ഗിന്നസ് നേട്ടം ലക്ഷ്യമിട്ട് ബഹ്‌റൈനിൽ 5100 പേരുടെ ബംഗ്രാ നൃത്തം; റജിസ്ട്രേഷൻ പുരോഗമിക്കുന്നു
ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈനിൽ ബംഗ്രാ നൃത്ത പരിപാടി സംഘടിപ്പിക്കുന്നു.

മനാമ∙ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈനിൽ ബംഗ്രാ നൃത്ത പരിപാടി സംഘടിപ്പിക്കുന്നു. ദിസ് ഈസ് ബഹ്‌റൈനും പഞ്ചാബി വീർസയും ചേർന്നാണ് ഈ പരിപാടി ഒരുക്കുന്നത്. ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നാഷനൽ സ്റ്റേഡിയത്തിൽ വച്ച് പരിപാടി നടത്തും. 13 വയസ്സും അതിനുമുകളിലും പ്രായമുള്ള എല്ലാവർക്കും ഈ നൃത്തത്തിൽ പങ്കെടുക്കാം.
ഒരുമിച്ച് 5100 പേർ ബംഗ്രാ നൃത്തം ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇത് ഒരു പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കാൻ സഹായിക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. ഈ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് @punjabivirsa23bahrain എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി റജിസ്റ്റർ ചെയ്യാം. റജിസ്റ്റർ ചെയ്യുന്നവർക്ക് നൃത്തം പഠിക്കാനുള്ള വിഡിയോ ലിങ്ക് ലഭിക്കും.
പഞ്ചാബിലെ ഒരു ജനപ്രിയ നാടോടി നൃത്തമാണ് ബംഗ്രാ. സന്തോഷവും ആഘോഷവും പ്രകടിപ്പിക്കുന്ന ഒരു നൃത്തരൂപമാണിത്. സംഘാടകർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.