍ നീണ്ട ആ യാത്രക്കിടയില്‍ മരുഭൂമികളും വികസനം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇടങ്ങളുമെല്ലാം പിന്നിട്ടു. സര്‍വീസസ് ആന്‍ഡ് ട്രേഡ് കമ്പനി എന്നായിരുന്നു തുടക്കത്തില്‍ സ്ഥാപനത്തിന്‍റെ പേര്. എസ്.ടി.സി എന്ന് ചുരുക്കപ്പേര്. ഏതായാലും ഈ യാത്ര കൊണ്ട് ഒരു ഗുണമുണ്ടായി. ഒമാനില്‍ വ്യാപകമായി ഈ കമ്പനി അറിയപ്പെട്ടു. 

പ്രാരംഭഘട്ടത്തില്‍ വലിയ കരാറുകളൊന്നും ലഭിക്കില്ലെന്ന തിരിച്ചറിവുളളതു കൊണ്ട് നാട്ടില്‍ പരീക്ഷിച്ച അതേ ശൈലി തന്നെയാണ് അവിടെയും പയറ്റിയത്.

വീടുകളൂടെയും ഓഫിസുകളുടെയും ഇന്‍റീരിയര്‍ ജോലികള്‍ ഏറ്റെടുത്തു.  ഫോട്ടോ സ്റ്റുഡിയോയുടെ വര്‍ക്കാണ് ആദ്യം കിട്ടിയത്. അതിന്‍റെ ഉള്‍വശം മനോഹരമാക്കണം. സമാനമേഖലയിലെ ഇതര ബിസിനസുകാരില്‍ നിന്ന് വ്യത്യസ്തമായി കലാപരമായ മനസ്സുളളയാളായിരുന്നു മേനോന്‍. അപാരമായ സൗന്ദര്യബോധമുളള വ്യക്തി. സകല കഴിവുകളും വിനിയോഗിച്ച് മേനോന്‍ സ്റ്റുഡിയോയുടെ ഇന്‍റീരിയര്‍ അതിമനോഹരമാക്കി. സംഭവം കണ്ടറിഞ്ഞ ആളുകള്‍ മറ്റുളളവരോട് അതിനെക്കുറിച്ച് വാചാലരായി. അങ്ങനെ മൗത്ത് പബ്ലിസിറ്റിയിലൂടെ മേനോന്‍റെ സ്ഥാപനത്തിന് ധാരാളം ഓര്‍ഡറുകള്‍ ലഭിച്ചു. ഓഫിസ് ഇല്ലാത്തതു കൊണ്ട് പിക്ക് അപ്പ് വാനും കയ്യിലെ ബ്രീഫ് കേസുമായിരുന്നു പണിശാല. ഈ സാഹചര്യത്തെ പില്‍ക്കാലത്ത് മേനോന്‍ വിശദീകരിച്ചത് ഇങ്ങനെ.

'കടലില്‍ പോയി മീന്‍പിടിച്ച് അത് മാര്‍ക്കറ്റില്‍ വിറ്റ് വീട്ടിലേക്ക് മടങ്ങുന്നതു പോലെയായിരുന്നു ഞങ്ങളുടെ ബിസിനസും. വിജയിക്കുമോ നിലനില്‍ക്കുമോ വളരുമോ എന്നൊന്നും അറിഞ്ഞുകൂടാ. പക്ഷെ ചെയ്യുന്ന ജോലി ഏറ്റവും മികച്ചതാക്കാന്‍ ശ്രദ്ധിച്ചിരുന്നു'. അന്നും ഇന്നും പിഎന്‍സിയുടെ ഏറ്റവും വലിയ മേന്മയായി എല്ലാവരും എടുത്തു പറയുന്നത് ഈ രണ്ട് കാര്യങ്ങളാണ്.

ഒന്ന് മറ്റുളളവരില്‍ നിന്ന് വ്യത്യസ്മായി മൗലികമായ ശൈലിയിലുളള ഡിസൈനുകള്‍. അത് ഏറ്റവും മനോഹരമായും ഗുണമേന്മയോടും ചെയ്യണമെന്ന നിഷ്‌കര്‍ഷത.

