കുറഞ്ഞ നികുതി, നിയന്ത്രണങ്ങൾ, സുരക്ഷ , ഗോൾഡൻ വീസ എന്നിവയൊക്കെ കാരണം യുഎഇ എഫ്‍ഡിഐയെയും കമ്പനികളെയും അജ്മാൻ ന്യൂവെഞ്ചേഴ്സ് സെന്റർ ഫ്രീ സോൺ ആകർഷിക്കുന്നുവെന്ന് സിഇഒ ഋഷി സോമയ്യ പറഞ്ഞു.

കുറഞ്ഞ നികുതി, നിയന്ത്രണങ്ങൾ, സുരക്ഷ , ഗോൾഡൻ വീസ എന്നിവയൊക്കെ കാരണം യുഎഇ എഫ്‍ഡിഐയെയും കമ്പനികളെയും അജ്മാൻ ന്യൂവെഞ്ചേഴ്സ് സെന്റർ ഫ്രീ സോൺ ആകർഷിക്കുന്നുവെന്ന് സിഇഒ ഋഷി സോമയ്യ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറഞ്ഞ നികുതി, നിയന്ത്രണങ്ങൾ, സുരക്ഷ , ഗോൾഡൻ വീസ എന്നിവയൊക്കെ കാരണം യുഎഇ എഫ്‍ഡിഐയെയും കമ്പനികളെയും അജ്മാൻ ന്യൂവെഞ്ചേഴ്സ് സെന്റർ ഫ്രീ സോൺ ആകർഷിക്കുന്നുവെന്ന് സിഇഒ ഋഷി സോമയ്യ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്മാൻ ∙ യുഎഇയിൽ ആരംഭിച്ച ഏറ്റവും പുതിയ ഫ്രീ സോണായ അജ്മാൻ ന്യൂവെഞ്ചേഴ്‌സ് സെന്റർ ഫ്രീ സോൺ (എഎൻസിഎഫ്‍സെഡ്) രണ്ട് മാസത്തിനുള്ളിൽ 450-ലേറെ കമ്പനികളെ ആകർഷിച്ചു. യുഎഇയിൽ ഏകദേശം 47 മുതൽ 48 ഫ്രീ സോണുകളാണുള്ളത്.   

കുറഞ്ഞ നികുതി, നിയന്ത്രണങ്ങൾ, സുരക്ഷ, ഗോൾഡൻ വീസ എന്നിവ വാഗ്ദാനം ചെയ്യുന്നതിനാൽ യുഎഇ എഫ്‍ഡിഐയെയും കമ്പനികളെയും അജ്മാൻ ന്യൂവെഞ്ചേഴ്സ് സെന്റർ ഫ്രീ സോൺ ആകർഷിക്കുന്നുവെന്ന് സിഇഒ ഋഷി സോമയ്യ പറഞ്ഞു. യൂറോപ്പ്, ആഫ്രിക്ക എന്നിവയ്ക്ക് സമീപമാണ് യുഎഇ സ്ഥിതി ചെയ്യുന്നത്. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈദുബായ് എന്നീ വിമാനസർവീസുകൾ ശക്തമായ കണക്ടിവിറ്റി വാഗ്ദാനം ചെയ്യുന്നതിനാൽ ആളുകൾക്ക് ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഇവിടേക്ക് എത്തപ്പെടാൻ എളുപ്പമാണെന്നും സോമയ്യ പറഞ്ഞു.

