20 വയസ്സുള്ള മകനെ കാണാതായി: ദുബായിൽ പ്രവാസിയായ അമ്മയുടെ അഭ്യർഥന വൈറൽ
ദുബായ്∙ 20 വയസ്സുള്ള മകനെ കാണാതായതിനെത്തുടർന്ന് സമൂഹ മാധ്യമങ്ങളിൽ സഹായം തേടി ദുബായിൽ പ്രവാസിയായ അമ്മ രംഗത്ത്.

ദുബായ്∙ 20 വയസ്സുള്ള മകനെ കാണാതായതിനെത്തുടർന്ന് സമൂഹ മാധ്യമങ്ങളിൽ സഹായം തേടി ദുബായിൽ പ്രവാസിയായ അമ്മ രംഗത്ത്. ഫിലിപ്പീൻസിൽ നിന്നുള്ള മാർക്ക് ലെസ്റ്റർ ആബിങ്ങ് എന്ന യുവാവിനെയാണ് കാണാതായത്.
നവംബർ 14നാണ് മാർക്ക് ലെസ്റ്റർ വീട് വിട്ട് പോയത്. സ്കീസോഫ്രീനിയ ബാധിച്ച മാർക്ക്, മുത്തശ്ശിയുടെ മുറിയിൽ നിന്ന് താക്കോൽ എടുത്താണ് വീട് വിട്ടതെന്ന് അമ്മ അന്നബെൽ ഹിലോ അബിങ് പറഞ്ഞു. മാർക്ക് സിഗരറ്റ് തേടി പുറത്തേക്ക് പോയിരിക്കാമെന്ന് അമ്മ കരുതുന്നു.
മുഴുവൻ കറുത്ത വസ്ത്രമാണ് മാർക്ക് കാണാതാകുന്ന വേളയിൽ ധരിച്ചിരുന്നത്. പൊലീസിൽ പരാതി നൽകി. എന്നാൽ, തിങ്കളാഴ്ച രാത്രി സ്വകാര്യ ഫേസ്ബുക്ക് പ്രൊഫൈലിൽ മകന്‍റെ കാര്യം അറിയിച്ചപ്പോഴാണ് അഭ്യർഥന വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്.
മാർക്ക് അവസാനമായി കണ്ടത് അബു ഹെയിൽ അല്ലെങ്കിൽ ഹോർ അൽ ആൻസ് സ്ട്രീറ്റ് ഏരിയയിലാണെന്നാണ് അമ്മ വിശ്വസിക്കുന്നത്. മൂന്നാഴ്ച മുമ്പും മാർക്ക് ഇതുപോലെ വീട് വിട്ട് പോയിരുന്നു. മാർക്ക് ലെസ്റ്ററിനെ കുറിച്ച് വിവരം ലഭിക്കുന്നവർ 0502921890 എന്ന നമ്പറിൽ അന്നബെലിനെ വിളിക്കണമെന്ന് സമൂഹ മാധ്യമത്തിൽ അഭ്യർഥനയുണ്ട്.