∙ പടിപടിയായി വളര്‍ച്ച
പക്ഷെ ഇതുകൊണ്ടൊന്നും വളര്‍ച്ച അത്ര എളുപ്പമായിരുന്നില്ല. യൂറോപ്പിലെ വമ്പന്‍ കമ്പനികള്‍ ഒമാനിലെ ഇന്‍റീരിയര്‍ ഡിസൈന്‍ മേഖലയില്‍ ആഴത്തില്‍ വേരോടിയിരുന്ന കാലമാണത്. അവരുമായി ഒരു മത്സരത്തിനുളള സാധ്യത പോലുമില്ല. കാരണം അവര്‍ ചെയ്യുന്നത് വമ്പന്‍ പ്രൊജക്ടുകളാണ്. വലിയ ട്രേഡ് സെന്‍ററുകള്‍ മുതല്‍ രാജകൊട്ടാരങ്ങളുടെ വരെ ഡിസൈനുകള്‍. അതുകൊണ്ട് തന്നെ മേനോന്‍ ആ ഭാഗത്തെക്കുറിച്ച് ചിന്തിച്ചതു കൂടിയില്ല.

പടിപടിയായുളള വളര്‍ച്ച മാത്രമായിരുന്നു മനസില്‍. ലഭിക്കുന്ന ഓരോ വര്‍ക്കും പമമാവധി നന്നായി ചെയ്യാന്‍ ശ്രമിച്ചു. അതിലെ പുതുമ പരക്കെ ചര്‍ച്ചാവിഷയമായി. ആരാണ് ഇതിന് പിന്നിലെന്ന് ആളുകള്‍ അന്വേഷിച്ച് തുടങ്ങി. ഉപഭോക്താക്കളെ സംബന്ധിച്ച് ആര്  ചെയ്യുന്നു എന്നതിലുപരി എന്ത് ചെയ്യുന്നു എങ്ങനെ ചെയ്യുന്നു എത്രകണ്ട് മനോഹരമാവുന്നു എന്നതായിരുന്നു പ്രശ്‌നം. ഈ യാഥാഥ്യം മനസില്‍ വച്ചാണ് മേനോന്‍ തന്‍റെ അടിത്തറ ശക്തമാക്കിയത്. 

8 വര്‍ഷത്തിനുളളില്‍ ഒമാനിലെ ഏറ്റവും മികച്ച ഇന്‍റീരിയര്‍ ഡിസൈന്‍ സ്ഥാപനങ്ങളിലൊന്നായി കമ്പനി വളര്‍ന്നു. ഓഫിസും സ്റ്റാഫും സംവിധാനങ്ങളും സന്നാഹങ്ങളും എല്ലാമുണ്ടായി. പത്ത് വര്‍ഷം പിന്നിട്ടപ്പോഴേക്കും കമ്പനി ഒന്നാം സ്ഥാനത്ത് എത്തി. ഇന്നും ആ പദവി നിലനിര്‍ത്തുന്നു. 

ഒമാനിലെ  രാജകൊട്ടാരത്തിന്‍റെ ഇന്‍റീരിയര്‍ ചെയ്യാന്‍ അവസരം ലഭിച്ചതാണ് മേനോന്‍റെ വളര്‍ച്ചയില്‍ വലിയ കുതിച്ചുചാട്ടം സൃഷ്ടിച്ചത്. മേനോന്‍റെ പ്രഫഷനലിസവും ഗുണമേന്മയും രാജകുടുംബാംഗങ്ങളില്‍ വലിയ മതിപ്പുണ്ടാക്കി.  അദ്ദേഹം ഒരു മുതല്‍ക്കൂട്ടാണെന്ന് അവര്‍ക്ക് തോന്നി. പിന്നീട് അവസരങ്ങളുടെ കുത്തൊഴുക്കായിരുന്നു. അതും സ്വപ്നങ്ങള്‍ക്കപ്പുറം നില്‍ക്കുന്ന മെഗാ പ്രൊജക്ടുകള്‍. സുല്‍ത്താനും കുടുംബാംഗങ്ങള്‍ക്കും വേണ്ടിയുളള കൊട്ടാരങ്ങള്‍, ആഢംബര വസതികള്‍, പളളികള്‍, ഹോട്ടലുകള്‍, ഫ്‌ളാറ്റുകള്‍...എന്നു വേണ്ട കോടികള്‍ കൊണ്ട് അമ്മാനമാടുന്ന പല പദ്ധതികളും അവര്‍ എസ്.ടി.സി യെ വിശ്വസിച്ച് ഏല്‍പ്പിച്ചു. 