ADVERTISEMENT

എണ്ണ ഇതര സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിൽ യുഎഇയിലെ ഫ്രീ സോണുകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ലോകത്തെങ്ങുമുള്ള ആഗോള കമ്പനികളെ ആകർഷിക്കുകയും പ്രാദേശിക കമ്പനികളെ ഗണ്യമായി വളരാൻ സഹായിക്കുകയും ചെയ്യുന്നു.  മറ്റ് ഫ്രീ സോണുകളിൽ നിന്ന് വ്യത്യസ്തമായി, വലിയ ഇൻഫ്രാസ്ട്രക്ചറുകൾ സൃഷ്ടിച്ചു. ഒട്ടേറെ ഡിപ്പാർട്ട്‌മെന്റുകളുമായും ജീവനക്കാരുമായും നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നു. അജ്മാന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന  എഎൻസിഎഫ്‍സെഡിലെ സജ്ജീകരണം പൂർണമായും ഡിജിറ്റൽ ആണ്. വീടുകളിൽ നിന്ന് ഡിജിറ്റലായി രേഖകളിൽ ഒപ്പിടാനാകും.    

 ∙  15 മിനിറ്റിനുള്ളിൽ ലൈസൻസ്, 48 മണിക്കൂറിനുള്ളിൽ വീസ 
ഒരു കമ്പനി തുറക്കാൻ സാധാരണയായി മൂന്നോ നാലോ ദിവസമെടുക്കും. വീസ ലഭിക്കാൻ 15 മുതൽ 20 ദിവസം വരെയും. എന്നാൽ രണ്ട് മണിക്കൂറിനുള്ളിൽ എഎൻസിഎഫ്സെഡ് ഇടപാടുകാർക്ക് ലൈസൻസ് നൽകുന്നു. നിയമാനുസരണം 48 മണിക്കൂറിനുള്ളിൽ വീസയും നൽകുന്നു, മറ്റുള്ളവർക്ക് 14 മുതൽ 15 ദിവസം വരെ എടുക്കും. പ്രവർത്തനങ്ങളുടെ കാര്യത്തിൽ, യുഎഇ നിയമപ്രകാരം അനുവദനീയമായ എല്ലാ സേവനങ്ങൾക്കും പുതിയ ഫ്രീ സോൺ ലൈസൻസുകൾ വാഗ്ദാനം ചെയ്യുന്നു. 

ADVERTISEMENT

ഗെയിമിങ് ബ്ലോക്ക് ചെയിൻ, എഐ തുടങ്ങിയ പ്രവർത്തനങ്ങൾ ഇവിടെയുണ്ട്. ഗെയിമിങ് ഒരു വലിയ വ്യവസായമാണ്, അതിനാൽ ഈ മേഖലയിൽ വൈദഗ്ധ്യമുള്ള ഗെയിമിങ് സോഫ്റ്റ്‌വെയർ ഡെവലപർമാർക്കാണ് ഞങ്ങൾ ഈ ലൈസൻസുകൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓഫിസ്, കോ-വർക്കിങ്, പങ്കിട്ട ഓഫിസ് സ്ഥലങ്ങൾ എന്നിവയും വാഗ്ദാനം ചെയ്യുന്നു.

 ∙ ചെലവ് 
ഷെയർഹോൾഡർ വീസയ്ക്കും ലൈസൻസിനും 12,000 ദിർഹം ഈടാക്കുന്ന ഫ്രീ സോണുകളുള്ളപ്പോൾ അജ്മാനിൽ 12,000 ദിർഹത്തിന് 10 സേവനങ്ങളും ആവശ്യമുള്ളത്ര ഷെയർഹോൾഡർമാരെയും വാഗ്ദാനം ചെയ്യുന്നു.  മുൻകൂർ പേയ്‌മെന്റ് നടത്തുകയാണെങ്കിൽ 10 ശതമാനം കിഴിവും ലഭിക്കും. ഇതിന് 10,800 ദിർഹം മാത്രമാണ് ഫീസ്.  10,800 ദിർഹത്തിന് കമ്പനി ലൈസൻസും 48 മണിക്കൂറിനുള്ളിൽ രണ്ട് വർഷത്തേയ്ക്ക് വീസയും ലഭിക്കും. ചില പ്രാദേശിക ബാങ്കുകളുമായി ഫ്രീ സോൺ  സൈൻ അപ്പ് ചെയ്‌തിട്ടുണ്ട്. 

English Summary:

UAE's New Free Zone Offers Licence in 15 Minutes, Visa in 48 hours