∙നിർമാണമേഖലയിലേക്ക് ഒരു ചുവടുവയ്പ്
ഇക്കാലയളവില്‍ ഇന്‍റീരിയര്‍ ഡിസൈനിങ്ങില്‍ നിന്നും കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്ക് തിരിയാനുളള നിര്‍ണ്ണായ തീരുമാനവും എടുത്തു.  ഒമാനില്‍ നിന്ന് ഖത്തറിലേക്കും ദുബായിലേക്കും ബിസിനസ് സാമ്രാജ്യം വിപുലീകരിച്ചു. ശോഭ എന്‍ജിനീയറിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനി ആരംഭിക്കുന്നത് ഈ കാലയളവിലാണ്. ഭാര്യ ശോഭയുടെ പേരില്‍ നിന്നാണ് ബ്രാന്‍ഡ് നെയിം രൂപപ്പെടുത്തിയത്. എന്നാല്‍ ഭംഗി എന്നും ആകര്‍ഷകമെന്നും അർഥം കല്‍പ്പിക്കപ്പെടുന്ന ഈ ബ്രാന്‍ഡ് നെയിം സ്വീകരിച്ചതോടെ സംരംഭം നാള്‍ക്കുനാള്‍ ശോഭിക്കാന്‍ തുടങ്ങി.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി എണ്ണിയാല്‍ തീരാത്ത കെട്ടിടങ്ങളും ഓഫിുകളും വീടുകളും ശോഭ ഗ്രൂപ്പ് നിർമിച്ചു. ബ്രൂണയ് സുല്‍ത്താനു വേണ്ടി നിര്‍മ്മിച്ച കൊട്ടാരമായിരുന്നു മേനോന്‍റെ മാസ്റ്റര്‍ പീസ്. അത് അദ്ദേഹത്തിന് ആഗോള ഖ്യാതി നേടിക്കൊടുത്തു. മാധ്യമങ്ങള്‍ അത് ആഘോഷിക്കുകയും ശോഭ ഗ്രൂപ്പ് ആഗോള ബ്രാന്‍ഡായി മാറുകയും ചെയ്തു. 

പി.എന്‍.സി എന്ന ഷോര്‍ട്ട്‌നെയിമിന്‍റെ പൂര്‍ണ്ണരൂപം പോലും മാറ്റിയെഴുതപ്പെട്ടു. പെര്‍ഫക്ഷന്‍-നോ നോണ്‍സെന്‍സ്-കമ്മിറ്റ്‌മെന്‍റ് എന്നിങ്ങനെയെല്ലാം വ്യാഖ്യാനിക്കപ്പെട്ടു. 

∙ ജന്മനാട്ടിലേക്ക്..
ആഗോളതലത്തില്‍ നേട്ടങ്ങള്‍ കൊയ്യുമ്പോഴും പിറന്ന നാട്ടില്‍ തന്‍റെ സേവനങ്ങള്‍ എത്തിക്കണമെന്ന വാശി മൂലമാണ് 1995 ല്‍ ശോഭ ഡവലപ്പേഴ്‌സ് ആരംഭിച്ചത്.  പിന്നീട് അത് ശോഭ ലിമിറ്റഡായി മാറി. ബെംഗളൂരുവിലായിരുന്നു ആസ്ഥാനം. പ്രീമിയം ലക്ഷ്വറി അപ്പാര്‍ട്ടുമെന്‍റുകളിലായിരുന്നു തുടക്കം. മേനോന്‍റെ നിർമാണപ്രക്രിയയിലെ പൂര്‍ണ്ണത മനസിലാക്കിയ ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി ഇന്‍ഫോസിസിന്‍റെ ക്യാംപസ് നിർമിക്കുന്ന ജോലി മേനോനെ ഏല്‍പ്പിച്ചു. അതിനെ തുടര്‍ന്ന് വിസ്മയകരമായ നിരവധി കെട്ടിടങ്ങള്‍ ശോഭ ഡവലപ്പേഴ്‌സ് നിർമിച്ചു.

കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഇന്‍ഫോസിസിന്‍റെ കെട്ടിടങ്ങളുടെ നിർമാണവും ഇന്‍റീരിയര്‍ ഡിസൈനും ശോഭ ഗ്രൂപ്പാണ് ചെയ്യുന്നത്. ഇതിലും മികവോടെയും വിശ്വാസ്യതയോടെയും ഈ ജോലി മറ്റൊരാള്‍ക്ക് ചെയ്യാനാവില്ല എന്ന തിരിച്ചറിവാണ് ഇതിന് പിന്നിലെന്ന് ഇന്‍ഫോസിസ് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. 

മേനോന്‍റെ വ്യക്തിത്വത്തിന്‍റെ പ്രത്യേകതയും തൊഴിലിലെ ആത്മാര്‍ത്ഥതയും അറിയാന്‍ ചെറിയ ഒരു ഉദാഹരണം പറയാം. ഒരിക്കല്‍ ഇന്‍ഫോസിസിന്‍റെ ഒരു കെട്ടിട നിർമാണം നടക്കുന്നു. മൂന്നാം നിലയുടെ ജോലികള്‍ പൂര്‍ത്തിയാക്കിയത് അധികൃതര്‍ വന്ന് കണ്ട് ഇഷ്ടം അറിയിക്കുന്നു. ശോഭ ഗ്രൂപ്പിന്‍റെ പ്രതിനിധികളും സന്തുഷ്ടരാവുന്നു. അടുത്ത ദിവസം മേനോന്‍ കെട്ടിടം സന്ദര്‍ശിക്കാനെത്തുന്നു. മൂന്നാം നിലയിലെ ടൈല്‍സ് അദ്ദേഹത്തിന് ഇഷ്ടമായില്ല. പതിനായിരം സ്‌ക്വയര്‍ഫീറ്റിലും ടൈല്‍സ് പൊളിച്ച് പുതിയ ടൈല്‍സ് പാകാന്‍ നിര്‍ദ്ദേശിച്ചു. ഈ പുനര്‍ക്രമീകരണത്തില്‍ മേനോന് ലക്ഷങ്ങള്‍ നഷ്ടം വരും. പക്ഷെ തന്‍റെ ലാഭനഷ്ടങ്ങളേക്കാള്‍ അദ്ദേഹം മുന്‍ഗണന നല്‍കിയത് ഗുണപരതയ്ക്കായിരുന്നു. 

കാലത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് ഇന്ത്യയിലെ ഓഫിസുകളും വീടുകളം അപ്പാര്‍ട്ട്‌മെന്‍റുകളും പരിഷ്‌കരിക്കേണ്ടി വന്നപ്പോഴും ആ ദൗത്യം ഏറ്റവും ഫലപ്രദമായി നിര്‍വഹിക്കാനുളള ചുമതല ആളുകള്‍ ഏല്‍പ്പിച്ചത് ശോഭ ഗ്രൂപ്പിനെയായിരുന്നു. 

ലക്ഷ്വറി അപ്പാര്‍ട്ടുമെന്‍റുകളും വില്ലകളും കോര്‍പറേറ്റ് ഓഫീസുകളും കണ്‍വന്‍ഷന്‍ സെന്‍ററുകളും മള്‍ട്ടിപ്ലക്‌സുകളും ക്ലബ് ഹൗസുകളുമെല്ലാം പുതിയ രൂപഭാവങ്ങളില്‍ നിർമിക്കപ്പെട്ടു. 

സാധാരണഗതിയില്‍ സബ്‌കോണ്‍ട്രാക്‌ടേഴ്‌സിന് ചുമതല വീതിച്ചു നല്‍കി മാറി നില്‍ക്കുകയാണ് പലരും ചെയ്യുന്നത്. അതേസമയം ശോഭ ഗ്രൂപ്പ് നേരിട്ട് തന്നെ എല്ലാ ചുമതലകളും നിര്‍വഹിക്കുന്നു. നിർമാണത്തിന് ആവശ്യമായ സാമഗ്രികള്‍ പോലും കമ്പനി നേരിട്ട് നിര്‍മ്മിക്കുന്നു. കോണ്‍ക്രീറ്റ്, മെറ്റല്‍, വുഡ് എന്നിവയെല്ലാം ഈ തരത്തില്‍ ഉത്പാദിപ്പിക്കുന്നു. ശോഭ ട്രെയിനിങ് അക്കാദമി എന്ന പേരില്‍  തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനുളള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 

ഗുണമേന്മയ്ക്കായി ആരും എടുക്കാത്ത റിസ്‌കുകള്‍ എടുത്തിട്ടുണ്ട് മേനോന്‍. ബെംഗളുരൂവിലെ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്‍റിന്‍റെ നിർമാണത്തിനായി ഒമാനിലെ യൂണിറ്റില്‍ നിന്നും 100 ലധികം തൊഴിലാളികളെ വിമാനത്തില്‍ കൊണ്ടു വന്ന് എല്ലാവരെയും നടുക്കി കളഞ്ഞു മേനോന്‍. 

∙ കേരളത്തിന്‍റെ ഗ്രാമശോഭ..
സ്വന്തം രാജ്യത്തെ മറക്കാത്ത മേനോന്‍ എന്തുകൊണ്ട് ജന്മനാട്ടില്‍ സേവനം ലഭ്യമാക്കുന്നില്ല എന്ന സന്ദേഹം ഉയരും മുന്‍പ് തൃശൂരില്‍ ശോഭ സിറ്റി സ്ഥാപിച്ചുകൊണ്ട് സാന്നിദ്ധ്യം അറിയിച്ചു. രാജ്യത്ത് നാളിതുവരെ ശോഭ ഗ്രൂപ്പിന്‍റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടത് നൂറുകണക്കിന് പ്രൊജക്ടുകളാണ്. വിവിധ സംസ്ഥാനങ്ങളിലായി അത് പരന്നു കിടക്കുന്നു. ദശലക്ഷകണക്കിന് സ്‌ക്വയര്‍ ഫീറ്റുകള്‍ നിര്‍മ്മിച്ച് കൂട്ടി പുതിയ ചരിത്രമെഴുതിക്കഴിഞ്ഞു മേനോന്‍. പ്രവാസി ഭാരതീയ സമ്മാന്‍ ഉള്‍പ്പെടെ നൂറുകണക്കിന് പുരസ്‌കാരങ്ങളും തേടിയെത്തി. 

കെട്ടിട നിർമാണ രംഗത്ത് യാതൊരു വിധ പരിശീലനങ്ങളും ലഭിക്കാത്ത ഒരാള്‍ കൈവരിച്ച അഭുതപൂര്‍വമായ ഈ നേട്ടം അതുകൊണ്ട് തന്നെ ഒരു മഹാവിസ്മയമായി നിലകൊളളുന്നു. ഇന്‍ഫോസിസിന് പുറമെ, താജ് ഹോട്ടല്‍സ്, എച്ചി.പി, ലീല വെഞ്ചേഴ്‌സ് എന്നിങ്ങനെ നിരവധി വമ്പന്‍ ബ്രാന്‍ഡുകള്‍ തങ്ങളുടെ നിർമാണസംരംഭങ്ങളുടെ ചുമതല ശോഭ ഗ്രൂപ്പിനെയാണ് വര്‍ഷങ്ങളായി ഏല്‍പ്പിക്കുന്നത്. 

ഇതിനിടയില്‍ ശോഭ ഗ്രൂപ്പിന്‍റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ (സി.എസ്.ആര്‍) ഭാഗമായി ഏറെ പ്രത്യേകതയുളള ഒരു പദ്ധതിക്കും രൂപം കൊടുത്തു.  പാലക്കാട് ജില്ലയിലെ വടക്കന്‍ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകള്‍ ദത്തെടുത്തു കൊണ്ട് കേരളത്തില്‍ അതുവരെ ആരും പരീക്ഷിക്കാത്ത മാതൃകയും മേനോന്‍ കാട്ടി.

ഒരു നാട് എങ്ങനെ പരമാവധി മേന്മയുളളതാക്കാം എന്നതായിരുന്നു ആ പരീക്ഷണം.ദാരിദ്യേരേഖയ്ക്ക് താഴെയുളള ആയിരകണക്കിന് കുടുംബങ്ങളെ കൈപിടിച്ചുയര്‍ത്തുക എന്നതാണ് ഈ പദ്ധതിയിലുടെ ലക്ഷ്യമിടുന്നത്. 'ഗ്രാമശോഭ' എന്ന ഈ പദ്ധതിയിലൂടെ രണ്ട് ഗ്രാമങ്ങള്‍ അടിമുടി ഉടച്ചു വാര്‍ത്തു ശോഭ ഗ്രൂപ്പ്.

രാജ്യാന്തര നിലവാരത്തിലുളള വിദ്യാഭ്യാസവും ചികിത്സാ സൗകര്യവും അടക്കമുളള ജീവിതസൗകര്യങ്ങളാണ് ഈ നാടിന് ലഭ്യമായത്. ആരോരുമില്ലാത്ത അമ്മമാരെ ഏറ്റെടുത്ത് പരിപാലിക്കുന്ന വൃദ്ധസദനങ്ങള്‍ക്ക് പോലുമുണ്ട് ആഗോളനിലവാരം.

ആയിരത്തോളം കുട്ടിളുടെ പഠനം ഏറ്റെടുത്ത് നടത്തുന്ന ശോഭാ അക്കാദമിയില്‍ പഠനവും യാത്രയും ഭക്ഷണവും അടക്കം സൗജന്യം. ലോകത്ത് എവിടെയും ഉന്നതവിദ്യാഭ്യാസം ചെയ്യാനുളള സൗകര്യങ്ങളും ഇവിടെ ഒരുക്കുന്നു. 

പ്രഫഷനല്‍ കോളജുകളില്‍ പ്രവേശനം നേടാന്‍ സഹായിക്കുന്ന പ്രത്യേക പരിശീലനം അടക്കം ഇവിടെ നിന്ന് ലഭ്യമാകുന്നു. ഭൂരഹിതര്‍ക്ക് സൗജന്യമായി ഭൂമി നല്‍കുക, സീനിയര്‍ സിറ്റിസണ്‍സ് ഹോം, ശോഭ ഹെല്‍ത്ത് കെയര്‍ സെന്‍റര്‍, വിധവകളെയും കുട്ടികളെയും ഏറ്റെടുത്ത് സംരക്ഷിക്കുക അടക്കം നിരവധി സേവനങ്ങള്‍ ശോഭ ഗ്രൂപ്പ് ഈ ഗ്രാമങ്ങളില്‍ ലഭ്യമാക്കുന്നു.

∙ ഭൂമിയിലെ സ്വര്‍ഗ്ഗം
​മേനോന്‍റെ മികവിന്‍റെ ആഴം അടുത്തറിഞ്ഞ ദുബായിലെ മെയ്ദാന്‍ ഗ്രൂപ്പ് 1100 ഏക്കറില്‍ 'ഭൂമിയിലെ സ്വര്‍ഗ്ഗം' നിർമിക്കുക എന്ന സ്വപ്നപദ്ധതിയില്‍ ശോഭ ഗ്രൂപ്പുമായി കൈകോര്‍ത്തു. ദുബായിലെ ഏറ്റവും ചെലവേറിയ രണ്ട് പദ്ധതികളും ശോഭ ഗ്രൂപ്പിന്‍റെ നേതൃത്വത്തിലാണ് പൂര്‍ത്തിയായത്. ഒന്ന് റഷിദ് അല്‍ മക്തും സിറ്റി ഡിസ്ട്രിക്ട് വണ്ണും 35,000 കോടി ബജറ്റിലാണ് നിര്‍മിക്കപ്പെട്ടത്. ലക്ഷ്വറി വില്ലകളും നൂറോളം ഹോട്ടലുകളും ഏഴ് കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ലോകത്തിലെ ഏറ്റവും വലിയ ജലപാതകളും പാര്‍ക്കും ഉള്‍പ്പെടുന്ന പ്രൊജക്ട്.

മേനോന്‍റെ സ്വന്തം ഉടമസ്ഥതയിലുളള മറ്റൊരു വിസ്മയ പദ്ധതിയാണ് 8 ദശലക്ഷം കിലോമീറ്ററില്‍ പണിയുന്ന ശോഭ ഹാര്‍ട്ട് ലാന്‍റ്. ഇതിന്‍റെ വിറ്റുവരവ് 24,000 കോടിയാണെന്ന് പറയപ്പെടുന്നു. 300 വില്ലകളും 3000 അപ്പാര്‍ട്ട്‌മെന്‍റുകളും രാജ്യാന്തര വിദ്യാലയങ്ങളും ഹോട്ടലുകളും  ഉള്‍പ്പെട്ട മെഗാ പദ്ധതി. 

ബിസിനസ് മേഖലയില്‍ അരനൂറ്റാണ്ടിലേറെക്കാലത്തെ അനുഭവ പരിചയമുളള അദ്ദേഹം സംരംഭകരോട് ഒന്നേ പറയാറുളളു.'മികവിലും ഒപ്പം വേഗതയിലും ശ്രദ്ധിക്കണം. നിങ്ങളൂടെ ഔട്ട്പുട്ടിന്‍റെ അളവ് വർധിപ്പിക്കണം. കുറുക്കുവഴികള്‍ വിജയത്തിലെത്തിക്കില്ല. അധ്വാനനമില്ലാതെ ഒന്നും യാഥാര്‍ഥ്യമാവില്ല' വിശ്വസ്തനായിരിക്കുക എന്നതാണ് അദ്ദേഹം സംരംഭകസമൂഹത്തേിന് നല്‍കുന്ന ഏറ്റവും വലിയ അനുഭവപാഠം. ഉപഭോക്താക്കളോടും ജീവനക്കാരോടും പൊതുസമൂഹത്തോടും തികഞ്ഞ വിശ്വസ്തത പുലര്‍ത്തുക. ബാക്കിയെല്ലാം നമ്മെ തേടി വരുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 

സമ്പത്തിന്‍റെ പാതി അശരണര്‍ക്ക്..
ഭൗതികജീവിതത്തില്‍ ഒരു മനുഷ്യന് കൈവരിക്കാവുന്ന ഉയരങ്ങളുടെ പാരമ്യതയും കടന്ന് വളര്‍ന്ന മേനോന്‍ ഒരു ഘട്ടമെത്തിയപ്പോള്‍ പണം സമ്പാദിച്ചു കൂട്ടുന്നതിലല്ല, അത് ഇല്ലാത്തവരുമായി പങ്ക് വയ്ക്കുമ്പോഴാണ് അര്‍ത്ഥപൂര്‍ണ്ണമാകുന്നതെന്ന് വിശ്വസിച്ചു. അതുവരെയുളള സമ്പത്തിന്‍റെ 50% ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം നീക്കി വച്ചു. സഹസ്രകോടികളാണ് ഈ വിധത്തില്‍ അദ്ദേഹം അശരണര്‍ക്കായി പകുത്തുകൊടുത്തത്. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ വിഷമിക്കുന്ന പട്ടിണിപ്പാവങ്ങളുടെ ക്ഷേമത്തിനായി ഈ ധനം ഉപയോഗിക്കുന്നു. ഇതിനെ തന്‍റെ ഔദാര്യമെന്നോ മഹാമനസ്‌കതയെന്നോ വിശേഷിപ്പിച്ചാല്‍ മേനോന്‍ എതിര്‍ക്കും. അദ്ദേഹത്തിന്‍റെ ഭാഷ്യം മറിച്ചാണ്.

'ഞാന്‍ സമ്പന്നനായത് പൊതുസമൂഹത്തില്‍ നിന്ന് ലഭിച്ച പണം കൊണ്ടാണ്. അതില്‍ ഒരു വിഹിതം അവര്‍ക്ക് തിരിച്ചുകൊടുക്കുക എന്നത് എന്‍റെ കടമയും ബാധ്യതയുമാണ്.'

കടപ്പാട്, നന്ദി എന്നീ വാക്കുകള്‍ക്കും വലിയ വിലയും അര്‍ത്ഥവുമുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 'ഒമാന്‍ ക്രിയേറ്റഡ് മീ' എന്ന് മേനോന്‍ കൂടെക്കൂടെ പറയും. കേവലം 50 രൂപയുമായി ഒമാനില്‍ വിമാനം ഇറങ്ങിയ തന്നെ  ഇന്ന് കാണുന്ന തലത്തിലേക്ക് വളര്‍ത്തിയ ഒമാന് അദ്ദേഹം തിരിച്ചുകൊടുത്തത് പല തലത്തിലാണ്. അതിലൊരു പദ്ധതി പാവപ്പെട്ട 300 ഒമാന്‍ പൗരന്‍മാര്‍ക്ക് സൗജന്യമായി വീട് വച്ച് കൊടുത്തുകൊണ്ടാണ്. 

ആദ്യഗുരു അമ്മയാണെന്നും സ്ത്രീകള്‍ സമൂഹത്തിന്‍റെ നെടും തൂണാണെന്നും വിശ്വസിക്കുന്ന മേനോന്‍ മാതൃത്വത്തെ ഈശ്വരസമാനമായി കാണുന്നു. അമ്മമാരെ ആദരിക്കാനായി 900 കോടിയില്‍ പരം രൂപയാണ് അദ്ദേഹം ദുബായ് സര്‍ക്കാരിലേക്ക് ദാനം ചെയ്തത്. അതോടൊപ്പം അളവറ്റ മറ്റ് ജീവകാരുണ്യപ്രവര്‍ത്തനങ്ങളും. മേനോന്‍റെ ജീവിതദര്‍ശനം ഇപ്രകാരമാണ്.

'നമ്മള്‍ ഈ ഭുമിയിലേക്ക് വന്നത് വെറും കയ്യോടെ. മടങ്ങി പോകേണ്ടതും വെറും കയ്യോടെ. അതിനിടയിലുളള ഇത്തിരി സമയം നമ്മള്‍ മൂലം സഹജീവികള്‍ സന്തോഷിക്കുന്നത് കാണുമ്പോള്‍ ലഭിക്കുന്ന ചാരിതാര്‍ത്ഥ്യമാണ് ഏറ്റവും പ്രധാനം. വാസ്തവത്തില്‍ ആ ഹൃദയങ്ങളിലാണ് നാം ജീവിക്കുന്നത്.'

ഈ നന്മകള്‍ക്ക് കാലം നല്‍കിയ സമ്മാനമാകാം ഫോര്‍ബ്‌സ് മാഗസിന്‍റെ ആഗോള റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുളള ഒമാന്‍ പൗരനാണ് മേനോന്‍. മേനോന്‍റെ കവര്‍ചിത്രവുമായി പുറത്തിറങ്ങിയ ഫോര്‍ബ്‌സ് അദ്ദേഹത്തിന് ലഭിച്ച ആഗോള അംഗീകാരത്തിന്‍റെ ഉത്തമനിദര്‍ശനമായി വിലയിരുത്തപ്പെടുന്നു.

English Summary:

The Success Story of PNC Menon, Founder of Sobha Developers